Get Updates
Get notified of breaking news, exclusive insights, and must-see stories!

ബി​ഗ് ബോസിലെ മത്സരാർത്ഥികൾക്ക് ഇത്രയും പ്രതിഫലം ലഭിക്കുമോ! ആഴ്ചയിൽ ലക്ഷങ്ങൾ കിട്ടുന്നവരും

മുംബൈ: ലക്ഷക്കണക്കിന് പ്രേക്ഷകർ ഉള്ള പരിപാടിയാണ് ബിഗ്‌ബോസ്. മലയാളത്തിൽ ആണെങ്കിലും ഹിന്ദിയിൽ ആണെങ്കിലും ഈ പരിപാടി സൂപ്പർ ഹിറ്റാണ്. ബി​ഗ്ബ്രദർ എന്ന ഇംഗ്ലീഷിൽ ഷോയുടെ പതിപ്പാണ് ബിഗ്‌ബോസ്. ഇന്ത്യയിൽ ഹിന്ദിയിൽ ആണ് ആദ്യം ഈ പരിപാടി തുടങ്ങുന്നത്.

മലയാളത്തിൽ സീസൺ 5 ഈ അടുത്താണ് അവസാനിച്ചത്. ഈ സീസണിൽ അഖിൽ മാരാരായിരുന്നു കപ്പ് സ്വന്തമാക്കിയത്. ഇനി സീസൺ 6 വേണ്ട അൾട്ടിമേറ്റ് മതിയെന്നാണ് ബിഗ്‌ബോസിന്റെ ആരാധകർ പറയുന്നത്. അതിനുള്ള സാധ്യതയും തെളിയുന്നുണ്ടെന്നാണ് പറയുന്നത്.

bigg boss malayalam

പാറ്റ കാരണം ജോലി രാജി വെച്ച് യുവതി; സംഭവിച്ചത് ഇങ്ങനെ, അനുഭവം തുറന്നുപറഞ്ഞ് വീഡിയോ
അതേസമയം ഹിന്ദിയിൽ ബിഗ്‌ബോസ് ഒടിടി ആണ് നടക്കുന്നത്. രണ്ടാമത്തെ സീസൺ എത്തി. 12 പേരാണ് ബിഗ്‌ബോസ് വീടിനകത്ത് ഉള്ളത്. ഹിന്ദി ബിഗ്‌ബോസ് ഒടിടിയുടെ അവതാരകൻ സൽമാൻഖാൻ ആണ്. ബിഗ്‌ബോസ് ഒടിടിക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ബിഗ്‌ബോസിനെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ ആളുകൾ ഏറ്റവും കൂടുതൽ പറയുന്ന കാര്യം മത്സരാർത്ഥികൾക്ക് ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ചാണ് ദിവസക്കണക്കിനാണ് പ്രതിഫലം ലഭിക്കുക. ആളുകൾക്ക് അനുസരിച്ച് അത് മാറുകയും ചെയ്യും. ഇപ്പോൾ ഹിന്ദി ബിഗ്‌ബോസ് ഒടിടി 2 ലെ മത്സരാർത്ഥികളുടെ പ്രതിഫലത്തെക്കുറിച്ചുള്ള റിപ്പോർട്ടാണ് പുറത്തുവരുന്നത്.

'ഞാൻ പൊട്ടിക്കരഞ്ഞത് ആ വാക്ക് കേട്ടപ്പോൾ; അഖിലിന്റെ വിജയത്തിൽ ആ വ്യക്തിക്കും തുല്യ പങ്ക്'; ശോഭ വിശ്വനാഥ്
ബിഗ്‌ബോസ് ഒടിടി രണ്ടിൽ ഒരു ദിവസം 45000 രൂപ പ്രതിഫലം വാങ്ങുന്ന മത്സരാർത്ഥി നടിയും സംവിധായകയുമായി പൂജ ഭട്ടാണ് എന്നാണ് പുറത്തുവരുന്ന വിവരം. ബിഗ്‌ബോസ് ഒടിടിയിലെ വളരെ സജീവമായ മത്സരാർത്ഥിയാണ് പൂജ. പൂജയുടെ ഗെയിം പ്ലാൻ വളരെ മികച്ച് നിൽക്കുന്നതാണ് എന്നാണ് ബിഗ്‌ബോസിന്റെ ആരാധകരും പറയുന്നത്.

ബിഗ്‌ബോസ് ഒടിടി 2 ആരംഭിച്ചിട്ട് 33 ദിവസമായി. ഇതുവരെ ഏകദേശം 15 ലക്ഷം രൂപ ബൂജ ഭട്ടിന് ലഭിച്ചിട്ടുണ്ടാകും എന്നാണ് വിവരം. 100 ദിവസമാണ് ബിഗ്‌ബോസ് വീടിനകത്ത് മത്സാർത്ഥികൾ നിൽക്കേണ്ടത്. എവിക്ഷനിലൂടെ ഓരോരുത്തരായി പുറത്ത്‌പോകും. 100 ദിവസം തികച്ച് നിൽക്കുന്ന മത്സരാർത്ഥികളിൽ പ്രേക്ഷകരുടെ വോട്ട് കൂടുതൽ സ്വന്തമാക്കുന്ന ആളാകും വിജയി ആവുക.

ഇത്തവണ മലയാളത്തിൽ വിജയി ആയ അഖിൽ മാരാർക്ക് 50 ലക്ഷം രൂപയും ഒരു സർപ്രൈസ് സമ്മാനവും ലഭിച്ചിരുന്നു. ഷോയുടെ ടൈറ്റിൽ സ്‌പോൺസർമാരിൽ ഒരാളായ മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ എസ് യു വി ആയ ഫ്രോങ്‌സ് ആണ് അഖിലിന് ലഭിച്ചത്. അതേസമയം സീസൺ 5 അവസാനിച്ച വിഷമത്തിലാണ് ആരാധകർ.

സീസൺ 5 അവസാനിച്ച ദിവസം തന്നെ സോഷ്യൽമീഡിയയിൽ അടുത്ത സീസണെക്കുറിച്ചുള്ള ചർച്ച തുടങ്ങി. വേ​ഗം തന്നെ അടുത്ത സീസൺ തുടങ്ങണമെന്നാണ് പ്രേക്ഷകർ ആവശ്യപ്പെടുന്നത്. സീസൺ 6 ഉണ്ടാവുമെന്ന സൂചന മോഹൻലാൽ നൽകുകയും ചെയ്തിരുന്നു, ഏറെ കാത്തിരക്കേണ്ടി വരില്ലെന്നാണ് അദ്ദേഹം സൂചന നൽകിയത്

ഇതുവരെ അൾട്ടിമേറ്റ് മലയാളത്തിൽ ഉണ്ടായിട്ടില്ല. അതാെന്ന് പരീക്ഷിച്ചൂടെ എന്നാണ് ആരാധകർ ചോദിക്കുന്നത്. ആരൊക്കെ ഉണ്ടാവും എന്നുൾപ്പെടെയുള്ള ചർച്ചകളും തുടങ്ങി. അഖിൽ, റിയാസ്, റോബിൻ, രജിത് എന്നീ മത്സരാർത്ഥികൾ എന്തായാലും ഉണ്ടാവണമെന്നാണ് ആരാധകർ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+