Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞാൻ പൊട്ടിക്കരഞ്ഞത് ആ വാക്ക് കേട്ടപ്പോൾ; അഖിലിന്റെ വിജയത്തിൽ ആ വ്യക്തിക്കും തുല്യ പങ്ക്'; ശോഭ വിശ്വനാഥ്

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ൽ നാദിറ മെഹ്റിൻ തനിക്ക് ഭീഷണിയാണെന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്ന് ശോഭ വിശ്വനാഥ്. വളരെ ബോൾഡായിട്ടുള്ള വ്യക്തിയായിരുന്നു ആയിരുന്നു നാദിറ. . ശക്തരായ മത്സരാർത്ഥികൾ ഗെയിമിൽ വരണം. തന്നെ പോലെ ഗെയിമിനെ സീരിയസ് ആയി കണ്ടൊരാൾ നാദിറയായിരുന്നുവെന്നും ശോഭ പറഞ്ഞു. ഇന്ത്യ ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിലാണ് ശോഭയുടെ പ്രതികരണം. സഹമത്സരാർത്ഥികളെ കുറിച്ചും അഭിമുഖത്തിൽ ശോഭ പ്രതികരിച്ചു. ശോഭയുടെ വാക്കുകളിലേക്ക്

'നാദിറ എടുത്തടിച്ച് പറയുന്നൊരു ആളാണ് , അത് എനിക്ക് ഇഷ്ടമായിരുന്നു. 70 ദിവസം കഴിഞ്ഞിട്ടാണ് നാദിറ നാദിറയായത്. തുടക്കം മുതൽ തന്നെ ഞങ്ങൾ തമ്മിൽ ഒരു സിസ്റ്റർ ബോണ്ടുണ്ട്. ഈ സീസൺ അവൾക്ക് വേണ്ടിയിട്ടുള്ളതായാണ് തോന്നിയത്.

 sobha2-love-

റെനീഷ പ്രായത്തേക്കാൾ പക്വത കാണിക്കുന്നൊരാളാണ്. അവൾക്ക് അവളുടെ കുടുംബത്തെയൊക്കെ വളരെ അധികം സാമ്പത്തികമായി സഹായിക്കണമെന്ന ചിന്തയുണ്ടായിരുന്നു. അവൾ കുടുംബത്തിന് വളരെ വാല്യു കൊടുക്കുന്ന ആളാണ്. അടഞ്ഞ ചിന്താഗതിക്കാരിയായിരുന്നു. പക്ഷേ പിന്നീട് അത് ഓപ്പൺ മൈന്റായി. ആ മാറ്റം അവളിൽ കണ്ടു.

ഷിജു ചേട്ടനുമായി ഒരുപാട് ഞാൻ അടുത്തില്ല. ഒരു ബിഗ് ബ്രദർ പോലൊരു ഫിഗർ ആയിരുന്നു അദ്ദേഹം. ഒരു ചേട്ടനെ പോലെയായിരുന്നു അദ്ദേഹം എനിക്ക്. ആദ്യമൊക്കെ നമ്മുക്ക് ഒരാളെ നോമിനേറ്റ് ചെയ്യാൻ ഭയങ്കര ബുദ്ധിമുട്ടായിരിക്കും. ഞാൻ ഷിജു ചേട്ടനെയായിരുന്നു ആദ്യം നോമിനേറ്റ് ചെയ്തത്. ഒരിക്കൽ എനിക്ക് ഷിജു ചേട്ടൻ ചോറ് ഉരുള വായിൽ വെച്ച് തന്നിരുന്നു. അടുത്താഴ്ച ഞാൻ പോയാലോ എന്ന് പറഞ്ഞുകൊണ്ടായിരുന്നു അത്. അത് കേട്ടപ്പോൾ വലിയ വിഷമം തോന്നി. ഞാൻ ഓപ്പണായി ഊഞ്ഞാലിൽ പോയി കരഞ്ഞത് ആ വാക്ക് കേട്ടിട്ടാണ്. കാരണം ഞാനാണല്ലോ നോമിനേറ്റ് ചെയ്തത്. പക്ഷേ പിന്നെ പിന്നെ നോമിനേഷനൊക്കെ ആയപ്പോ ആരെങ്കിലും പോയാമതി എന്ന് തോന്നിയിരുന്നു. നമ്മുടെ മനസ് കല്ല് പോലെയാകും.

ഒരു തവണ ടാസ്കിനിയിൽ വഴക്ക് കൂടിയപ്പോൾ ഞാൻ പറഞ്ഞത് കേട്ട് ഷിജു ചേട്ടൻ കരഞ്ഞു. അത് കണ്ടപ്പോൾ എനിക്ക് ഭയങ്കര വിഷമം തോന്നി. പല അവസരങ്ങളിലും നല്ല മനുഷ്യനായിട്ടാണ് തോന്നിയിട്ടുള്ളത്. ഷിജു ചേട്ടൻ ഒരു കംഫേർട്ട് സോണാണ്. ലെച്ചുവിന് വയ്യാതായപ്പോൾ അദ്ദേഹം കൂടെ ഉണ്ടായിരുന്നു. അങ്ങനെ പലർക്ക് വേണ്ടിയും അദ്ദേഹം ഉണ്ടായിരുന്നു. അഖിൽ ജയിച്ചതിൽ ഷിജു ചേട്ടനും തുല്യ പങ്കുണ്ടായിരുന്നു. അവർ അങ്ങനെയായിരുന്നു. മാരാർ ഉള്ളത് കൊണ്ടാണ് ഷിജു ചേട്ടൻ ടോപ് ഫൈവിൽ എത്തിയത്.

sobha-love-

വിഷ്ണു ഫുൾ ഓൺ എനർജിയാണ്. രണ്ട് എക്സ്ട്രീം ആണവൻ. ഒന്നുകിൽ ഫുൾ എനർജി അല്ലെങ്കിൽ ഡൗൺ, ന്യൂട്രേൽ ഉണ്ടായിട്ടുണ്ടെന്ന് തോന്നുന്നില്ല. അവനുമായി തുടക്കത്തിൽ ഗംഭീര അടിയായിരുന്നു. എന്നാൽ അവസാനമായപ്പോൾ വലിയ ഇഷ്ടമായി. വില്ലനിസം കാണിക്കുമെങ്കിലും അവൻ ഉള്ളിൽ പൊള്ളയാണ്. ആള് പാവമാണ്. വിഷ്ണുവിന്റെ വീട്ടിൽ പോയിരുന്നു ഞാൻ. ടോപ് ഫൈവിൽ വരാൻ ആഗ്രഹിച്ചിരുന്ന മത്സരാർത്ഥി കൂടിയായിരുന്നു.

മിഥുൻ എന്റെ മകനാണ്. വന്ന 18 പേരിൽ തുടക്കത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമല്ലാത്ത വ്യക്തി മിഥുൻ ആയിരുന്നു. എന്നാൽ കുറച്ച് കഴിഞ്ഞപ്പോൾ അവൻ ഭയങ്കര പാവമാണെന്നും ഒറിജിനലാണെന്നും തോന്നി. എന്റെ മുന്നിൽ വെച്ച് അവൻ ആരേയും കുറ്റം പറയുന്നതായി ഞാൻ കേട്ടിട്ടില്ല. മാത്രമല്ല അവൻ വന്ന സാഹചര്യവും അവന്റെ കാര്യങ്ങളുമൊക്കെ വളരെ ജനുവിനായി തോന്നിയത്. തെറ്റ് പറ്റാത്തവരായി ആരുമില്ല. അവന്റെ വിവാദത്തിലൊക്കെ ഞങ്ങൾ എല്ലാവരും അവനൊപ്പം നിന്നിരുന്നു.

ജുനൈസ് ഒരുപാട് രഹസ്യങ്ങൾ ഉള്ളയാളാണ്. 100 ശതമാനം ഒറിജിനലായി നിന്നയാളാണ്. നമ്മുക്ക് സ്നേഹിക്കാൻ തോന്നുന്നൊരു ആളാണ്. ഒരു ബേബി ബ്രദറാണ്', ശോഭ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+