ബ്രസീലുകാർ ഹാപ്പിയാണ്: ഓസ്കർ വേദിയില്‍ ചരിത്രം സൃഷ്ടിച്ച് ആം സ്റ്റിൽ ഹിയർ: ആദ്യ പുരസ്കാര നേട്ടം
ബ്രസീലുകാർ ഹാപ്പിയാണ്. ഇതാദ്യമായി ഓസ്കർ നാട്ടിലെത്തിയിരിക്കുന്നു. നാട്ടിലെ തീയേറ്ററുകളിൽ വലിയ വിജയം നേടിയ I'm Still Here മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കർ സ്വന്തമാക്കിയിരിക്കുന്നു. പ്രിയനടി ഫെർണാണ്ട ടോറസിന് ഓസ്കർ കിട്ടിയില്ലെങ്കിലും ആ പോട്ടെ എന്ന് അവർ സമാധാനിക്കുന്നു. ചരിത്രം പറഞ്ഞ് ആം സ്റ്റിൽ ഹിയർ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു.
1964ൽ ബ്രസീലിലെ പട്ടാള അട്ടിമറിക്ക് പിന്നാലെ നാടുവിട്ട പാർലമെന്റ് അംഗമായിരുന്നു റൂബെൻസ് പൈവ. 70ലാണ് ബ്രസീലിലേക്ക് പൈവ തിരിച്ചെത്തിയത്. സജീവ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ചെങ്കിലും പൈവ തീർത്തും രാഷ്ട്രീയലോകത്ത് നിന്നും സഹപ്രവർത്തകരിൽ നിന്നും മാറിനിന്നിരുന്നില്ല. എന്തായായാലും തിരിച്ചെത്തി ഒരു കൊല്ലം കഴിഞ്ഞതേ ഉള്ളൂ. പട്ടാളപൊലീസെത്തി റൂബെൻസിനെ പിടിച്ചു കൊണ്ടുപോയി. 1971ലായിരുന്നു സംഭവം.

ഭർത്താവിന് എന്ത് സംഭവിച്ചു എന്നറിയാൻ തുനിഞ്ഞിറങ്ങിയ യൂനിസിനും തടവ് അനുഭവിക്കേണ്ടി വന്നു. പന്ത്രണ്ട് ദിവസത്തെ ജയിൽ ശിക്ഷക്കും പീഡനത്തിനും ശേഷം പുറത്തിറങ്ങിയ യൂനിസ് പിന്നെയും ഭർത്താവിന്റെ വിവരങ്ങളറിയാൻ പോരാടി. വർഷങ്ങൾക്കിപ്പുറം 1996ലാണ് റൂബെൻസിന്റെ മരണസർട്ടിഫിക്കറ്റ് യൂനിസിന് കിട്ടുന്നത്.
റൂബെൻസിന് എന്ത് പറ്റിയെന്ന് അറിയാനുള്ള അന്വേഷണത്തിനിടെ യൂനിസ് വളർത്തി വലുതാക്കിയത് അഞ്ച് മക്കളെ. നാൽപത്തി എട്ടാം വയസ്സിൽ നിയമബിരുദമെടുത്ത യൂനിസ് മനുഷ്യാവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന അഭിഭാഷകയുമായി. ബ്രസീൽ സർക്കാരിനും ലോകബാങ്കിനും വേണ്ടിയെല്ലാം യൂനിസ് വാദിച്ചു. 2018ൽ 89ആം വയസ്സിലാണ് യൂനിസ് മരിച്ചത്. യൂനിസിന്റെ ഈ പോരാട്ടമാണ് ഐ ആം സ്റ്റിൽ ഹിയർ പറയുന്നത്. അതിന് പ്രേരകമായത് റൂബെൻസിന്റേയും യൂനിസിന്റെയും മകൻ മാർസെലോ 2015ൽ എഴുതിയ പുസ്തകവും.
വർഷങ്ങളെടുത്തു സിനിമ പൂർത്തിയാക്കാൻ. വസ്തുതകളോട് നീതി പുലർത്തുന്ന സിനിമ നന്നായിട്ടെടുക്കാൻ മാത്രമായിരുന്നില്ല അത്രയും സമയം വേണ്ടിവന്നത്. ചരിത്രം നന്നായി പറയാനെടുത്ത ശ്രദ്ധയും ജാഗ്രതയും മാത്രമായിരുന്നില്ല ആ കാലതാമസത്തിന് കാരണം. അന്ന് ബ്രസീൽ ഭരിച്ചിരുന്ന ബോൽസൊണാറോയുടെ നയങ്ങളും തടസ്സമായിരുന്നു. എല്ലാവരേയും ഉൾപെടുത്തിയുള്ള ജനാധിപത്യരീതി ബോൽസൊണാറോക്ക് അറിയില്ലായിരുന്നു. സ്വാഭാവികമായും ഏകാധിപത്യ ഭരണകാലത്തെ അടിച്ചമർത്തൽ പ്രമേയമായ ചിത്രം പിടിക്കില്ല.
സിനിമ പുറത്തിരങ്ങിയപ്പോഴും തീവ്രവലതുപക്ഷനിലപാടുള്ള സംഘടനകൾ ബോയ്കോട്ട് ആഹ്വാനം നൽകിയിരുന്നു. പക്ഷേ കാര്യമുണ്ടായില്ല. ബോൽസൊണാറോയെ തള്ളിക്കളഞ്ഞ് ലുല ഡിസിൽവയെ തെരഞ്ഞെടുത്ത് ഏകാധിപത്യത്തോട് ബൈ പറഞ്ഞവരായിരുന്നു ബ്രസീലിലെ ഭൂരിപക്ഷം. തെരഞ്ഞെടുപ്പിൽ ലുല ഡിസിൽവ ജയിച്ചപ്പോൾ ബോൽസൊണാറോ തോൽവി സമ്മതിക്കാതിരുന്നതും പിന്നാലെ അനുയായികൾ അക്രമം അഴിച്ചുവിട്ടതും കുറേ നാളുകൾക്കിപ്പുറം അട്ടിമറിക്ക് ബോൽസൊണാറോ ശ്രമിച്ചെന്ന് സുപ്രീംകോടതി വിധിച്ചതുമെല്ലാം അവരുടെ മനസ്സിലുണ്ടായിരുന്നു. അതിന്റെ മുറിപ്പാടുകളും. സിനിമ അവർ ഏറ്റെടുത്തു. വൻവിജയമായി.
ഓരോ ബ്രസീലുകാരനും ഇതിൽ ഇത്തിരി ഞാനില്ലേ എന്ന് തോന്നിപ്പിച്ച സിനിമയിലൂടെ ഓസ്കർ ആദ്യമായി ബ്രസീലിൽ എത്തിച്ചപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ലെന്ന് സംവിധായകൻ വാർട്ടർ സാലെസ് പറഞ്ഞു. എന്തുകൊണ്ട് എന്ന് അറിയാമെന്നും. ജനാധിപത്യം ലോകത്ത് വളരെ ദുർബലമായി കൊണ്ടിരിക്കുന്നു. അതുണ്ടാക്കുന്ന ഭയപ്പാട് എല്ലാവർക്കും മനസ്സിലാകും.....അതെ...അതുകൊണ്ടാണ് ഏകാധിപത്യത്തിന് എതിരെയുള്ള ഉറച്ച ശബ്ദം ഇപ്പോൾ ഓസ്കർ തിളക്കത്തോടെ കൂടുതൽ അലയടിക്കുന്നത്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications