ഷിയാസ് കരീമിന് സ്വർണക്കടത്തോ? ആരാണ് അനസ് പെരുമ്പാവൂർ, എല്ലാം വിശദീകരിച്ച് താരം
നടന്‍ ഷിയാസ് കരീമിന് ഗുണ്ടാ നേതാവായ അനസ് പെരുമ്പാവൂരുമായി ബന്ധമുണ്ടെന്ന ആരോപണവുമായി ഔറംഗസേബ് എന്നയാള്‍ രംഗത്ത് എത്തുന്നത് കഴിഞ്ഞ ദിവസമായിരുന്നു. നിരവധി ക്രിമിനൽ കേസിൽപ്പെട്ട് കേരളത്തിൽ നിന്ന് മുങ്ങിയ അനസിന് ദുബായിൽ നിന്ന് സ്വർണ്ണക്കടത്തിന് ലക്ഷ്യമിടുന്നതായും സൂചനയുണ്ടെന്നും വെളിപ്പെടുത്തലുണ്ടായിരുന്നു. ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഔറംഗസേബിന്റെ വെളിപ്പെടുത്തല്‍.
അനസിന്റെ മുന്‍ സംഘാംഗം കൂടിയായിരുന്നു ഔറംഗസേബ്. അനസ് ഗൾഫിലേയ്ക്ക് കടന്നത് വ്യാജ പാസ്പോർട്ടിലാണെന്നും സൂചനയുണ്ട്. ഗൾഫിലേയ്ക്ക് കടന്ന അനസ് അവിടെ ബിസിനസ് ശ്യംഖല കെട്ടിപ്പടുക്കാൻ ശ്രമം നടത്തുന്നുണ്ടെന്നും ഇതിന് സിനിമാ താരങ്ങളുടെയും സഹായം അദ്ദേഹത്തിന് ലഭിക്കുന്നുണ്ടെന്നും ഔറംഗസേബ് പറയുന്നു.

ഗൾഫിലെ പ്രവാസി വ്യാവസായിയുടെ പുതിയ ബിസിനസ് സംരംഭത്തിന്റെ ഉദ്ഘാടനത്തിന് ശ്വോതാ മേനോൻ, മാളവിക മേനോൻ, സ്വാസിക, വിനയ് ഫോർട്ട്, ഷിയാസ് കരീം എന്നിവർക്കൊപ്പം അനസും അതിഥിയായി എത്തിയിരുന്നു. ഈ ബിസിനസിൽ അനസിനും പങ്കുണ്ടെന്ന ആരോപണമുണ്ട്. എന്നാല്‍ സ്വർണക്കടത്ത് ബന്ധം അടക്കമുള്ള ആരോപണങ്ങള്‍ പൂർണ്ണമായി നിഷേധിക്കുകയാണ് ഷിയാസ് കരീം.
ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പെട്ട് മുന്നോട്ട് വന്നിട്ടുള്ള വ്യക്തിയാണ് ഞാന്‍. തുടക്കം മുതല്‍ തന്നെ വലിയ രീതിയിലുള്ള അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അത് ഇപ്പോഴും തുടരുന്നു. പെരുമ്പാവൂരില്‍ ജനിച്ച് വളർന്നുവന്ന വ്യക്തിയാണ്. അങ്ങനെയുള്ള എനിക്ക് അവിടെയുള്ള അനസ് പെരുമ്പാവൂരിനെ അറിയാതിരിക്കുമോയെന്നും ഷിയാസ് കരീം ചോദിക്കുന്നു. മൂവി വേള്‍ഡ് മീഡിയക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞങ്ങള്‍ തമ്മില്‍ അങ്ങനെ കോണ്‍ടാക്ടൊന്നും ഇല്ല. ബിഗ് ബോസ് കഴിഞ്ഞ നില്‍ക്കുന്ന സമയത്ത് എന്നെക്കുറിച്ച് അറിഞ്ഞതോടെ ഇങ്ങോട്ട് അന്വേഷിച്ച് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെടുകയായിരുന്നു. ആ തരത്തിലുള്ള പരിചയം മാത്രമാണുള്ളത്. ഗുണ്ടകളെ സിനിമയില്‍ മാത്രമാണ് ഞാന്‍ കണ്ടിട്ടുള്ളത്. എനിക്ക് അറിയുന്ന അനസ് പെരുമ്പാവൂർ എന്ന് പറയുന്ന വ്യക്തി കള്ള് കുടിക്കുകയോ മദ്യപിക്കുകയോ ഒന്നും ചെയ്യില്ല.
എന്റെ പേര് ഇതിലേക്ക് വലിച്ചിഴച്ചതാണ്. നാട്ടുകാരനാണെന്ന തരത്തിലുള്ള ബന്ധം മാത്രമാണുള്ളത്. പിന്നെ പുള്ളിയുടെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് പോയിട്ടുണ്ട്. സ്വർണക്കടത്തുമായി എനിക്ക് ബന്ധമെന്നൊക്കെയാണ് ആരോപണം. തീർത്തും അടിസ്ഥാന രഹിതമായ ഇത്തരം ആരോപണങ്ങള്‍ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കും.
നമ്മൾക്ക് ഇങ്ങനെ കള്ളക്കടത്തോ ഗുണ്ട ആയിട്ടോ പോയി ജീവിക്കണ്ടേ കാര്യമില്ല. ഞാൻ നല്ല പണി എടുത്താണ് കഴിയുന്നത്. അന്തസായിട്ടാണ് കുടുംബം നോക്കുന്നത്. സ്വർണക്കടത്തുണ്ടെങ്കില്‍ ലോണ്‍ എടുത്ത് വീട് വെക്കേണ്ടി വരുമോ? കള്ളക്കടത്തിനോ സ്വർണ്ണം കടത്തിനോ പോയിട്ടില്ല. പോകാറുമില്ല. ചാനലിന് പണി ഒന്നും ഇല്ലെങ്കിൽ പൂട്ടികെട്ടുക. മുൻപും ഇത് പോലെഎന്നെ ഭീകരൻ ആക്കികൊണ്ട് ഈ ചാനൽ രംഗത്ത് വന്നിരുന്നുവെന്നും ഷിയാസ് പറയുന്നു.












Click it and Unblock the Notifications