Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് അന്ന് വാങ്ങിയ പ്രതിഫലം 250 രൂപ: പക്ഷെ 3 മാസത്തിന് ശേഷം എല്ലാം മാറി; പിന്നീട് വെച്ചടി കയറ്റം

മിമിക്രി വേദിയില്‍ നിന്നും സഹസംവിധായകനായി സിനിമയില്‍ എത്തി പിന്നീട് മലയാള ചലച്ചിത്രലോകത്തെ ഏറ്റവും പ്രമുഖ താരമായി മാറിയ വ്യക്തിയാണ് ദിലീപ്. ഒരു സമയത്ത് മോഹന്‍ലാലിനും മമ്മൂട്ടിയേക്കാളും തിയറ്റർ വിജയം ഉറപ്പ് നല്‍കിയ ചിത്രങ്ങളായിരുന്നു ദിലീപിന്റേതായി പുറത്ത് വന്ന്. എന്നാല്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിചേർക്കപ്പെട്ടതോടെ വ്യക്തി ജീവിതത്തില്‍ മാത്രമല്ല, സിനിമ രംഗത്തും അദ്ദേഹം വലിയ തിരിച്ചടി നേരിട്ടു.

ഇപ്പോഴിതാ ദിലീപിനോടൊത്തുള്ള മിമിക്രികാല ജീവിതം ഓർത്തെടുക്കുകയാണ് അദ്ദേഹത്തിന്റെ സുഹൃത്ത് കൂടിയായ കൊച്ചിന്‍ മന്‍സൂർ. തുടർച്ചയായി 20 മണിക്കൂർ ഗാനങ്ങൾ ആലപിച്ച് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ വ്യക്തിയാണ് മന്‍സൂർ. കൊച്ചിന്‍ സാഗറില്‍ വെച്ചാണ് ദിലീപുമായി പരിചയപ്പെടുന്നത്. അബി തുടങ്ങിയ ഗ്രൂപ്പില്‍ ഞാനായിരുന്നു ലീഡർ എന്നും അദ്ദേഹം പറയുന്നു. ജാങ്കോ സ്പെയിസ് ടിവി എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

dileep

ഞങ്ങള്‍ ഒമ്പത് കലാകാരന്മാരിയിരുന്നു അവിടെ ഉണ്ടായിരുന്നു. നാദിർഷ, ദിലീപ്, നരായണന്‍കുട്ടി, ഷിയാസ്, സന്തോഷ്, നന്ദു പൊതുവാള്‍, റോജി കളമശ്ശേരി, നൌഷാദ് കോട്ടയം, പിന്നെ ഞാനും എന്നിങ്ങനെയായിരുന്നു ആ ഒമ്പത് പേർ. എല്ലാവരും ഒന്നിനൊന്ന് മികച്ച ആളുകളായിരുന്നു. ഓർമ്മശക്തി അന്നും ഉള്ളതുകൊണ്ട് എല്ലാം കാണാപാഠമായിരുന്നു. ഒരാള്‍ ഇല്ലെങ്കില്‍ ഉടന്‍ അത് ഞാന്‍ കയറി ചെയ്യും.

കോട്ടയത്ത് ഒരു പരിപാടിക്ക് പോയപ്പോള്‍ അബിക്ക് ഫുഡ് പോയിഷനായി. പിറ്റേദിവസം കടവന്ത്രയിലാണ് പരിപാടി. ദിലീപ് അന്ന് കമലിന്റെ അസിസ്റ്റന്റായി വർക്ക് ചെയ്യുന്നുണ്ട്. സിനിമയുടെ വർക്ക് ഉണ്ടെങ്കില്‍ ദിലീപ് അങ്ങോട്ട് പോകും. അങ്ങനെ അവന്‍ പോയി. ഷിയാസ് അപകടം പറ്റികിടക്കുകയാണ്. അതായത് പ്രധാനപ്പെട്ട നാലഞ്ചുപേർ ഇല്ല. പരിപാടി കളിക്കാതിരിക്കാനും പറ്റില്ല.

എല്ലാവരേയും ഞാന്‍ പിടിച്ച് വണ്ടിയില്‍ കയറ്റി. നാദിർഷയ്ക്കൊക്കെ പേടിയായിരുന്നു. അവിടെ എത്തിയ ഉടനെ തന്നെ കമ്മിറ്റിക്കാരെ ബന്ധപ്പെട്ട ആള് കുറവാണെന്ന കാര്യം പറഞ്ഞു. അവർ സംശയം പ്രകടിപ്പിച്ചപ്പോള്‍ പരിപാടി കണ്ടിട്ട് പൈസ തന്നാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞതോടെയാണ് അവർക്ക് ആശ്വാസമായത്. പരിപാടി തുടങ്ങി ഇല്ലാത്ത പലരും ചെയ്യേണ്ട പ്രകടനം ഞാന്‍ നടത്തി. സംഭവം വലിയ വിജയമാകുകയും കമ്മറ്റിക്കാർ പൈസ തരികയും ചെയ്തു. അങ്ങനെ നാല് വേദികളിലോളം കളിച്ചെന്നും മന്‍സൂർ പറയുന്നു.

ദിലീപിന്റെ അന്നത്തെ പ്രധാന ഐറ്റം ഇന്നസെന്റിന്റെ ഒരു കുമ്പസാരമാണ്. വന്‍ ഹിറ്റ് പരിപാടിയാണ് അത്. എവിടെ ആണെങ്കിലും ആളുകള്‍ ആർത്ത് ചിരിക്കും. ആരും മോശമില്ല, മൊത്തത്തില്‍ കളർഫുള്‍ ആയിരുന്നു. അന്ന് 250 രൂപയായിരുന്നു എല്ലാവരുടേയും പ്രതിഫലം. 1994 ന്യൂഇയറിന് കോട്ടയത്താണ് പരിപാടി. ഈ വർഷം നീ സിനിമയില്‍ പൊളിക്കും എന്ന് പറഞ്ഞ് ഞാന്‍ 250 രൂപ മനസ്സ് അറിഞ്ഞ് കൊടുത്തു.

അവിടുന്ന് മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് സൈന്യം സിനിമയിലേക്ക് അബിയേയും ദിലീപിനേയും വിളിക്കുന്നത്. അതിലാണ് ശരിക്കും ദിലീപ് ക്ലിക്കാകുന്നത്. തൊട്ടുപിന്നാലെ മാനത്തെ കൊട്ടാരം പോലുള്ള സിനിമകള്‍ വരുന്നത്. പിന്നീട് ഒരു കയറ്റമായിരുന്നു. അതൊക്കെ ഒരിക്കലും മറക്കാത്ത ഓർമ്മകളാണ്. എല്ലാവരും ഇടക്കൊക്കെ വിളിക്കുമെന്നും മന്‍സൂർ കൂട്ടിച്ചേർക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+