Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് ആ പരസ്യത്തില്‍ അഭിനയിച്ചില്ലായിരുന്നെങ്കില്‍ മഞ്ജു വാര്യറുമായുള്ള ബന്ധം തകരില്ലായിരുന്നു: ശാന്തിവിള

കോടിക്കണക്കിന് രൂപ പ്രതിഫലം വാങ്ങിയാണ് നമ്മുടെ പല സൂപ്പർ താരങ്ങളും വിവിധ കമ്പനികളുടെ ബ്രാന്‍ഡ് അംബാസിഡർ മാരായി പരസ്യങ്ങളില്‍ അഭിനയിക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, മഞ്ജു വാര്യർ, ദുല്‍ഖർ സല്‍മാന്‍, ജയറാം തുടങ്ങിയവരൊക്കെ ഇന്ന് പല കമ്പനികളുടേയും ബ്രാന്‍ഡ് അംബാസിഡറാണ്. നേരത്തെ പ്രതാപ കാലത്ത് ദിലീപും വിവിധ ബ്രാന്‍ഡുകളുടെ അംബാസിഡറായിരുന്നു. ഇത്തരം ഒരു കരാറാണ് ദിലീപ്-മഞ്ജു വാര്യർ ബന്ധം തകരുന്നതിന് ഇടയാക്കിയതെന്നാണ് ഇപ്പോള്‍ സംവിധായകന്‍ ശാന്തിവിള ദിനേശ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

മമ്മൂട്ടി കൊക്കകോളയുടെ പരസ്യത്തിൽ വരാൻ പോകുന്ന കാര്യം കോട്ടയം ഗസ്റ്റ് ഹൗസിൽ വെച്ച് പത്രക്കാരർ പ്രതിപക്ഷ നേതാവായ സഖാവ് വിഎസ്സിനോട് പല ചോദ്യങ്ങളും ചോദിച്ചതിനിടയിൽ ഈ കാര്യവ്യും ചോദിക്കുന്നു. നിങ്ങളുടെ സഹയാത്രികനായ മമ്മൂട്ടി പ്ലാച്ചുമടയിൽ വെള്ളം ചൂഷണം നടത്തുന്ന കൊക്കകോളയുടെ ബ്രാൻഡ് അംബാസഡർ ആകാൻ പോകുന്നത് സഖാവ് അറിഞ്ഞില്ലേ എന്നായിരുന്നു ചോദ്യം. ഞാൻ അന്വേഷിക്കട്ടെ എന്നൊന്നുമല്ല അദ്ദേഹം പറഞ്ഞത്. വളരെ കൂളായിട്ട് ഒന്നുകിൽ മമ്മൂട്ടിക്ക് കൈരളി ചാനലിന്റെ ചെയർമാനായി തുടരാം ഇല്ലെങ്കിൽ കൊക്കോകോളയുടെ അംബാസിഡർ ആകാം എന്നായിരുന്നു വിഎസ്സിന്റെ മറുപടി.

dileep-manju-santhivila

പരിസ്ഥിതി നാശം വരുത്തൽ, ജലചൂഷണം, ജനജീവിതം ദുസ്സഹമാക്കൽ ഇതൊക്കെ ചെയ്തുകൂട്ടുന്ന പ്ലാച്ചുമടയിലെ കൊക്കകോള ബോട്ടലിങ് പ്ലാന്റിനെതിരെ വിഎസ് നേരിട്ട് സമരം നടത്തുന്ന കാലത്താണ് അതേ കമ്പനിയുടെ അംബാസഡർ ആകാൻ മമ്മൂട്ടി തയ്യാറായത്. വിഎസ്സിന്റെ ഈ പറഞ്ഞ ഒരു ഡയലോഗിലൂടെ മമ്മൂട്ടി തീരുമാനം ഉപേക്ഷിച്ചു. കോള കമ്പനിയുമായിട്ടുള്ള ബ്രാൻഡ് അംബാസഡർ ആകാം എന്നുള്ള എഗ്രിമെൻറ് ക്യാൻസൽ ചെയ്തു. കാശിനുവേണ്ടി ഏതു കൂതറ കമ്പനികളുടെയും ബ്രാൻഡ് അംബാസഡർ ആകാനും. അവിഞ്ഞ പരസ്യങ്ങളിൽ അഭിനയിക്കാനും നമ്മുടെ ഭൂരിപക്ഷ സിനിമാ താരങ്ങൾക്കും ഒരു മടിയുമില്ലാത്ത കാലമാണിപ്പോഴെന്നും അദ്ദേഹം പറയുന്നു.

നസീർ സാറൊക്കെ അന്നത്തെ കാലത്ത് പരസ്യം ചെയ്തിരുന്നെങ്കിൽ എത്ര രൂപ ഉണ്ടാക്കാമായിരുന്നു. പക്ഷേ ഇപ്പോഴത്തെ നമ്മുടെ താരങ്ങളെല്ലാം സിനിമ അഭിനയത്തിനു മുമ്പ് ഏതെങ്കിലുമൊക്കെ കൂതറ അവിഞ്ഞ പരസ്യങ്ങളിൽ അഭിനയിക്കാമോ എന്നാണ് ചിന്തിക്കുന്നത്. ആദർശം പറയുന്ന നമ്മുടെ ശ്രീനിവാസൻ പോലും പരസ്യങ്ങളിൽ അഭിനയിക്കുകയും പരസ്യങ്ങളിൽ അഭിനയിക്കുന്ന സൂപ്പർ താരങ്ങളെ കളിയാക്കി സിനിമയെ എടുത്തിട്ടുള്ള വ്യക്തിയുമാണ്. രണ്ട് വള്ളത്തിലും കാലിട്ട വ്യക്തിയാണ് അദ്ദേഹം. സിനിമാ പരസ്യങ്ങളിൽ അഭിനയിക്കുന്നവരെ കളിയാക്കികൊണ്ട് ഉദയനാണ് താരത്തിൽ എന്തെല്ലാം പറഞ്ഞു. എന്നിട്ട് അദ്ദേഹവും പോയി പരസ്യത്തില്‍ അഭിനയിച്ചു.

കോടികൾ തരാം ഞങ്ങളുടെ എള്ളെണ്ണയെ പറ്റി പറയുന്ന ഒരു പരസ്യചിത്രത്തിൽ അഭിനയിക്കാൻ വിളിച്ചിട്ട് പോകാത്ത രജനീകാന്തും ഏതു കൂതറ പരസ്യത്തിലും അഭിനയിക്കുന്ന അമിതാഭ് ബച്ചനും നമ്മുടെ ഈ രാജ്യത്ത് ജീവിക്കുന്നു. ഞാന്‍ എന്റെ ജനത്തെ വഞ്ചിക്കില്ലെന്ന് പറഞ്ഞായിരുന്നു രജനീകാന്ത് ആ പരസ്യത്തില്‍ നിന്നും പിന്മാറിയത്. നമ്മുടെ മോഹൻലാലും മമ്മൂട്ടിയും മഞ്ജുവ വാര്യരും എത്ര പരസ്യത്തിൽ ഇതുവരെ അഭിനയിച്ചു എന്ന് അവർക്ക് പോലും പറയാനാകും എന്ന് തോന്നുന്നില്ല. അവരുടെ അക്കൗണ്ടന്റ് സനലിന് ചിലപ്പോൾ അത് പറയാനാകും.

ഒരു ബ്രാൻഡ് അംബാസഡർ പദവി ഏറ്റെടുത്തതിലാണ് ദിലീപിന് സ്വന്തം കുടുംബം പോലും നഷ്ടം ആയതെന്നും ഞാനിപ്പോൾ ഇവിടെ ഓർക്കുന്നു. അയാൾ ആ തുണിക്കടയുടെയും സ്വർണകടയുടെയും ബ്രാൻഡ് അംബാസിഡർ ആകാതിരുന്നെങ്കിൽ ചിലപ്പോൾ അയാളുടെ ദാമ്പത്യ ജീവിതം തകരില്ലായിരുന്നു എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

മോഹന്‍ലാലിന്റെ പുതിയ പരസ്യത്തെക്കുറിച്ച് പറയാനാണ് ഉദ്ദേശിക്കുന്നത്. ആൾക്കൂട്ടത്തിൽ പെട്ടാൽ ചമ്മുന്ന സ്വഭാവരീതിയാണ് മോഹൻലാലിന്റെത് അപ്പോൾ ഒരു സ്ത്രൈണ ഭാവമാണ് ഈ മനുഷ്യന്റെ മുഖത്തും ശരീരഭാഷയിലും എന്ന് എനിക്ക് തോന്നാറുണ്ട്. അതായത് ഒന്ന് ഷൈ ആകും. പ്രകാശ് വർമ്മയുമായുള്ള ആ പരസ്യം എല്ലാവരും കണ്ടുകാണും. നല്ല രസമുള്ള സ്റ്റോറി ബോർഡാണ്. പ്രകാശ് വർമ്മ നല്ല രീതിയില്‍ അത് ചെയതിട്ടുണ്ട്. ഇന്ത്യ കണ്ട ഏറ്റവും മികച്ച പല പരസ്യ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുള്ള വ്യക്തിയാണ് അദ്ദേഹം, ഓഗസ്റ്റ് 17 ന് മോഹന്‍ലാല്‍ കോഴിക്കോട് എത്തി ആ ജ്വല്ലറി ഷോറൂം ഉദ്ഘാടനം ചെയ്യുമെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+