ലക്ഷ്മിപ്രിയയും ഭർത്താവ് ജയേഷും ഡിവോഴ്സായോ? എന്താണ് യഥാർത്ഥത്തിൽ ജീവിതത്തിൽ സംഭവിച്ചത്?;നടി പറയുന്നു
താനും ഭർത്താവും വിവാഹ ബന്ധം വേർപ്പെടുത്തുകയാണെന്ന് അടുത്തിടെ നടി ലക്ഷ്മിപ്രിയ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. എന്നാൽ ഇത് വിശദീകരിച്ചുകൊണ്ടുള്ള നീണ്ട കുറിപ്പ് അവർ മിനിറ്റുകൾക്കുള്ളിൽ തന്നെ പിൻവലിക്കുകയും ചെയ്തു. ഇതോടെ ഇവരുടെ ജീവിത്തതിൽ എന്താണ് സംഭവിച്ചതെന്ന ചോദ്യമാണ് ആരാധകർ ഉയർത്തിയത്. ഇപ്പോഴിതാ അതിന് മറുപടി നൽകുകയാണ് നടി . കാൻ മീഡിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. ജയേഷുമായി പരിചയപ്പെട്ടത് മുതലുള്ള തന്റെ ജീവിതം നടി പങ്കുവെച്ചു. വായിക്കാം
'വായു സഞ്ചാരം പോലും ഇല്ലാത്ത എന്റെ മുറി കണ്ട് ജയേഷേട്ടൻ തീരുമാനിക്കുകയാണ് ഇവിടുന്ന് ഈ കുട്ടിയെ രക്ഷപ്പെടുത്തണമെന്ന്, അത് പ്രണയമായിരുന്നോ സഹാനുഭൂതിയായിരുന്നോ സഹതാപമായിരുന്നോ എന്നൊന്നും എനിക്ക് അറിയില്ല. 16 വയസിലാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. രണ്ട് വർഷത്തോളം പ്രണയിച്ചു. 18 വയസിൽ വിവാഹം കഴിച്ചു. ഇപ്പോൾ 24 വർഷമായി.ഇക്കൊല്ലങ്ങളിലെല്ലാം എന്റെ പൊട്ടത്തരങ്ങളും മണ്ടത്തരങ്ങളും വാശിയും വൈരാഗ്യവും എല്ലാം മറന്ന് ക്ഷമിച്ചും പൊറുത്തും എന്റെ കൂടെ നടക്കുന്ന ആളാണ് അദ്ദേഹം. ഒരു പാവം.

ഡിവോഴ്സ് ഭീഷണികൾ ഉണ്ട്. . മനസിൽ നിന്ന് അത് പുറത്തേക്ക് എഴുതുമ്പോഴാണ് എനിക്ക് സംതൃപ്തി കിട്ടുന്നത്. എഴുതുന്നത് ഫേസ്ബുക്ക് ആണെന്നും ഇത് വലിയ ലോകമാണെന്നുമൊക്കെ എന്റെ എഴുത്തിൽ ഞാൻ മറന്ന് പോകും. എന്നെ സമാശ്വാസിപ്പിക്കുന്നവരൊക്കെ എന്റെ ചുറ്റും ഉണ്ടെന്ന ബോധ്യത്തിലാണ് എഴുതുന്നത്. എഴുി കഴിഞ്ഞ് കുറച്ച് കഴിയുമ്പോൾ
ഇത് അബദ്ധമായെന്ന് മനസിലായി. അപ്പോഴേക്കും അത് വാർത്തയായി, ഞാൻ എയറാലി.
തമാശ എന്താണെന്ന് വെച്ചാൽ ആ പിണക്ക സമയത്തൊന്നും ജയേഷേട്ടൻ വീട്ടിൽ നിന്നും മാറി നിന്നിട്ടില്ല. ജയേഷേട്ടൻ ഓഫീസിൽ പോയപ്പോൾ ഏതോ ഓൺലൈൻ മീഡിയക്കാർ ആളോട് വിളിച്ച് ചോദിച്ചു, നിങ്ങൾ ഡിവോഴ്സ് ആവുകയാണോയെന്ന്. ഞാനിട്ട പോസ്റ്റൊന്നും ജയേഷേട്ടൻ കാണുന്നില്ല. ഞാൻ അദ്ദേഹത്തെ ബ്ലോക്ക് ചെയ്ത് വെച്ചിരിക്കുകയാണ്, പിന്നെ എന്റെ വാളിൽ നിന്ന് പെട്ടെന്ന് ഡിലീറ്റ് ചെയ്യുകയും ചെയ്തല്ലോ. ലക്ഷ്മി എന്നോടൊന്നും പറഞ്ഞില്ലല്ലോയെന്നൊന്നാണ് അദ്ദേഹം ഓൺലൈൻകാരോട് പറഞ്ഞത്. അദ്ദേഹത്തിന് അതൊക്കെ തമാശയാണ്.
ആ മനുഷ്യൻ ഇല്ലാത്ത ലോകം എനിക്ക് ചിന്തിക്കാൻ പറ്റില്ല. ഭയങ്കരമായ സ്നേഹമാണ് എന്നോട്. എപ്പോഴും ഒരു ബന്ധം വേണ്ടായെന്ന് വെക്കാൻ എളുപ്പമാണ്. കൂട്ടിച്ചേർക്കാൻ ആണ് ബുദ്ധിമുട്ട്. ഞങ്ങൾ രക്തബന്ധമല്ല, എന്നിട്ട് കൂടി താലികെട്ടിയ ബന്ധത്തിൽ എന്നെ ഇങ്ങനെ ചേർത്ത് പിടിക്കാൻ, എന്റെ കൊച്ച് -വലിയ തെറ്റുകൾ കണ്ടില്ലെന്ന് വെക്കാൻ അദ്ദേഹം മനസ് കാണിക്കും. വഴക്കുകളൊക്കെ എപ്പോഴും ഉണ്ടാകും. ഇന്നും വഴക്കുണ്ടായി, ഞാൻ മിണ്ടാതിരിക്കും.ചിലപ്പോൾ നന്നായി പ്രതികരിക്കും.അപ്പോൾ ഏട്ടൻ മിണ്ടാതിരിക്കും, ഞാൻ ഹിടുമ്പിയാകും. അല്ലെങ്കിൽ ഏട്ടൻ ഭീമസേനനാകും. രണ്ടുപേരും ഒരുമിച്ച് ഒച്ചയിടില്ല', ലക്ഷ്മിപ്രിയ പറഞ്ഞു.
വിവാഹത്തിന് മുൻപ് തന്നെ താൻ മതംമാറിയിട്ടുണ്ടെന്നും ലക്ഷ്മിപ്രിയ വ്യക്തമാക്കി. ഏട്ടന് ഞാൻ തട്ടമൊക്കെ ഇട്ട് സബീനയൊക്കെ ആയി നടക്കുന്നതായിരുന്നു ഇഷ്ടം. അദ്ദേഹം എന്നെ ഇക്കാര്യത്തിൽ നിർബന്ധിച്ചിട്ടില്ല. നമ്മൾ അന്ന് കാണുന്നത് വിവാഹം കഴിഞ്ഞാൽ സ്ത്രീകൾ അവരുടെ പുരുഷന്റെ മതത്തിൽ ജീവിക്കുന്നതാണ്. അതിലൊരു കൺഫ്യൂഷൻ ഇല്ലാതിരിക്കാനാണ് മതംമാറിയ ഒരു കാരണം. മറ്റൊന്ന് എനിക്ക് ഹിന്ദു സംസ്കാരം ഭയങ്കര ഇഷ്ടമാണ്. ഞാൻ ചെറുപ്പം മുതൽ പാട്ടും ഡാൻസും പഠിച്ചതാണ്. അതിലൊക്കെ കൃഷ്ണനെ കുറിച്ച്, പാർവതിയെ കുറിച്ച് അങ്ങനെയൊക്കെ ഉണ്ട്. സംസ്കൃത ശ്ലോകമൊക്കെ എനിക്ക് വഴങ്ങുന്നത് കൊണ്ട് തന്നെ എനിക്ക് മതത്തോട് താത്പര്യമുണ്ടായിരുന്നു. അങ്ങനെയാണ് ഞാൻ മതം മാറിയത്. എന്നാൽ ഇന്നാണെങ്കിൽ ഞാൻ പറയും ഈ സനാതനധർമ്മത്തിന്റെ ദീക്ഷ എന്ന് പറയുന്നത് ഒരു ജൻമത്തിന്റെ പുണ്യമല്ല. ജൻമജൻമാന്തരമായി കിട്ടുന്ന ഒന്നാണ്. അതുകൊണ്ട് മനപ്പൂർവം അത് പഠിക്കാനും അറിയാനുമൊക്കെ ശ്രമിച്ചു.












Click it and Unblock the Notifications