റിയാസിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല, ഫേക്ക് ഫെമിനിസ്റ്റ്, കണ്ടന്റ് ഒന്നും ഇല്ല, തുറന്നടിച്ച് റോബിൻ രാധാകൃഷ്ണൻ
ബിഗ് ബോസ് മലയാളം സീസൺ 4ൽ കപ്പടിക്കുമെന്ന് പ്രതീക്ഷിച്ച മത്സരാർത്ഥി ആയിരുന്നു ഡോ. റോബിൻ രാധാകൃഷ്ണൻ. എന്നാൽ വൈൽഡ് കാർഡ് ആയി എത്തിയ റിയാസ് സലീമിനെ കയ്യേറ്റം ചെയ്തതിന്റെ പേരിൽ ഷോയിൽ നിന്ന് റോബിൻ പുറത്തായി. അതിന് ശേഷവും പരസ്യമായി ഇരുവരും സോഷ്യൽ മീഡിയയിൽ കൊമ്പ് കോർത്തിട്ടുണ്ട്.
ബിഗ് ബോസ് മലയാളം സീസൺ 7നിലെ മത്സരാർത്ഥിയും റോബിന്റെ സുഹൃത്തുമായ വേദ് ലക്ഷ്മിക്ക് എതിരെ റിയാസ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ആദില-നൂറയ്ക്ക് എതിരെ ലക്ഷ്മി പറഞ്ഞ കാര്യങ്ങളെ വിമർശിച്ച് രംഗത്ത് വന്ന റിയാസ് അക്കൂട്ടത്തിൽ ലക്ഷ്മിയുടെ കുട്ടിയെ പരാമർശിച്ചതിനെതിരെ ഇപ്പോൾ റോബിൻ രംഗത്ത് വന്നിരിക്കുകയാണ്.
റോബിൻ രാധാകൃഷ്ണന്റെ പ്രതികരണം: ആദിലയേയും നൂറയേയും വേദ് ലക്ഷ്മി അപമാനിച്ച വിഷയത്തില്‍ റിയാസ് സലീം ഒരു സ്റ്റോറി ഇട്ടിട്ടുണ്ടായിരുന്നു. അതില്‍ വീട്ടിലുളള കുട്ടിയെ ഒക്കെ പറയുന്നത് തെറ്റാണ്. നമ്മള്‍ തെറ്റ് ചെയ്താല്‍ നമ്മളെ പറയാം. പക്ഷേ വീട്ടുകാരെയും കുട്ടിയേയും പറയുന്നത് തികച്ചും തെറ്റായ കാര്യമായി തോന്നി.

റിയാസ് ഒരു ഫെമിനിസ്റ്റ് ആയിട്ടാണ് നില്‍ക്കുന്നത്. അങ്ങനെ ഉളള ഒരാളില്‍ നിന്നും ഇത്തരമൊരു പ്രതികരണം പ്രതീക്ഷിച്ചില്ല. അതൊന്ന് ശ്രദ്ധിച്ചാല്‍ നല്ലതാണ്. ഇങ്ങനെയൊക്കെ ചെയ്യുമ്പോഴാകും റിയാസ് സലീമിനെ ഫെയ്ക് ഫെമിനിസ്റ്റ് ആയി ചിത്രീകരിക്കുന്നത്. നല്ല കാഴ്ചപ്പാടും ഒരുപാട് കാര്യങ്ങളില്‍ അറിവും ഉളള ആളാണ് റിയാസ് സലീം. ഇങ്ങനെ ഉളള കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചാല്‍ നല്ലത്.
കാരണം എനിക്കൊരു അനുഭവം ഉണ്ട്. എന്റെ എന്‍ഗേജ്‌മെന്റിന്റെ സമയത്ത് എന്നോടുളള വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ എന്റെ ഭാര്യയായ പൊടിയെ ഇതിലേക്ക് വലിച്ചിഴച്ചിരുന്നു. അത് അനാവശ്യമായ കാര്യമായിരുന്നു. പറയുന്നത് പ്രവര്‍ത്തിയിലും ഉണ്ടായിരിക്കണം. എനിക്ക് തോന്നുന്നത് റിയാസിന് കണ്ടന്റ് ഒന്നും ഇല്ല. എന്നെ വെച്ച് കുറച്ച് കണ്ടന്റ് ഉണ്ടാക്കുന്നുവെങ്കില്‍ ഉണ്ടാക്കട്ടെ, അത്രയേ ഉളളൂ. പറയുന്ന ഫെമിനിസം പ്രവര്‍ത്തിയിലും വേണം. റിയാസ് സലീം ഇത് കാണുന്നുണ്ടെങ്കില്‍, ആ ചെയ്തത് തെറ്റ് തന്നെയാണ്. കുട്ടിയെ വലിച്ചിഴച്ചതിന് ഒരു സോറി പറഞ്ഞ് സ്റ്റോറി ഇട്ടാല്‍ നമ്മളൊക്കെ റെസ്‌പെക്ട് ചെയ്യും.
ഇപ്രാവശ്യത്തെ ബിഗ് ബോസില്‍ ലാലേട്ടനാണ് നന്നായി ഗെയിം കളിക്കുന്നത്. എല്ലാവരും കളിക്കട്ടെ. ഇന്ന് ഒരാള്‍ക്ക് ഹേറ്റ് ഉണ്ടെങ്കില്‍ നാളെ അത് മാറാം. ഒരു സംഭവം വെച്ച് മാത്രം ഒരു വ്യക്തിയെ വിലയിരുത്താന്‍ പാടില്ല. എല്ലാം മാറും. മസ്താനിയുടെ വിഷയത്തില്‍ വേദ് ലക്ഷ്മി എടുത്ത നിലപാട് ശ്രദ്ധിച്ചാല്‍ കൊളളാമായിരുന്നു എന്ന് തോന്നി. പുള്ളിക്കാരി ആ സംഭവം നേരിട്ട് കണ്ടിട്ടില്ല. ആരോപണം വ്യാജമായും പറയാമല്ലോ. അത് മസ്താനിയുടെ ഒരു ഗെയിം ആയിരുന്നുവെങ്കിലോ.
ലക്ഷ്മി അത്തരത്തില്‍ പ്രതികരിക്കുന്ന ഒരു വ്യക്തിയാണെന്ന് മനസ്സിലാക്കി മസ്താനി വെറുതേ ചെയ്യിപ്പിച്ചതാണെങ്കിലോ. ലക്ഷ്മി എടുത്ത് ചാടി. അത് കുറച്ചാല്‍ നല്ലത്. അതൊക്കെ വെച്ച് ജഡ്ജ് ചെയ്യരുത്. തെറ്റുകള്‍ എല്ലാവര്‍ക്കും പറ്റും. നാളെ അത് മാറുകയും ചെയ്യും. എനിക്ക് ഇഷ്ടപ്പെട്ട മത്സരാര്‍ത്ഥിയാണ്, ഫ്രണ്ടാണ് എന്നത് കൊണ്ട് തെറ്റുകളല്ലാം ന്യായീകരിക്കാന്‍ തയ്യാറല്ല. തെറ്റാണെങ്കില്‍ തെറ്റെന്ന് തന്നെ പറയും. എല്ലാം പ്രേക്ഷകര്‍ കാണുന്നുണ്ട്. അവര്‍ മണ്ടന്മാരല്ല. ലക്ഷ്മിയുടെ ഇനിയുളള ഗെയിം എങ്ങനെയെന്ന് നോക്കാം. ബിഗ് ബോസ് ഫേവറേറ്റിസം കാണിക്കുന്നുണ്ട്. ഞങ്ങളുടെ സീസണിലും കാണിച്ചിട്ടുണ്ട്. ബിഗ് ബോസിന് ആദ്യം ഒരു നിലപാട് ഉണ്ടായിരിക്കണം. വ്യക്തികൾക്ക് അനുസരിച്ച് മാറാൻ പാടില്ല. ഏത് ചാനൽ ആണെങ്കിലും പറയാനുളളത് പറയും. എനിക്കെതിരെ ഒരുപാട് പേര്‍ പ്ലാന്‍ ചെയ്ത് കാര്യങ്ങള്‍ ചെയ്തിട്ടുണ്ടായിരുന്നു. അതെല്ലാം അറിയാം''.












Click it and Unblock the Notifications