ഞങ്ങള്‍ തമ്മില്‍ പ്രേമമാണെന്ന് പറഞ്ഞുണ്ടാക്കി: മോഹന്‍ലാല്‍ വിളിച്ച് ചോദിച്ച ഒരു കാര്യമുണ്ട്; സായികുമാർ
ആദ്യ ഭർത്താവ് ബിജി വി നായരുടെ മരണത്തിനും വർഷങ്ങള്‍ക്ക് ശേഷം 2009 ലാണ് ബിന്ദു പണിക്കര്‍ സായി കുമാറിനെ വിവാഹം ചെയ്യുന്നത്. ഇരുവരുടേയും വിവാഹവുമായി ബന്ധപ്പെട്ട് പല ഗോസിപ്പുകളും അന്ന് വ്യാപകമായിരുന്നു. സായി കുമാറിന്റെ മുന്‍ ഭാര്യ പ്രസന്ന തന്നെ ഇരുവർക്കുമെതിരെ ആരോപണവുമായി രംഗത്ത് വന്നു. ബിന്ദു കൃഷ്ണയാണ് തങ്ങളുടെ വിവാഹ ബന്ധം തകർത്തതെന്നായിരുന്നു പ്രസന്നയുടെ ആരോപണം.
പ്രസന്നയിൽനിന്നു വിവാഹമോചനംലഭിച്ച ഉടൻതന്നെ സായികുമാറും ബിന്ദുവും വിവാഹിതരായെങ്കിലും അന്നും ഇന്നും ഇത്തരം ആരോപണങ്ങളെല്ലാം ശക്തമായി തള്ളുകയാണ് ഇരുവരും. അന്നത്തെ പ്രധാന പ്രചരണങ്ങളില്‍ ഒന്ന് ഒരു അമേരിക്കന്‍ ഷോയുമായി ബന്ധപ്പെട്ടായിരുന്നു. ഇപ്പോഴിതാ ആ വിഷയത്തില്‍ ഉള്‍പ്പെടെ തങ്ങള്‍ക്ക് പറയാനുള്ളത് തുറന്ന് പറയുകയാണ് സായികുമാറും ബിന്ദു പണിക്കരും. സിനിമാതെക്ക് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

ഞാന്‍ ബിന്ദു കൃഷ്ണയുടെ അടുത്ത് ഒരിക്കല്‍ പോലും പ്രേമ അഭ്യർത്ഥന നടത്താനൊന്നും പോയിട്ടില്ല. ഒരു അമേരിക്കന്‍ ഷോയില്‍ പോകാന്‍ ഞങ്ങള്‍ തീരുമാനിച്ചു. മന്യയൊക്കെ ഉണ്ടായിരുന്നു. ഗ്രൂപ്പിലെ രണ്ടുപേർക്ക് വിസ ലഭിക്കാതിരുന്നത് കാരണം ഞങ്ങളുടെ പോക്ക് നീട്ടി വെക്കേണ്ടി വന്നു. എന്നാല്‍ വിസയുണ്ടായിരുന്ന മന്യയും വേറെ ഒരാളും ആ സമയത്ത് അമേരിക്കയില്‍ വേറെ ചെറിയ പരിപാടിയൊക്കെ ചെയ്തു. അതോടെ ആ നടിയെ ഞങ്ങളുടെ കൂടെ കൊണ്ടുവരാന്‍ പറ്റില്ലെന്നായി സ്പോണ്‍സർമാർ.
ആ സമയത്താണ് സ്പോണ്‍സർ എന്നോട് ചോദിക്കുന്നത് മന്യക്ക് പകരം ആര് എന്ന് ചോദിക്കുന്നത്. ഞാന്‍ പറഞ്ഞത് എനിക്ക് അറിയില്ലെന്നായിരുന്നു. എന്റെ കൂടെ ഇന്ന നായിക അഭിനയിക്കണമെന്നോ, അല്ലെങ്കില്‍ ആരാണ് പെയ ർ എന്നൊന്നും അന്വേഷിക്കാന്‍ ഞാന്‍ പോകാറില്ല. അത് സംവിധായകന്റെ ഉത്തരവാദിത്തമാണ്. അദ്ദേഹം പറയും ഞങ്ങള്‍ അഭിനയിക്കും. അതാണ് തന്റെ രീതിയെന്നും സായി കുമാർ പറയുന്നു.
അപ്പോഴാണ് അവർ ഇങ്ങോട്ട് ബിന്ദു പണിക്കർ എന്ന പേര് പറയുന്നത്. സത്യത്തില്‍ ബിന്ദു പണിക്കരുടെ ഫോണ്‍ നമ്പർ എന്റെ കയ്യില്‍ ഉണ്ടായിരുന്നത്. അതോടെ എവിടെയാണ് താമസിക്കുന്നത് എന്തായി. അവിടെ പോയി ഒന്ന് വിളിക്കാമോയെന്ന് ചോദിച്ചപ്പോള്‍. എനിക്ക് പറ്റില്ലെന്നായിരുന്നു ഞാന്‍ പറഞ്ഞത്. ഒന്നാമത്തെ കാര്യം അവർ അവർ വരുമെന്ന് എനിക്ക് യാതൊരു വിശ്വാസവും ഇല്ലായിരുന്നു. ഭർത്താവ് മരിച്ചിട്ട് എട്ട് മാസത്തോളമോ ആയിരുന്നുള്ളു.
അങ്ങനെ സ്പോണ്‍സർ ആണ് ബിന്ദുവിനെ വിളിക്കുന്നത്. ഞാനൊന്ന് സംസാരിക്കുമോയെന്ന് ചോദിച്ചപ്പോള്‍, ഇല്ല ഞാന്‍ സംസാരിക്കില്ല, അങ്ങനെ സംസാരിക്കുന്നത് ശരിയല്ലെന്നും ഞാന്‍ പറഞ്ഞു. അങ്ങനെ സ്പോണ്‍സർ പോയി സംസാരിച്ചാണ് അവർ വന്നത്. ബിജുവിന്റെ വിയോഗം തീർത്ത സങ്കടത്തില്‍ നിന്നൊക്കെ ഒന്ന് മാറിക്കോട്ടെന്ന് വിചാരിച്ചായിരിക്കാം വീട്ടുകാർ വിട്ടതെന്നും സായി കുമാർ പറയുന്നു.
അങ്ങനെ അമേരിക്കയില്‍ പോയി തിരിച്ച് വന്ന് ഞാന്‍ എന്റെ ഷൂട്ടിനും അവള്‍ അവളുടെ ഷൂട്ടിനും പിറകെ പോയി. പിന്നീടാണ് ഇത് സംബന്ധിച്ച് വെള്ളിനക്ഷത്രത്തിലെങ്ങാനും എന്തോ വന്നുവെന്ന് അറിയുന്നത്. ഒരു സ്ഥലത്ത് ഷൂട്ടിങിന് നില്‍ക്കുന്ന സമയത്ത് ഫോണിലേക്ക് സിദ്ധീഖിന്റെ ഒരു കോള്‍. മോഹന്‍ലാലിന്റെ ഫോണില്‍ നിന്നും കാർഗിലില്‍ നിന്നായിരുന്നു അവന്‍ വിളിക്കുന്നത്. ഞാന്‍ പെട്ടെന്ന് വിചാരിച്ചത് ഷൂട്ടിന് വേണ്ടി ഇനി കാർഗിലിലേക്ക് പോകേണ്ടി വരുമെന്നാണ്. മേജർ രവിയുടെ ചിത്രത്തിന്റെ ഷൂട്ടിങ് അവിടെ നടക്കുകയാണ്.
അങ്ങനെ ആലോചിച്ചു കൊണ്ടിരിക്കുമ്പോഴാണ് സിദ്ധീഖ് ലാലിന് ഫോണ്‍ കൊടുക്കുന്നത്. അദ്ദേഹമാണ് ബിന്ദുവുമായിട്ടുള്ള ഒരു സംഭവം ഇങ്ങനെ കേള്‍ക്കുന്നുണ്ടല്ലോയെന്ന് ചോദിക്കുന്നത്. എന്റെ ഭാര്യ ഇന്നസെന്റ് ചേട്ടനെ വിളിച്ച് പറഞ്ഞിട്ട് അദ്ദേഹമാണ് ലാലിനെ വിളിക്കുന്നത്. എനിക്ക് അതേക്കുറിച്ച് അറിയില്ല, അവർക്ക് അങ്ങനെ തോന്നിയിട്ടുണ്ടെങ്കില്‍ ഞാന്‍ എന്ത് ചെയ്യാനാണ്. എന്റെ മനസ്സില്‍ ഇപ്പോള്‍ അങ്ങനെ ഒന്നും ഇല്ല, എന്തെങ്കിലും തോന്നുകയാണെങ്കില്‍ ഞാന്‍ അണ്ണന്റെ അടുത്ത് പറയാമെന്ന് പറഞ്ഞുവെന്നും സായി കുമാർ പറയുന്നു.
എന്റെ സഹോദരന്റെ ഓഫീസില്‍ വിളിച്ചാണ് ഇക്കാര്യം പറയുന്നത്. പിന്നെ സായികുമാറിന്റെ ഭാര്യയുടെ അനിയത്തി എന്നെ വിളിച്ച് അയാളുടെ സ്വന്ത് കണ്ടിട്ടാണോ എന്നൊക്കെ ചോദിച്ചു. ആ സമയത്ത് ഞങ്ങള്‍ തമ്മില്‍ ഒരു ബന്ധവും ഉണ്ടായിരുന്നില്ല. പിന്നീടാണ് സായി ചേട്ടന്റെ സഹോദരിയും ഭർത്താവും എന്റെ വീട്ടിലേക്ക് വരുന്നത്. അവർ സഹോദരങ്ങളുമായൊക്കെ സംസാരിച്ചു. സായികുമാറിന്റെ കല്യാണ ആലോചനയുമായി അമ്മ വീട്ടിലേക്ക് വരുന്ന സമയത്ത് ബിജുവേട്ടന്റെ അമ്മയും എനിക്കൊപ്പമുണ്ടായിരുന്നു. ഞാന്‍ ഒരു കല്യാണത്തിലേക്ക് പോകുന്നതില്‍ എനിക്ക് സന്തോഷവും സമാധാനവും മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നായിരുന്നു അമ്മയുടെ മറുപടിയെന്നും ബിന്ദു കൃഷ്ണ പറയുന്നു.
ഒരു തരത്തില്‍ പറഞ്ഞാല്‍ നാട്ടുകാർ ആദ്യം ഇത് ഉണ്ടാക്കി തരുന്നത്. ഞങ്ങള്‍ തമ്മില്‍ പ്രേമമാണെന്ന് വരെ പറഞ്ഞു നടന്നു. ഒരിക്കല്‍ ഞാന്‍ സഹോദരിയുടെ വീട്ടിലേക്ക് ചെന്നപ്പോള്‍ ഇങ്ങനെ ഒരു സംഭവം നടക്കുന്നല്ലോ, അതിന് അകത്ത് എന്തെങ്കിലും സത്യാവസ്ഥ ഉണ്ടോയെന്ന് ചോദിച്ചു. അമ്മയോട് സംസാരിക്കുന്ന ഈ നിമിഷം വരെ അതില്‍ ഒരു സത്യവും ഇല്ല. പിന്നെ നാളെ എന്തായാരിക്കുമെന്ന് അറിയില്ലെന്നായിരുന്നു എന്റെ മറുപടി.
നീ കാരണം അവർക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാകരുതെന്നായിരുന്നു അമ്മയുടെ നിർദേശം. ഇതിനിടക്കാണ് ആദ്യ ഭാര്യ ഡിവോഴിന് അപേക്ഷ കൊടുക്കുന്നത്. എന്റെ സഹോദരിയുടെ ഭർത്താവ് അഭിഭാഷകനാണ്. അദ്ദേഹത്തെ കാണേണ്ട ഒരു ആവശ്യം ഉണ്ടായിരുന്നു. അങ്ങനെ ഞാന്‍ പോയി ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ അദ്ദേഹം കുടുംബ കോടതിയിലാണെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ അവിടെ പോയി അദ്ദേഹത്തെ കണ്ട് സംസാരിച്ചു.
ഇത് അറിഞ്ഞ ആരോപോയി പറഞ്ഞുകൊടുത്തു ഞാന്‍ കുടുംബ കോടതിയില്‍ പോയി ഡിവോഴ്സിനും കൊടുത്തു എന്നൊക്കെ. അത് വാർത്തയായി. അതിന് മുമ്പ് തന്നെ അവർ കൊടുത്തിരുന്നു. എന്നാല്‍ അത് അങ്ങോട്ട് ആയിക്കോട്ടെയെന്ന് ഞാനും വിചാരിച്ചു. ഞങ്ങള്‍ തമ്മില്‍ ചില ഭിന്നതകളുണ്ടായിരുന്നു. എന്നെ സംബന്ധിച്ച് എനിക്ക് പറ്റാത്ത പല കാര്യങ്ങളുമുണ്ടായിരുന്നു. മറ്റൊരാള്‍ക്ക് അത് സ്വീകാര്യമായിരിക്കാം. ഞാന്‍ തീർത്തും പൂണ്യാളനാണ് എന്നൊന്നും അല്ല പറഞ്ഞ് വരുന്നത്.
ഡിവോഴ്സ് നീക്കം മുന്നോട്ട് പോയതോടെയാണ് ഞാന്‍ അമ്മയോട് ബിന്ദുവിന്റെ വീട്ടില്‍ പോയി സംസാരിക്കാന്‍ പറയുന്നത്. അങ്ങനെ അവരുടെ അടുത്ത് പോയി സംസാരിച്ചു. ഡിവോഴ്സ് കഴിഞ്ഞാല്‍ കല്യാണം കഴിച്ച് തരാമോയെന്നായിരുന്നു ചോദിച്ചതെന്നും സായി കുമാർ പറയുന്നു.
ഒരു അഭിമുഖത്തിന് പിന്നാലെ ഞാനും ബിന്ദുവും വേർപിരിഞ്ഞെന്ന തരത്തിലുള്ള വാർത്ത വന്നിരുന്നു. ഒരു ദിവസം ഞങ്ങള്‍ ബെഡ് റൂമിലിരുന്ന് സിനിമ കാണുകയായിരുന്നു. ക്ലൈമാക്സ് ആകാറായി. പെട്ടെന്ന് മോള് വന്ന് വാതില്‍ തുറന്നിട്ട്, ഗായ്സ് നിങ്ങള്‍ അറിഞ്ഞോ? നിങ്ങള്‍ വേര്‍പിരിഞ്ഞുവെന്ന്. ഇപ്പോള്‍ വാര്‍ത്ത കണ്ടതാണെന്ന്. ആ ശരിയെന്ന് പറഞ്ഞ് ഞങ്ങള്‍ സിനിമ കാണുന്നത് തുടർന്നു.
അപ്പോള്‍ മുതല്‍ എത്രയോ നാളായിട്ടും വിളിക്കാതിരുന്ന സുഹൃത്തുക്കള്‍ വരെ വിളിച്ചിട്ട് എവിടെയാണ് എന്ന് ചോദിക്കും. എന്റെ ഒരു സുഹൃത്തുണ്ട് മാഞ്ഞൂരാന്‍. അവന്‍ വിളിച്ചു. ചേട്ടന്‍ എവിടെയാണ് വീട്ടിലാണോ എന്ന് ചോദിച്ചു. അതെ എന്ന് ഞാന്‍. ഒന്നുമില്ല ചേട്ടാ വെറുതെ വിളിച്ചതാണ്, കുറേ ആയല്ലോ വിളിച്ചിട്ട് എന്ന് അവന്‍. നീ ചോദിക്കാന്‍ വന്ന ആള് അടുക്കളയില്‍ നിന്ന് കൊഞ്ച് തീയല്‍ ഉണ്ടാക്കുന്നുണ്ട്. കൊടുക്കാമെന്ന് ഞാന്‍ നേരിട്ട് ഫോണ്‍ കൊടുക്കാമെന്ന് പറഞ്ഞുവെന്നും സായി കുമാർ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications