ഞാനായിരുന്നെങ്കില്‍ സുരേഷ് ഗോപിയെക്കൊണ്ട് മറുപടി പറയിച്ചേനെ: വിനായകനേയും വിമർശിച്ച് ശാന്തിവിള
ലോകയാത്രികനും സഫാരി ചാനല്‍ ഉടമയുമായ സന്തോഷ് ജോർജ് കുളങ്ങരയ്ക്കെതിരെ വിമർശനം ഉന്നയിച്ച വിനായകനെതിരെ സംവിധായകന്‍ ശാന്തിവിള. സ്വന്തം വ്യവസായം വലുതാക്കാന്‍ ഇന്ത്യയെന്ന മഹാരാജ്യത്തെ മോശമാക്കി കാണിക്കുകയും അതിലൂടെ പൈസയുണ്ടാക്കുകയും ചെയ്യുന്ന സന്തോഷ് ജോർജ് കുളങ്ങരയെ വിശ്വസിക്കരുതെന്നാണ് വിനായകന്‍ പറയുന്നത്. ഈ പറയുന്ന ഒരു കാര്യവും സന്തോഷിന് ചേരുന്നതല്ലെന്നും വിനായകന്‍ പറയുന്നു.
വിമർശിക്കാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്രമുണ്ട്. രണ്ട് കോടിയും മൂന്ന് കോടിയും പ്രതിഫലം വാങ്ങുന്നതുകൊണ്ട് നിങ്ങള്‍ക്ക് ഇഷ്ടപോലെ കാശും പിന്താങ്ങാന്‍ ഇഷ്ടം പോലെയുണ്ട്. അതുപോലെ വിനായകനെതിരെ എന്തെങ്കിലും പറഞ്ഞാല്‍ കേരളം കത്തുമെന്ന് വിശ്വസിക്കുന്ന ആളുകളും കാണും. എനിക്ക് അതൊന്നും ഒരു വിഷയം അല്ല. നമ്മള്‍ നേരെ വാ നേരെ പോ ലൈനാണ്. ശരി ആര് ചെയ്താലും ശരിയെന്നും തെറ്റ് തെറ്റെന്നും പറയും. അതുപോലെ വിനായകന്‍ കമ്മ്യൂണിസ്റ്റ്കാരനായതുകൊണ്ട് കമ്യൂണിസ്റ്റുകാരനായ ദിനേശന്‍ കണ്ണടയ്ക്കും എന്ന് വിചാരിക്കേണ്ട.

സന്തോഷ് ജോർജ് കുളങ്ങരയെ വിമർശിക്കാനുള്ള ഒരു യോഗ്യതയും വിനായകന് ഇല്ലെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. യുവതി യുവാക്കളോട് നിങ്ങളുടെ സന്തോഷത്തിന്റെ ലോകത്തേക്ക് പറക്കാനാണ് വിനായകന്‍ പറയുന്നത്. വിനായകന്‍ പറന്നോളൂ. അതിപ്പോ മദ്യമാണോ കഞ്ചാവാണോ സിന്തറ്റിക്ക് ഒട്ടിപ്പാണോ എന്നൊന്നും എനിക്ക് അറിയില്ല. നിങ്ങള്‍ വളർന്ന് വന്ന സാഹചര്യം അനുസരിച്ച് കുട്ടിക്കാലം മുതലെ ഉപയോഗിച്ചിരിക്കാം. അത് നിങ്ങള്‍ ആയിക്കോ, പക്ഷെ യുവതി യുവാക്കളോട് ഇദ്ദേഹത്തെ നമ്പരുതെന്ന് പറയരുതെന്ന് ശാന്തിവിള പറയുന്നു.
വിനായകന്‍ പറഞ്ഞാലൊന്നും ആളുകളൊന്നും കേള്‍ക്കില്ല. വിനായകന്റെ തെറ്റുകളെ അയാളുടെ രാഷ്ട്രീയം പിന്തുണയ്ക്കുന്നുവെന്നാണ് ചിലർ പറയുന്നത്. അങ്ങനെ ഉണ്ടെന്ന് നമുക്കും തോന്നിപോകാം. കമ്യൂണിസ്റ്റുകാരനായാല്‍ കമ്യൂണിസ്റ്റുകാർ ഭരിക്കുമ്പോള്‍ എന്തും ചെയ്യാമെന്ന നിലപാട് ശരിയല്ലെന്നാണ് കേരളത്തിന്റെ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയോട് എനിക്ക് പറയാനുള്ളത്.
പീഡന പരാതി നേരിട്ട ഒരു സംവിധായകനെ വീണ്ടും ചലച്ചിത്ര അക്കാദമി ചെയർമാനാക്കിയ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. വിഎസ് അച്യുതാനന്ദനായിരുന്നെങ്കില്‍ പരാതി വന്ന് അടുത്ത നിമിഷം അദ്ദേഹത്തിന്റെ സ്ഥാനം തെറിച്ചേനെ. നളിനി നെറ്റോയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നായനാർ സ്വീകരിച്ച നിലപാട് എന്തായിരുന്നു. തൃശൂരില്‍ സുരേഷ് ഗോപി പൂർണ്ണ ഗർഭിണിയായ ഒരു പെണ്ണിന്റെ വയറ്റില്‍ തടവുന്നത് കണ്ടു. അവളുടെ കെട്ടിയോനും വാപ്പക്കുമൊന്നും ഒരു പരാതിയുമില്ല. എന്നാല്‍ ഞാനായിരുന്നെങ്കില്‍ സുരേഷ് ഗോപിയെക്കൊണ്ട് മറുപടി പറയിക്കുമായിരുന്നു.
ഞാന്‍ എന്റെ മകളെപ്പോലെ കണ്ടു എന്നൊക്കെ ന്യായീകരിക്കുമായിരിക്കും. എന്നാല്‍ ദിനേശനെ അതിന് കിട്ടില്ല. എന്റെ ഭാര്യയുടെ വയറ്റില്‍ ഇങ്ങനെ തടവിയിരുന്നെങ്കില്‍ സുരേഷ് ഗോപി വിവരം അറിഞ്ഞേനെയെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർക്കുന്നു.
വിനായകന്‍ വാക്കുകളില്‍ കുറച്ചുകൂടെ മിതത്വം പാലിക്കണം. പിന്തുണയ്ക്കാന്‍ ആളുണ്ടെന്ന് കരുതി എന്തും വിളിച്ച് പറയരുത്. നിങ്ങള്‍ എന്തിനാണ് സന്തോഷിനെതിരെയൊക്കെ പറയാന്‍ പോകുന്നത്. അദ്ദേഹം അമ്മയിലൊന്നും അംഗമല്ലെന്ന് അറിയിന്‍ സാധിച്ചു. അതൊന്നും ആവശ്യമില്ല. പറയുന്ന കാര്യങ്ങളില്‍ കാമ്പുണ്ടാകുകയെന്നതാണ് പ്രധാനമെന്നും സംവിധായകന്‍ പറഞ്ഞു.












Click it and Unblock the Notifications