Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡയറ്റ് ഒട്ടുമില്ലാത്ത ഏക ജീവി താനാണ്; തൃശൂരിലെ നടത്തം സൂചിപ്പിച്ച് പൊട്ടിച്ചിരിപ്പിച്ച് സുരേഷ് ഗോപി

സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികള്‍ ആരോഗ്യ സംരക്ഷത്തില്‍ പ്രത്യേക താല്‍പ്പര്യം കാണിക്കാറുണ്ട്. തങ്ങളുടെ മേഖലയില്‍ പിടിച്ചുനില്‍ക്കാന്‍ അത് നിര്‍ബന്ധമാണ് എന്ന തിരിച്ചറിവാണ് പ്രധാന കാരണം. ആരോഗ്യ സംരക്ഷണ വിഷയം എവിടെ ചര്‍ച്ചയായാലും ഉയര്‍ന്നുവരുന്ന പേരാണ് നടന്‍ മമ്മൂട്ടിയുടേത്. ഈ പ്രായത്തിലും എങ്ങനെ അദ്ദേഹത്തിന് സൗന്ദര്യം നിലനിര്‍ത്താന്‍ സാധിക്കുന്നു എന്ന കൗതുകമാണ് ഏവരും പങ്കുവയ്ക്കാറ്.

യുവ താരങ്ങള്‍ക്ക് വരെ ആരോഗ്യ സംരക്ഷണ കാര്യത്തില്‍ മാതൃകയാണ് മമ്മൂട്ടി. എന്നാല്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ആരോഗ്യ സംരക്ഷണത്തിന് വേണ്ടി എന്തെല്ലാം കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന ചോദ്യത്തോട് താരം തന്നെ പ്രതികരിച്ചു. ഭക്ഷണം നിയന്ത്രിക്കാറുണ്ടോ എന്നതിന് സുരേഷ് ഗോപി നല്‍കിയ മറുപടി സദസിനെ പൊട്ടിച്ചിരിപ്പിച്ചു.

suresh-gopi

ഡയറ്റ് ഒട്ടുമില്ലാത്ത ഏകജീവി ഈ ലോകത്ത് താനാണെന്ന് സുരേഷ് ഗോപി പറഞ്ഞു. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സ് എന്ന യുട്യൂബ് ചാനലിലാണ് സുരേഷ് ഗോപി തന്റെ ആരോഗ്യത്തെ കുറിച്ചും അടുത്തിടെ ഡോക്ടര്‍ നല്‍കിയ നിര്‍ദേശത്തെ കുറിച്ചുമെല്ലാം മനസ് തുറന്നത്. ഒപ്പം മമ്മൂട്ടിയുടെ ആരോഗ്യകാര്യത്തിലുള്ള സൂക്ഷ്മതയും അദ്ദേഹം എടുത്തുപറഞ്ഞു.

ഭക്ഷണത്തിന്റെ കാര്യം പറയുമ്പോള്‍ മമ്മൂക്ക എന്ന മനുഷ്യന്റെ പേര് ഇവിടെ ഉച്ചരിക്കരുത് എന്നായിരുന്നു സുരേഷ് ഗോപിയുടെ സരസമായ മറുപടി. പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന 'സന്ദേശ'ത്തിലെ ഡയലോഗും അദ്ദേഹം കൂടെ ചേര്‍ത്തു. അതുല്യ നടനായ മോഹന്‍ലാലിന് പോലും ഭക്ഷണകാര്യത്തില്‍ മമ്മൂക്കയെ പോലെ സാധിക്കില്ലെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.

മമ്മുട്ടി അപൂര്‍വ ജന്മമാണ്. വലിയ നടനായ മോഹന്‍ലാലിനും സാധിക്കില്ല. അസാധ്യമായ കാര്യമാണതെന്നും സുരേഷ് ഗോപി പറഞ്ഞു. ഇഷ്ട ഭക്ഷണം കഴിക്കരുത് എന്ന് പറഞ്ഞാല്‍ എനിക്ക് പറ്റില്ല. അത്തരം ഉപദേശം വേണ്ടെന്ന് വയ്ക്കും. ഡോക്ടര്‍ മോഹന്‍ അടുത്തിടെ പറഞ്ഞ കാര്യങ്ങളും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. ശരീര ഭാരം കുറയ്ക്കുന്നത് സംബന്ധിച്ചാണ് ഡോക്ടര്‍ പറഞ്ഞത്.

കഴിഞ്ഞ ഓഗസ്റ്റിലാണ് ഫുള്‍ ബോഡി ചെക്കപ്പ് എടുത്തത്. ഷുഗര്‍ മരുന്ന് മുഴുവന്‍ നിര്‍ത്തി തരാമെന്ന് പറഞ്ഞ ഡോക്ടര്‍ പകരം ഒരു കണ്ടീഷന്‍ വച്ചു. ശരീര ഭാരം കുറയ്ക്കണമെന്നായിരുന്നു വ്യവസ്ഥ. ആറ് മാസത്തിനകം 106ല്‍ നിന്ന് 100 കിലോയും പിന്നീട് ഒമ്പത് മാസത്തിനകം 93 കിലോയും ആയി കുറയ്ക്കണമെന്നായിരുന്നു ഡോക്ടര്‍ മുന്നോട്ടുവച്ച നിര്‍ദേശമെന്നും സുരേഷ് ഗോപി പറഞ്ഞു.

ഭാരം കുറയാന്‍ വേണ്ടി കാര്യമായൊന്നും ചെയ്തില്ല. രണ്ടര കിലോ കുറഞ്ഞത് കുറച്ചധികം നടന്നതിനാലാണ്. അതിന്റെ തിരിച്ചടിയായി ചില വക്രങ്ങളുടെ കുബുദ്ധി പ്രയോഗങ്ങളെല്ലാം വരുന്നതിന്റെ പേരില്‍ ഒരു കിലോ കൂടി ഉടനെ കുറയുമെന്നും സുരേഷ് ഗോപി തൃശൂരിലെ കാര്യങ്ങള്‍ സൂചിപ്പിച്ച് പറഞ്ഞു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് പ്രതിഷേധത്തിന്റെ ഭാഗമായുള്ള സുരേഷ് ഗോപിയുടെ പദയാത്ര അടുത്തിടെ നടന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+