അഖില്‍ മാരാരുടെ കള്ളത്തരം മനസിലായി; ഫ്രോഡാണെന്ന് അറിഞ്ഞില്ല: വെല്ലുവിളിച്ച് തൊപ്പി; വിഷയം ഇതാണ്
ബിഗ് ബോസ് സീസണ്‍ 7 അവസാനിക്കാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണുള്ളത്. സീസണ്‍ അവസാനിക്കുമ്പോള്‍ പിആറിന്റെ പേര് പറഞ്ഞ് ഹൗസിനുള്ളിലും പുറത്തും പൊരിഞ്ഞ പോരാണ് നടക്കുന്നത്. മത്സരാര്‍ത്ഥിയായ അനുമോള്‍ക്ക് പിആര്‍ ഉണ്ടെന്ന സംശയമാണ് മറ്റു മത്സരാര്‍ത്ഥികള്‍ക്കിടയിലും പുറത്ത് പ്രേക്ഷകര്‍ക്കിടയിലും വലിയ തര്‍ക്കം ഉടലെടുക്കാന്‍ കാരണം. അതിനു കാരണം അനുമോള്‍ക്ക് പുറത്തുള്ള വലിയ സ്വീകാര്യതയാണ്. സ്റ്റാര്‍ മാജിക്ക് താരങ്ങള്‍ അടക്കം നിരവധി പേരാണ് അനുമോള്‍ക്ക് ഉറച്ച പിന്തുണ നല്‍കുന്നത്.
ബിഗ് ബോസ് ഹൗസിലെ മുന്‍ മത്സരാര്‍ത്ഥികള്‍ കൂടി ഈ തര്‍ക്കത്തില്‍ അണിനിരന്നതോടെ സമൂഹ മാധ്യമങ്ങളിലും പിആര്‍ വിഷയം വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഈ തര്‍ക്കങ്ങള്‍ അതിന്റെ എല്ലാ സഭ്യതയും ലംഘിച്ചാണ് മുന്നോട്ടുപോകുന്നത്. ഇപ്പോള്‍ അനുമോളുടെ വിഷയം പറഞ്ഞ് ഏറ്റുമുട്ടുന്നത് സമൂഹ മാധ്യമങ്ങളില്‍ തൊപ്പി എന്നറിയപ്പെടുന്ന നിഹാദും ബിഗ് ബോസ് അഞ്ചാം സീസണിലെ വിന്നറായ അഖില്‍ മാരാരും തമ്മിലാണ്. ഇരുവരും ഫോണിലൂടെ നടത്തിയ വാക്‌പോര് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ വൈറലാണ്. ഇരുവരും തമ്മില്‍ രൂക്ഷമായ വാഗ്വാദമാണ് നടന്നത്.

തൊപ്പി തന്നെയാണ് ഈ ഫോണ്‍കോള്‍ പുറത്തുവിട്ടത്. തൊപ്പിക്കെതിരെ അഖില്‍ മാരാര്‍ ഉന്നയിച്ച ഒരു ആരോപണമാണ് ഈ വഴക്കിന് കാരണം. കഴിഞ്ഞ വര്‍ഷത്തെ ബിഗ് ബോസ് വിന്നറായ ജിന്റോയുടെ പിആര്‍ ടീമില്‍ നിന്ന് പണം വാങ്ങി തൊപ്പി വോട്ട് ക്യാന്‍വാസ് ചെയ്തതായി അഖില്‍ മാരാര്‍ ആരോപണം ഉന്നയിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം.
ആധികാരികമായി സംസാരിച്ച് അഖില്‍ മാരാര്‍ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് തൊപ്പി ലൈവില്‍ ആരോപിച്ചു. അഖില്‍ മാരാര്‍ ഫ്രോഡ് ആണെന്നും ഇയാള്‍ പറയുന്നത് മുഴുവന്‍ കള്ളത്തരം ആണെന്നും തനിക്കിപ്പോള്‍ മനസിലായതായി തൊപ്പി പറഞ്ഞു. ഇത്രയും കാലം മാരാര്‍ പറഞ്ഞതൊക്കെ ഞാന്‍ വിശ്വസിച്ചു. അഖില്‍ മാരാരുടെ റിയല്‍ ഫെയ്‌സ് മനസിലാകണമെങ്കില്‍ നിങ്ങളെക്കുറിച്ച് കള്ളം പറയണം. എന്നെക്കുറിച്ച് പച്ചക്കള്ളം പറഞ്ഞതുകൊണ്ടാണ് പ്രതികരിക്കുന്നത്. താന്‍ പൈസ വാങ്ങി എന്ന് ആരോപിച്ചത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണെന്ന് അഖില്‍ മാരാര്‍ വ്യക്തമാക്കണമെന്നും തൊപ്പി വെല്ലുവിളിച്ചു.
അനുമോള്‍ക്കു വേണ്ടി അഖില്‍ മാരാര്‍ പിആര്‍ ചെയ്യുകയാണെന്നും തൊപ്പി ആരോപിച്ചു. അനുമോള്‍ക്ക് രണ്ടു വീടുണ്ടെന്നും എന്നാല്‍ പഴയ വീടിനു മുന്നില്‍ നിന്നാണ് അച്ഛന്‍ ദാരിദ്ര്യം പറയുന്നതെന്നും തൊപ്പി പറഞ്ഞു. അനുമോള്‍ സാധാരണക്കാരെ പറ്റിക്കുകയാണ്. ആരുടെയും പിന്തുണയില്ലാത്ത അനീഷിന് വേണ്ടി വോട്ട് ചെയ്യണമെന്നും തൊപ്പി പറഞ്ഞു. സാധാരണക്കാരന്‍ ജയിക്കാന്‍ വേണ്ടിയാണ് അനീഷിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കുന്നതെന്നും തൊപ്പി വ്യക്തമാക്കി.
ഇരുവരുടെയും വാക്‌പോര് ഏറ്റുപിടിച്ച് സമൂഹ മാധ്യമങ്ങളിലും വലിയ ചര്‍ച്ച നടക്കുന്നുണ്ട്. ഇരുവരെയും പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേരാണ് കമന്റ് കുറിക്കുന്നത്. വിഷയത്തില്‍ അഖില്‍ മാരാര്‍ വ്യക്തത വരുത്തണം എന്നാണ് കൂടുതല്‍ പേരും ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications