'പൃഥ്വിരാജ് ചെയ്തതിനെക്കാൾ വലിയ ചതി ചെയ്ത ഉണ്ണി മുകുന്ദൻ; ആ ശാപം തുടരും';വെളിപ്പെടുത്തി നോവലിസ്റ്റ്
നടൻ ഉണ്ണി മുകുന്ദനെതിരെ നോവലിസ്റ്റ് സുനിൽ പരമേശ്വരൻ. അനന്ദഭദ്രം എന്ന സിനിമയുടെ രണ്ടാം ഭാഗത്തിൽ അവസരം നൽകിയിട്ടും അതിൽ നിന്നും അവസാന നിമിഷം ഉണ്ണി പിൻമാറിയതിനെ കുറിച്ചാണ് സുനിൽ പറയുന്നത്. ഡിഎൻഎ ന്യൂസ് എന്ന യുട്യൂബ് ചാനലിൽ സുനിൽ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ
'എനിക്ക് ഉണ്ണി മുകുന്ദനെ വര്‍ഷങ്ങള്‍ക്ക് മുമ്പ് അറിയാം. കാരണം എന്റെ അനന്തഭദ്രം എന്ന സിനിമ കഴിഞ്ഞതിന് ശേഷം, അന്ന് മലയാള മനോരമയില്‍ വന്ന സര്‍പ്പസത്രം എന്ന നോവല്‍ 'മാടമ്പള്ളി' എന്ന പേരിൽ സിനിമയാക്കാന്‍ മേജര്‍ രവി സമീപിച്ചു. അന്നത്തെ പ്രശസ്ത നിർമ്മാണ കമ്പനിയായ വൈശാഖ് മൂവീസിന്റെ രാജൻ എന്നയാളായിരുന്നു നിർമ്മാതാവ്. ആ കഥ മലയാള മനോരമയില്‍ വന്നപ്പോള്‍ തന്നെ ഞാന്‍ രാജന്‍ ചേട്ടനോട് കഥ പറഞ്ഞതാണ് . അങ്ങനെ പൃഥ്വിരാജിനെ നായകനാക്കി അഡ്വാൻസും കൊടുത്തു.

എനിക്കും അഡ്വാന്‍സ് കിട്ടി. തിരക്കഥ മൊത്തം പൂർത്തിയാക്കുകയും ചെയ്തു. ഷൂട്ടിങ്ങിന് ദിവസം തീരുമാനിച്ചതിന് ശേഷം പൃഥ്വിരാജ് എന്ന നടൻ ആ സിനിമയിൽ നിന്ന് പിൻമാറി. കാരണം എന്താണ് എന്ന് പൃഥ്വിരാജിനേ അറിയൂ.
മറ്റൊരു നടനെ കുറിച്ച് ചിന്തിച്ചപ്പോള്‍ എന്റെ സുഹൃത്ത് പറഞ്ഞു, ഒരു പയ്യനുണ്ട് ലോഹിതാദാസ് അദ്ദേഹത്തിന്റെ സിനിമക്ക് നോക്കി വെച്ച പയ്യനാണ് , ഗുജറാത്ത് കാരനാണ്, കാണാൻ സുന്ദരനാണെന്നൊക്കെ. അങ്ങനെ ജോണി സാഗരിക എന്ന അന്നത്തെ നിർമ്മാതാവ് വഴി ആ ചെറുപ്പക്കാരനെ കാണാൻ ഞാൻ തീരുമാനിച്ചു.
ജവഹര്‍ നഗറിലെ ഫ്‌ളാറ്റില്‍ അങ്ങനെ ഉണ്ണി മുകുന്ദൻ എന്ന പയ്യൻ വന്നു. അദ്ദേഹം എന്റെ കൂടെ താമസിച്ചു. ഞാൻ കഥ പറഞ്ഞ് കൊടുത്തു. മേജർ രവി അഡ്വാൻസ് കൊടുത്തോ എന്ന് സംശയമുണ്ട്. എന്തായാലും ചെന്നൈയിൽ വിട്ട് സ്റ്റണ്ടൊക്കെ പഠിപ്പിച്ചു. എല്ലാം പഠിപ്പിച്ച് റെഡിയായി കഴിഞ്ഞപ്പോൾ വൈശാഖ് മൂവീസ് പറഞ്ഞു ഇയാൾ പുതുമുഖ നായകനാണ്, ഇയാൾ വന്നാൽ സിനിമ വിജയിക്കില്ല എന്നൊക്കെ. ഉണ്ണി മുകുന്ദന് ഇല്ലാത്ത കുറ്റങ്ങൾ ഇല്ല. എന്തായാലും ഉണ്ണി മുകുന്ദൻ ഒഴിവാക്കപ്പെട്ടുവെന്ന ആ സിനിമ വേണ്ടാന്ന് വെച്ചു.
ഈ പ്രൊജക്ട് ഞാനും വേണ്ടെന്ന് വെച്ചു. ഉണ്ണി മുകുന്ദന് വലിയ പ്രതീക്ഷ ഉണ്ടായിരുന്ന പ്രൊജക്ട് ആയിരുന്നു. അദ്ദേഹത്തിന്റെ തകർച്ച വലുതായിരുന്നു. അദ്ദേഹം രാത്രിയിൽ നെടുവീർപ്പിടുകയും വിഷമിക്കുകയും ചെയ്യുന്നത് ഞാൻ കണ്ടതാണ്. അദ്ദേഹം കരയുകയാണ്. അന്ന് ഉണ്ണി ചോദിച്ചിരുന്നു എനിക്ക് മലയാള സിനിമയിൽ ഒരു നടനാകുമോയെന്ന് ചോദിച്ചു. ഞാൻ അന്ന് അദ്ദേഹത്തോട് പറഞ്ഞു, എനിക്കൊരു സിനിമ ഉണ്ടായാൽ തനിക്ക് ഒരു അവസരം ഞാൻ തരുമെന്ന് പറഞ്ഞു.
ഞങ്ങൾ അവിടെ നിന്ന് പിരിഞ്ഞു. ഞാൻ കോഴിക്കോടായിരുന്നപ്പോൾ
പല്ലവി മൂവീസിന്റെ സജിത്ത് എന്ന നിര്‍മ്മാതാവ് എന്നെ വന്നു കണ്ടു. ഞാന്‍ അനന്തഭദ്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് അദ്ദേഹത്തോട് സംസാരിച്ചു. അത് ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു. പരസ്യകമ്പനി നടത്തിയ ജബ്ബാര്‍ കല്ലറയ്ക്കല്‍ സംവിധായകന്‍ ആകുന്നു.
ആദ്യം മുതലേ ആ സിനിമയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്നു. എന്തായാലും രണ്ട് ലക്ഷം രൂപയ്ക്ക് നിർമ്മാതാണ് ആ സിനിമയുടെ റൈറ്റ് വാങ്ങിച്ചു. എനിക്ക് 50,000 രൂപ തന്ന് എഗ്രിമെന്റ് എഴുതി വാങ്ങി. ഡയറക്ടർക്കും ചെക്ക് കൊടുത്തു. ഉണ്ണി മുകുന്ദന് രണ്ട് ലക്ഷവും കൊടുത്തു. അങ്ങനെ ഷൂട്ടിങ് തുടങ്ങി. മനോജ് കെ ജയനും അഭിനയിക്കാമെന്ന് സമ്മതിച്ചു.
ഉണ്ണി മുകുന്ദനെ കാസ്റ്റ് ചെയ്തത് ഞാൻ പറഞ്ഞിട്ടാണ്. എന്നാൽ ഷൂട്ടിങ് തുടങ്ങും മുൻപ് പൃഥ്വിരാജ് ചെയ്തതിനേക്കാൾ ക്രൂരമായ ചതി , ഇയാൾ ഈ സിനിമയിൽ അഭിനയിക്കാൻ തയ്യാറല്ലെന്ന് പറഞ്ഞു. എന്ത് നിഷ്ഠൂരവും ക്രൂരവുമായ കാര്യമാണ്.
അനന്തഭദ്രത്തിന്റെ സെക്കന്റ് പാർട്ട് തകർത്തതിന്റെ ഏറ്റവും വലിയ ഉത്തരവാദിത്തം ഈ ഉണ്ണി മുകുന്ദനാണ്. കൊട്ടുത്ത രണ്ട് ലക്ഷം തിരിച്ചുകൊടുത്തു. അന്ന് ഉണ്ണിയെ വിളിച്ച് ഞാൻ പറഞ്ഞു, ഇനി ഉണ്ണി മുകുന്ദനെ സിനിമയ്ക്ക് വേണ്ടി സമീപിക്കില്ലെന്ന്. വാക്കിന് വ്യവസ്ഥ വേണം. പിന്നെ അയാളെ ഞാൻ കണ്ടിട്ടില്ല. ഒരുശാപം ഇനി അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടേ ഇരിക്കും', സുനിൽ പറഞ്ഞു.












Click it and Unblock the Notifications