'ഉണ്ണി മുകുന്ദന് ഉറപ്പിട്ടുണ്ടെങ്കിൽ അക്കാര്യം ചെയ്തത് അദ്ദേഹം പറഞ്ഞിട്ട്, ടൊവിനോ എന്നെ വിളിച്ചു'; വിപിൻ
ഒരു ദിവസം കൊണ്ട് ഉണ്ടായ പ്രശ്നങ്ങളുടെ പേരിൽ അല്ല നടൻ ഉണ്ണി മുകുന്ദനെതിരെ പോലീസിൽ പരാതി കൊടുത്തതെന്ന് മുൻ മാനേജർ വിപിൻ. അദ്ദേഹത്തിന്റെ അനിഷ്ടങ്ങൾ തന്‌റെ മുകളിൽ തീർക്കുന്നത് തുടർന്നതോടെയാണ് താൻ കേസുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്നും ഉണ്ണി പറഞ്ഞു. ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ വിപിൻ പറഞ്ഞത് വായിക്കാം
'പല ദുരനുഭവങ്ങളും ഉണ്ണി മുകുന്ദനിൽ നിന്നുണ്ടായിട്ടുണ്ട്. മാർക്കോയെന്ന സിനിമയ്ക്ക് ശേഷം മികച്ച പ്രൊജക്ടുകളൊന്നും കിട്ടാതിരുന്നതോടെ വലിയ ഫ്രസ്ട്രേഷനിലായിരുന്നു ഉണ്ണി. ഫ്രസ്ട്രേഷൻ എന്നോട് തീർക്കുകയാണ്. അത് ബുദ്ധിമുട്ടിക്കുകയാണ്. ഉണ്ണീടെ കൂടെ ശരിക്കും ആരും ഇല്ല. ഞാനായിരുന്നു അവസാനം ഉണ്ടായിരുന്നത്.

ദുരനുഭവത്തിന്റെ പേരിൽ അല്ല ഞാൻ കേസ് കൊടുത്തത്. എനിക്കെതിരെ ദേഹോപദ്രവം ഉണ്ടായപ്പോഴാണ്. ഞാൻ ആളുമായി ഒരുപാട് അഡ്ജസ്റ്റ് ചെയ്ത് പോയിക്കോണ്ടിരിക്കുകയായിരുന്നു. എന്നാൽ ഫ്രസ്ട്രേഷൻ തീർക്കാനുള്ള ഒരു പഞ്ചിംഗ് ബാഗായി എന്നെ ഉപയോഗിക്കുന്നത് ശരിയല്ല.
നരിവേട്ട എന്ന ഒറ്റ സംഭവമല്ല ഈ പ്രശ്നത്തിന്റെ കാരണം. അത് അവസാന സംഭവമാണ്. ഉണ്ണി മുകുന്ദന്റെ ഭാഗത്ത് നിന്ന് സംഭവിച്ച പിഴവ് കൊണ്ടാണ് ഗോകുലം മുവീസ് അനൗൺസ് ചെയ്ത ഏറ്റവും പുതിയ പടത്തിൽ നിന്നും അവർ പിൻമാറിയത്. ഇതിന്റെ ഫ്രസ്ട്രേഷൻ എന്നോട് തീർത്തു, അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് പറഞ്ഞത് പോലെയാണ്. ഉണ്ണി ചെയ്യാനിരുന്ന രണ്ട് പടം കൈയ്യിൽ നിന്ന് പോയി, ചർച്ചയിലുണ്ടായിരുന്ന പടവും പോയി. കൈയ്യിലിരുന്നതൊക്കെ നഷ്ടപ്പെട്ടു.
നരിവേട്ടയുമായി ചേർന്ന് പ്രവർത്തിക്കുന്ന ആളാണ്. പ്രിവ്യൂ കണ്ടതുകൊണ്ടാണ് ഞാൻ സിനിമയെ കുറിച്ച് പോസ്റ്റ് പങ്കുവെച്ചത്. അതിനും ഉണ്ണിക്ക് എന്നോട് പ്രശ്നമായി. അന്ന് രാത്രി എന്നോട് വിളിച്ച് പറഞ്ഞു മാനേജർ പോസ്റ്റ് ഇനി വഹിക്കേണ്ടതില്ല. അത് മാന്യമായ പെരുമാറൽ ആണ്. അവിടം കൊണ്ട് തീരേണ്ട കാര്യമാണ്', വിപിൻ പറഞ്ഞു.
ടൊവീനോയുമായി തെറ്റിക്കാൻ വേണ്ടിയുള്ള പ്രചരണമാണ് ഇതെന്ന ഉണ്ണി മുകുന്ദന്റെ ആരോപണത്തിന് മറുപടി ഇങ്ങനെ-' ഞാൻ ആരേയും തെറ്റിക്കാൻ നോക്കിയിട്ടില്ല. ഇവരെ തമ്മിൽ തെറ്റിച്ചിട്ട് എനിക്ക് എന്താണ് നേട്ടം? ഈ വിഷയത്തിന് ശേഷവും ടൊവീനോ എന്നെ വിളിച്ചു. അദ്ദേഹം ഓസ്ട്രേലിയയിലാണ്. കാര്യങ്ങൾ സംസാരിച്ചു, എന്നെ കോൺസോൾ ചെയ്തു, പിന്തുണച്ചു. ടൊവീനോയുമായുള്ള ചാറ്റ് പുറത്തുവിട്ട് കൊണ്ട് ഉണ്ണി എന്താണ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതെന്ന് മനസിലാകുന്നില്ല', വിപിൻ വ്യക്തമാക്കി.
ഞാൻ കേസ് കൊടുത്തതിന് ശേഷമാണ് ഓരോ ആരോപണങ്ങൾ ഉയർത്തുന്നത്. ആദ്യം മാനേജർ അല്ലെന്ന് പറഞ്ഞു. ഞാൻ മാനേജർ അല്ലെങ്കിൽ ഉണ്ണിക്ക് ഡേറ്റ് ഇല്ലെന്ന് പറഞ്ഞാൽ ആരേലും വിശ്വസിക്കോ? ഇനി ഉണ്ണിക്ക് ഡേറ്റ് ഇല്ലെന്ന് പറയേണ്ട കാര്യമെന്താണ്. ഉണ്ണിയുടെ സമ്മതം ഇല്ലാതെ ഞാനാരോടും അദ്ദേഹത്തെ വിവാഹം കഴിക്കാൻ സമ്മതമാണോയെന്ന് ചോദിച്ചിട്ടില്ല. അങ്ങനെയൊരു ചോദ്യം ചോദിച്ചത് കൊണ്ട് എനിക്ക് എന്താണ് നേടാനാകുക. ഞാൻ ആരോടേലും ചോദിച്ചിട്ടുണ്ടെന്ന് പുള്ളിക്ക് അത്ര ഉറപ്പുണ്ടെങ്കിൽ അദ്ദേഹം പറഞ്ഞിട്ട് തന്നെയേ ഞാൻ ചോദിച്ചിട്ടുള്ളൂ. വിവാഹമാണ്, അതിന് അദ്ദേഹത്തിന് താത്പര്യം ഉണ്ടെങ്കിൽ കഴിക്കട്ടെ.
ഉണ്ണിയുടെ കരിയർ ഗ്രാഫ് എടുത്ത് നോക്കൂ, അദ്ദേഹം ചെന്ന് ചാടി പ്രശ്നങ്ങൾ, അദ്ദേഹത്തിന്റെ സ്വഭാവ വൈരുധ്യങ്ങൾ, ക്രിമിനൽ ആക്ടിവിറ്റികൾ, അയാളുടെ എല്ലാ കാര്യങ്ങളിലും ഞാൻ പിന്തുണച്ചിട്ടുണ്ട്.
മിഖായേൽ സിനിമക്ക് ശേഷം എന്നെ ഉണ്ണി ഇങ്ങോട്ട് സമീപിക്കുകയായിരുന്നു. നിങ്ങളുടെ കഴിവ് അറിയാം എന്നെ സഹായിക്കാമോയെന്ന് ചോദിച്ചു. മേപ്പടിയാന് ശേഷം ഏതെങ്കിലും സിനിമയുടെ സംവിധായകനായി അദ്ദേഹം ടോക്കിംഗ് ടേംസിൽ ഫമ്ടോ?', വിപിൻ ചോദിച്ചു.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications