മർച്ചന്റ് നേവിയിലെ ജോലി വിട്ട തീരുമാനം പിഴച്ചില്ല; വിവാഹത്തിന് പിന്നാലെ അഖിലിനെ തേടി ആ സന്തോഷം

ധാരാളം ആരാധകരുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് അഖിൽ എൻ ആർ ഡി. കോമഡി കണ്ടന്റുകളാണ് അഖിൽ കൂടതലായും ചെയ്യാറുള്ളത്. ഇൻസ്റ്റ​ഗ്രാമിലും യൂട്യൂബിലുമൊക്കെ അഖിലിന് ധാരാളം ഫോളേവേഴ്സുണ്ട്. യൂട്യൂബിൽ അഞ്ച് മില്യൺ സബ്സ്ക്രൈബേഴിസിലേക്ക് അടുക്കുകയാണ് അഖിൽ.

നിരവധി സിനിമകളുടെ പ്രൊമോഷൻ തന്റെ സോഷ്യൽ മീഡിയയിലൂടെ അഖിൽ നടത്തിയിട്ടുണ്ട്. അടുത്തിടെയാണ് അഖിലിന്റെ വിവാഹം കഴിഞ്ഞത്, മേഘയെ ആണ് അഖിൽ വിവാഹം ചെയ്തത്. ഇപ്പോൾ വിവാഹത്തിന് പിന്നാലെ മറ്റൊരു സന്തോഷം കൂടി അഖിലിനെ തേടിയെത്തിയിരിക്കുകയാണ്.

Akhil

സിനിമ എന്ന അഖിലിന്റെ സ്വപ്ന യാഥാർത്ഥ്യമാവുകയാണ്. ആലപ്പുഴ നൂറനാട് സ്വദേശിയായ അഖിൽ മർച്ചന്റ് നേവിയിലെ ജോലി വേണ്ടെന്ന് വെച്ചാണ് കണ്ടന്റ് ക്രിയേഷനിലേക്ക് എത്തിയത്. വളരെയേറെ കഷ്ടപ്പെട്ടിട്ടാണ് അഖിൽ ഇന്ന് കാണുന്ന ആരാധകരെ സ്വന്തമാക്കിയത്.
സിനിമയിൽ അഭിനയിക്കാൻ പോകുന്ന വിവരം അഖിൽ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഭാര്യ മേഘയ്ക്കൊപ്പമാണ് അഖിൽ ചിത്രത്തിന്റെ പൂജയ്ക്ക് എത്തിയത്.

വീഡിയോ ക്രിയേഷനോട് വളരെ ചെറുപ്പം തൊട്ട് തന്നെ അഖിലിന് താല്പര്യം ഉണ്ടായിരുന്നു. ഇന്ന് അത് സിനിമയിലേക്ക് എത്തി നിൽക്കുകയാണ്.
അഖിലിന്റെ കണ്ടന്റൊക്കെ വളരെ രസകരമായ കണ്ടന്റുകളാണ്. വിമർശനങ്ങൾ അതേ രീതിയിൽ സ്വീകരിച്ച് മാറ്റങ്ങൾ കൊണ്ടുവരാറുണ്ട്.
എളുപ്പമായിരുന്നില്ല അഖിലിന്റെ യാത്ര.

മർച്ചന്റ് നേവിയിൽ ജോലി ചെയ്യുന്ന സമയത്താണ് ടിക് ടോക് ബാൻ ആകുന്നത്. ടിക് ടോക് ബാൻ ആയപ്പോൾ എല്ലാവരെയും പോലെ ചെറിയ വിഷമം ഉണ്ടായിരുന്നെങ്കിലും അഖിൽ പിന്തിരിഞ്ഞില്ല. ഇൻ‌സ്റ്റ​ഗ്രാമിൽ അഖിലിന് ധാരാശം ഫോളോവേഴ്സ് ഉണ്ടായിരുന്നു.

കോവിഡ് സമയത്ത് നാട്ടിൽ ലീവിന് വന്നതോടെ ഇൻസ്റ്റ​ഗ്രാമിലേക്കും യൂട്യൂബ് കണ്ടന്റ് വീഡിയോകളിലേക്കും നീങ്ങി. അഖിലിന്റെ കണ്ടന്റുകൾ തന്നെയാണ് ഇത്രയേറെ ഫോളോഴേസിന കിട്ടാൻ കാരണം. സാധാരണക്കാർക്ക് പെട്ടെന്ന് ബന്ധപ്പെടുത്താൻ കഴിയുന്ന കണ്ടന്റുകളാണ് അഖിൽ ചെയ്യാറുള്ളത്. അതുകൊണ്ട് തന്നെ ധാരാളം വ്യൂവേഴ്സും കിട്ടി.

അടുത്തിടെയാണ് അഖിലിന്റെ വിവാഹം കഴിഞ്ഞത്. അഖിലിന്റെ ഭാര്യ മേഘയും അഖിലിനൊപ്പം വീഡിയോസിൽ എത്താറുണ്ട്. രണ്ട് മൂന്ന് വർഷത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു വിവാഹം. പ്രണയ വിവാഹമായിരുന്നില്ല. ലവ് മാരേജ് അല്ലെന്നും വീടിന്റെ അടുത്തുള്ള കുട്ടിയാണ് എന്നും അഖിൽ പറഞ്ഞിരുന്നു. അഖിലിനെ ബി​ഗ് സ്ക്രീനിൽ കാണാനുള്ള കാത്തരിപ്പിലാണ് ആരാധകർ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+