രാമക്ഷേത്ര നിര്‍മാണത്തിന് കെജിഎഫ് താരം യഷ് 50 കോടി നല്‍കിയോ? സത്യാവസ്ഥ ഇതാണ്!!
ബെംഗളൂരു: കെജിഎഫ് എന്ന ചിത്രത്തിലൂടെ ലോകം മുഴുവന്‍ ആരാധകരെ ഉണ്ടാക്കിയ സൂപ്പര്‍ താരമാണ് കന്നഡ നടനായ യഷ്. ബോളിവുഡില്‍ വരെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഗ്രോസറാണ് ചിത്രം. താരത്തിന്റെ പോപ്പുലാരിറ്റി കുതിച്ച് കയറിയിരിക്കുകയാണ്. ഹിന്ദി സിനിമയില്‍ അടക്കം അഭിനയിക്കാന്‍ താരത്തിന് ഓഫറും ലഭിക്കുന്നുണ്ട്.
Recommended Video
ഇപ്പോള്‍ താരത്തെ കുറിച്ചൊരു റിപ്പോര്‍ട്ട് ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായി താരം വലിയൊരു തുക നല്‍കിയതെന്നാണ്. എന്താണ് ഈ റിപ്പോര്‍ട്ടിന്റെ സത്യാവസ്ഥയെന്ന് പരിശോധിക്കാം.

യഷ് അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായി 50 കോടി രൂപ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയയില്‍ സന്തോഷ് ത്രിപാഠി എന്നയാളാണ് ഇക്കാര്യം അറിയിച്ചത്. യഷ് ഒരു ക്ഷേത്രത്തില്‍ തിലക കുറി അണിഞ്ഞു ദുപ്പട്ട ധരിച്ചും നില്‍ക്കുന്ന ഒരു ചിത്രം ഇയാള്‍ പങ്കുവെക്കുകയും ചെയ്തു. യഷിന്റെ കടുത്ത ആരാധകന്‍ കൂടിയാണ് ഇയാള്‍. കോടികള്‍ രാമക്ഷേത്ര നിര്‍മാണത്തിനായി നല്‍കിയെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്.

എന്താണ് ഇതിലെ സത്യാവസ്ഥ. പോസ്റ്റ് വൈറലായതിന് പിന്നാലെ ചോദ്യങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. രാമക്ഷേത്രത്തില്‍ യഷ് സന്ദര്‍ശനം നടത്തിയെന്നും, എന്നിട്ടാണ് തുക കൈമാറിയതെന്നും ഇയാള്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ നിരവധി പേര്‍ ഈ പോസ്റ്റ് സത്യമാണെന്ന് കരുതി ഷെയര്‍ ചെയ്തിട്ടുണ്ട്. നിരവധി പേരാണ് യഷിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. യഥാര്‍ത്ഥ ഹിന്ദുവാണ് എന്നൊക്കെയുള്ള കമന്റുകളും ഇതില്‍ വന്നിരുന്നു. എന്നാല്‍ ഫാക്ട് ചെക്കര്‍മാര്‍ ഈ ചിത്രത്തെ അരിച്ചുപെറുകി സത്യം കണ്ടെത്തിയിരിക്കുകയാണ്.

അതേസമയം ഈ വാദങ്ങളെല്ലാം പൂര്‍ണമായും വ്യാജമാണ്. ഈ ചിത്രം സത്യമാണ്. അതില്‍ മാറ്റമൊന്നുമില്ല. പക്ഷേ അത് അയോധ്യ സന്ദര്‍ശനത്തിലേതല്ല. നേരത്തെ യഷ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതാണ്. കഴിഞ്ഞ ഏപ്രിലില്‍ താരം തിരുപതി സന്ദര്‍ശിച്ചിരുന്നു. കെജിഎഫിന്റെ രണ്ടാം ഭാഗം റിലീസ് ചെയ്യുന്നതിന് മുമ്പായിരുന്നു ഈ സന്ദര്‍സനം. അന്നുള്ള ചിത്രമാണ് ഇപ്പോള്‍ അയോധ്യയില്‍ നിന്നുള്ളതാണെന്ന തരത്തില്‍ പ്രചരിച്ചത്. അത് മാത്രമല്ല യഷ് ഔദ്യോഗികമായി ഇത്രയും വലിയ തുക നല്‍കിയതായി അറിയിച്ചിട്ടുമില്ല. ഒരു തരിമ്പ് പോലും സത്യമില്ലാത്ത പ്രചാരണമാണിത്.

Fact Check
വാദം
രാമക്ഷേത്ര നിര്‍മാണത്തിനായി നടന്‍ യഷ് 50 കോടി നല്‍കിയെന്ന് സോഷ്യല്‍ മീഡിയ പ്രചാരണം
നിജസ്ഥിതി
വാര്‍ത്ത തീര്‍ത്തും തെറ്റാണ്. തിരുപതി സന്ദര്‍ശനത്തിലെ ചിത്രമാണ് തെറ്റായി പ്രചരിപ്പിച്ചത്












Click it and Unblock the Notifications