കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിത അംബാനി വിസിറ്റിംഗ് പ്രൊഫസറായി എത്തില്ല; ബിഎച്ച്‌യു വിവാദത്തില്‍ റിലയന്‍സ്, വിശദീകരണം ഇങ്ങനെ

Google Oneindia Malayalam News

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് എക്‌സിക്യുട്ടീവ് ഡയറക്ടറായ നിത അംബാനിയെ ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ വിസിറ്റിംഗ് പ്രൊഫസറായി നിയമിച്ചെന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങള്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ബിഎച്ച്‌യു വൈസ് ചാന്‍സലര്‍ രാകേഷ് ഭട്ട്‌നഗറിന്റെ വീടിന് മുന്നപില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഇത് വ്യാജ വാര്‍ത്തയാണെന്ന് കണ്ടെത്തി.

nita

നിത അംബാനിയെ ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ വിസിറ്റിംഗ് പ്രൊഫസറായി നിയമിച്ചെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് അറിയിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ വക്താവ് രംഗത്തെത്തി. വിസിറ്റിംഗ് പ്രൊഫസറാകാനുള്ള ക്ഷണം ലഭിച്ചിട്ടില്ലെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ വക്താവ് അറിയിച്ചു. വാര്‍ത്തയെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ശക്തമായതോടെയാണ് വിശദീകരണവുമായി റിലയന്‍സ് രംഗത്തെത്തിയത്.

സര്‍വകലാശാലയുടെ വനിതാ വികസന, പഠന കേന്ദ്രത്തിന്റെ ഭാഗമാകാന്‍ ബിഎച്ച്യു നിത അംബാനിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളാണ് നേരത്തെ പുറത്തുവന്നത്. മാര്‍ച്ച് 12ന് ഇതുമായി ബന്ധപ്പെട്ട് നിത അംബാനിയെ ക്ഷണിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം, വൈസ് ചാന്‍സലറുടെ വീടിന് മുമ്പില്‍ 40ഓലം വരുന്ന വിദ്യാര്‍ത്ഥികളാണ് പ്രകടനം നടത്തിയത്. നിത അംബാനിക്ക് പകരം സ്ത്രീ ശാക്തീകരണത്തിന് മാതൃകയായവരെ ക്ഷണിക്കണമെന്നാണ് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടത്.

ബിജെപിക്കാരാ..ആലപ്പുഴയിലെ മനുഷ്യര്‍ മറക്കാനാവാത്ത പാഠങ്ങള്‍ പഠിപ്പിച്ച് തിരിച്ചയക്കും; രശ്മിത രാമചന്ദ്രന്‍ബിജെപിക്കാരാ..ആലപ്പുഴയിലെ മനുഷ്യര്‍ മറക്കാനാവാത്ത പാഠങ്ങള്‍ പഠിപ്പിച്ച് തിരിച്ചയക്കും; രശ്മിത രാമചന്ദ്രന്‍

രാഹുല്‍ ആ നേതാവിനെ വെച്ച് കളിക്കുന്നു, കേരളത്തില്‍ വില്ലന്‍മാര്‍ ആ 2 പേര്‍, കലിപ്പില്‍ പിസി ചാക്കോ!!രാഹുല്‍ ആ നേതാവിനെ വെച്ച് കളിക്കുന്നു, കേരളത്തില്‍ വില്ലന്‍മാര്‍ ആ 2 പേര്‍, കലിപ്പില്‍ പിസി ചാക്കോ!!

 സിപിഎമ്മും രാജഗോപാലും തമ്മിൽ ധാരണ: സ്പീക്കറെ അനുകൂലിച്ച് വോട്ട് ചെയ്തെന്ന് മുല്ലപ്പള്ളി സിപിഎമ്മും രാജഗോപാലും തമ്മിൽ ധാരണ: സ്പീക്കറെ അനുകൂലിച്ച് വോട്ട് ചെയ്തെന്ന് മുല്ലപ്പള്ളി

Fact Check

വാദം

നിത അംബാനി ബനാറസ് ഹിന്ദു സർവ്വകലാശലയിൽ വിസിറ്റിംഹ് പ്രൊഫസറായി എത്തുന്നു

നിജസ്ഥിതി

നിത അംബാനി ബനാറസ് ഹിന്ദു സർവ്വകലാശലയിൽ വിസിറ്റിംഹ് പ്രൊഫസറായി എത്തില്ല. പ്രചരിക്കുന്ന വാർത്ത വ്യാജമാണ്

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
Nita Ambani joining BHU as visiting professor is fake news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X