Get Updates
Get notified of breaking news, exclusive insights, and must-see stories!

എങ്ങും ആഘോഷം, വിപണിയും ഉഷാര്‍; ഓണം വന്നെത്തി

Feasts, shows, shopping - it's Onam time in Kerala
നാട്ടില്‍ ഓണമെത്തിയോയെന്നറിയാന്‍ പൂക്കളമുണ്ടോയെന്നോ ചിങ്ങ മാസം വന്നുവെന്നോ നോക്കി നടക്കേണ്ട ആവശ്യമില്ല, വീടിന് പുറത്തിറങ്ങി നല്ലൊരു തുണിക്കടിയിലേക്കോ ഇലക്ട്രോണിക്‌സ് കടയിലേക്കോ പോവുക. കാലുകുത്താന്‍ ഇടമില്ലെങ്കില്‍ ഉറപ്പാക്കാം, മലയാളി ഓണത്തിമിര്‍പ്പിലാണ്.

അതേ ഓണം പടിവാതിക്കലെത്തി നില്‍ക്കെ നാട്ടിലെങ്ങും കച്ചവടം പൊടിപൊടിയ്ക്കുകയാണ്. തുണിയും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും വാങ്ങാന്‍ ഇതിലും ബെസ്റ്റ് ടൈം ഇല്ലെന്ന വിചാരത്തിലാണ് നാട്ടുകാര്‍. ഇതൊക്കെ മുന്നില്‍ കണ്ട് വമ്പന്‍ ആദായ(കമ്പനിയ്ക്ക്) വില്‍പനയുമായി കച്ചവടക്കാരും ഉഷാര്‍.

പത്ത് ദിവസത്തോളം നീണ്ടുനില്‍ക്കുന്ന മലയാളിയുടെ ഓണാഘോഷം തീരുമ്പോഴേക്കും കോടികള്‍ ഒഴുകി മറഞ്ഞിട്ടുണ്ടാവും. തുണിത്തരങ്ങളും ഗൃഹോപകരണങ്ങളും തന്നെയാണ് വിപണിയിലെ പ്രധാനി. സദ്യവട്ടങ്ങളും പലഹാരങ്ങളും ഒഴിച്ചുകൂടാന്‍ പറ്റാത്ത സംഭവമായതിനാല്‍ അതിന്റെ കച്ചവടവും മുറയ്ക്ക് നടക്കും.

കുതിച്ചു കയറുന്ന വില പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാരിന്റെ മാവേലി സ്റ്റോറുകളും സ്‌പ്ലൈകോയുമൊക്കെ രംഗത്തുണ്ടെങ്കിലും അതൊന്നും വലിയ ആശ്വാസമേകുന്നില്ലായെന്നതാണ് സത്യം. പക്ഷേ കാണം വിറ്റും ഓണം ഉണ്ണണമെന്ന് നിര്‍ബന്ധമുള്ള മലയാളി ഈ വിലക്കയറ്റമൊന്നും കാര്യമാക്കില്ല.

മലയാളിത്താന്റെ ഓണസദ്യയും പൂക്കളമിടലും കൊണ്ട് കോളടിയ്ക്കുന്നത് തൊട്ടപ്പുറത്തു കിടക്കുന്ന തമിഴരും കന്നഡക്കാരും ആന്ധ്രക്കാരുമൊക്കെയാണ്. തമിഴരുടെ പച്ചക്കറിയും ആന്ധ്രക്കാരുടെ അരിയും കര്‍ണാടകക്കാരുടെ പൂവുമൊക്കെ എത്തിയാലേ നമ്മുടെ ഓണം ജോറാവൂയെന്നതാണ് സത്യം.

മദ്യമില്ലാതെ മലയാളിയ്ക്ക് എന്തോണം എന്നൊരു ചൊല്ല് തന്നെയുള്ള ഇക്കാലത്ത് ആവശ്യത്തിന് വേണ്ട മദ്യവും ബിവറേജ് കോര്‍പ്പറേഷന്‍ സംഭരിച്ചിട്ടുണ്ട്. ഏതാണ്ട് മൂന്നുറ് കോടി രൂപയുടെ മദ്യമാണ് ബിവറേജുകാര്‍ സ്റ്റോക്ക് ചെയ്തിരിയ്ക്കുന്നത്. ഓണം കഴിയുമ്പോള്‍ കാലാകാലങ്ങളായി ചാലക്കുടിക്കാരും കരുനാഗപ്പള്ളിക്കാരും തമ്മില്‍ നടത്തുന്ന കുടി മത്സരത്തിലെ വിജയികളാരെന്ന കാര്യം ബിവറേജുകാര്‍ പ്രഖ്യാപിയ്ക്കും.

ഓണം അടിപൊളിയാക്കാനുള്ള സംഭവങ്ങള്‍ സര്‍ക്കാരും ഒരുക്കിയിട്ടുണ്ട്. 20 ദിവസത്തിനുള്ളില്‍ രണ്ട് മാസത്തെ ശംബളമാണ് ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്. ബോണസ്സും അലവന്‍സും വേറെ. പെന്‍ഷന്‍ കിട്ടിയതോടെ അവരും ഹാപ്പി. ലേശം കഴിഞ്ഞാണെങ്കിലും വാരിക്കോരി കൊടുക്കുന്ന പണത്തില്‍ നല്ലൊരു ഭാഗം നികുതിയായി ഖജനാവില്‍ തിരിച്ചെത്തുന്ന കാര്യം ആരുമറിഞ്ഞില്ലെങ്കിലും തോമസ് ഐസക്കിന് നല്ല തിട്ടമായിരിക്കും.

സര്‍ക്കാര്‍ സംഘടിപ്പിയ്ക്കുന്ന ഓണാഘോഷങ്ങളും ഓണത്തിന് കൊഴുപ്പേകുന്നുണ്ട്, ആഗസ്റ്റ് 22 മുതല്‍ 28 വരെ തിരുവനന്തപുരത്താണ് സര്‍ക്കാരിന്റെ പ്രധാന ഓണാഘോഷങ്ങള്‍ അരങ്ങേറുക. എട്ട് ദിവസം കൊണ്ട് നാലായിരത്തോളം കലാകാരന്‍മാര്‍ ഈ ആഘോഷങ്ങളുടെ ഭാഗമാകും. ഇതിന് പുറമെ തൃശൂരുകാരുടെ പുലിക്കളിയും കൊല്ലക്കാരുടെ ഓണത്തല്ലുമൊക്കെ ആഘോഷത്തിന് മാറ്റുകൂട്ടും.

റംസാന്‍ നോമ്പുകാലമായതിനാല്‍ സൂപ്പര്‍താരങ്ങളൊന്നും തിയറ്ററുകളെ മൈന്‍ഡ് ചെയ്യുന്നില്ല. പിന്നെ ചെറു താരങ്ങളുടെ സിനിമകള്‍ മാത്രമാണ് തിയറ്ററിലെത്തുക. അതു തന്നെ പത്തെണ്ണമുണ്ടെന്നാണ് അറിവ്.
എന്നാല്‍ വീട്ടിലെ സ്വീകരണമുറിയില്‍ പഴശ്ശിരാജയും പാസഞ്ചറും പുതിയ മുഖവുമൊക്കെ വിരുന്നെത്തുമ്പോള്‍ തിയറ്ററുകളെ നാട്ടുകാരും മൈന്‍ഡ് ചെയ്യില്ലെന്നുറപ്പാണ്.

കേരള നാട്ടിലെ ഗ്ലാമര്‍ എംപി ശശി തരൂരിന്റെ വിവാഹവും ഈ ഓണത്തിരക്കിനിടെയാണ്. ചിങ്ങാമാസത്തിലെ ഉത്രാടപ്പാച്ചിലില്‍ നാട്ടുകാര്‍ പരക്കംപായുമ്പോഴാണ് തരൂര്‍ സുനന്ദയെ സ്വന്തമാക്കുക. സര്‍ക്കാരിന്റെ ഓണാഘോഷങ്ങളേക്കാളും ഒരുപടി മുകളില്‍ തങ്ങളുടെ എംപിയുടെ കല്യാണം തകര്‍പ്പനാക്കാന്‍ അനന്തപുരിയിലെ കോണ്‍ഗ്രസ്സുകാരെല്ലാം അരയും തലയും മുറുക്കി രംഗത്തിറങ്ങിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+