കള്ളപ്പണം - ഭൂമി വാങ്ങാം, വിദേശ ബാങ്കിലാക്കാം

ഇവിടെ തന്നെ ഭൂമി വാങ്ങാനാവുമെങ്കില്‍ പിന്നെ വിദേശ ബാങ്കുകളിലേയ്ക്ക് കൊണ്ടുപോകേണ്ട ആവശ്യമുണ്ടോ എന്നത് മറ്റൊരു ചോദ്യം. ഒരു പരിധി കഴിഞ്ഞ് ഭൂമിയില്‍ പണം നിക്ഷേപിയ്ക്കുമ്പോള്‍ അത് അധികൃതര്‍ ശ്രദ്ധിയ്ക്കും. ഈ പറയുന്നത് ഏതാനും കോടിയുടെ കണക്കല്ലെന്ന് ഓര്‍മ്മിയ്ക്കുക. രാജ്യത്തിന്റെ പല സ്ഥലത്തും 1000 വും 2000 വും ഏക്കര്‍ സ്ഥലം വാങ്ങിയാല്‍ നിങ്ങളെ ആദായ നികുതി വകുപ്പും എന്‍ഫോഴ്സ് മെന്റ് അധികൃതരും ശ്രദ്ധിയ്ക്കാതിരിയ്ക്കുമോ?
ഇങ്ങനെ ഇന്ത്യയില്‍ തന്നെ പണം സൂക്ഷിയ്ക്കുന്നത് പ്രശ്നമാവുമെന്ന് സംശയം തോന്നുമ്പോഴാണ് പണം വിദേശത്തെത്തിയ്ക്കാന്‍ ധനികര്‍ ശ്രമിയ്ക്കുന്നത്. സാധാരണ വിദേശ ബാങ്കുകളിലെ പണം നിക്ഷേപകന്റെ സ്വകാര്യമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിയ്ക്കാനാണ് പ്രധാനമായും ഉപയോഗിയ്ക്കുക. ഇന്ത്യയിലെ ആദായ നികുതി കൂടുതലായതുകൊണ്ട് പല ധനികരും നികുതി കുറഞ്ഞ വിദേശ രാജ്യങ്ങളിലെ ബാങ്കുകളിലാണ് പണം സൂക്ഷിയ്ക്കുക. പല രാജ്യങ്ങളും അറിയപ്പെടുന്നത് തന്നെ 'ടാക്സ് ഹെവന്‍സ്' എന്നാണ്. ഇങ്ങനെ സൂക്ഷിയ്ക്കുന്ന പണം നിക്ഷേപകരുടെ വിദേശ യാത്രയ്ക്കോ മക്കളുടെ പഠനത്തിനോ വേണ്ടി ആയിരിയ്ക്കും ഉപയോഗിയ്ക്കുക.
എന്നാല്‍ തീവ്രവാദം വളര്‍ത്താന്‍ വെള്ളപ്പണം ഉപയോഗിയ്ക്കാന്‍ വിഷമമാണല്ലോ. അതുകൊണ്ട് വിദേശ ബാങ്കുകളിലെ കള്ളപ്പണമാണ് പ്രധാനമായും ലോകമെങ്ങും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിയ്ക്കപ്പെടുന്നത്. ഇതിന്റെ അര്‍ത്ഥം രഹസ്യ സ്വഭാവം സൂക്ഷിയ്ക്കുന്ന എല്ലാ വിദേശ ബാങ്കുകളും തീവ്രവാദത്തെ സഹായിയ്ക്കുന്ന ബാങ്കുകളാണെന്നല്ല.
സര്‍ക്കാര്‍ ഇടപാടുകളില്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും നേടുന്ന പണം കള്ളപ്പണമാണല്ലോ. ഇത് വിദേശ ബാങ്കുകളില്‍ എത്തുന്നുണ്ട്. ഒരു വിദേശ കമ്പനിയുടെ10 കോടി രൂപ വിലയുള്ള ഉല്പന്നങ്ങള് 15 കോടിയ്ക്ക് കരാറുറപ്പിച്ച് സര്‍ക്കാര്‍ സ്ഥാപനം വാങ്ങുന്നു. ഈ അധിക അഞ്ച് കോടി രൂപ ആ കമ്പനി തന്നെ തങ്ങള്‍ക്ക് സഹായം ചെയ്ത രാഷ്ട്രീയക്കാരുടേയും ഉദ്വോഗസ്ഥരുടേയും പേരില്‍ വിദേശ ബാങ്കില്‍ നിക്ഷേപിയ്ക്കുന്നു. എത്ര അനായാസം. ബോഫോഴ്സ് ഇടപാട് ഇങ്ങനെ ആയിരുന്നു നടന്നത്. ആര്‍ക്ക് പണം കിട്ടി എന്നത് ഇപ്പോഴും ദുരൂഹം.
കുഴല്‍ പണ ഇടപാട് വഴിയാണ് ഇന്ത്യയിലെ പണം വിദശ രാജ്യത്ത് എത്തുന്നത്. ഇതിന്റെ ഏറ്റവും ചെറിയ രീതി ഇതാണ്. ഗള്‍ഫ് രാജ്യത്ത് ജോലി ചെയ്യുന്ന ഒരാള്‍ അവിടത്തെ കറന്‍സി അല്ലെങ്കില്‍ ഡോളര്‍ അവിടെ തന്നെ ഒരാളിന് നല്കുന്നു. പണം സ്വീകരിച്ച ആളിന്റെ പ്രതിനിധി തുല്യമായ ഇന്ത്യന്‍ രൂപ പണം നല്കിയ ആളിന്റെ ഇന്ത്യയിലെ ബന്ധുവിനെ ഏല്പ്പിയ്ക്കുന്നു. ഇത്തരം ഇടപാട് നടത്തുമ്പോള്‍ പലപ്പോഴും കറന്‍സിയുടെ റിസര്‍വ് ബാങ്ക് അംഗീകൃത മൂല്യത്തെക്കാളും കൂടുതല്‍ രൂപ ബന്ധുവിന് ലഭിയ്ക്കും. അതാണ് സാധാരണക്കാര്‍ക്ക് ഇത് ആകര്‍ഷകമാവുന്നതിന് കാരണം. പ്രധാന ഹവാല ഇടപാടുകള്‍ ഇവിടെ സൂചിപ്പിച്ചതുപോലെ ചെറിയ തുകകളിലല്ല നടക്കുന്നത്. അത് കോടികളുടെ ഇടപാടാണ്.
കള്ളപ്പണത്തിന്റെ സ്വര്‍ഗം സ്വിസ് ബാങ്കുകളോ?
കള്ളപ്പണം നിക്ഷേപിയ്ക്കുന്നത് സ്വിസ് ബാങ്കുകളിലാണെന്നാണ് പൊതുവേ ധാരണ. എന്നാല്‍ സ്വകാര്യതയ്ക്കും നികുതി രഹിത നിക്ഷേപത്തിനും പ്രാധാന്യം നല്കുന്ന ബാങ്കിംഗ് സേവനം തുടങ്ങിയത് സ്വിറ്റ്സര്‍ലണ്ടാണെങ്കിലും ഇപ്പോള്‍ അത് ആ രാജ്യത്ത് മാത്രമല്ല. പകരം മറ്റ് പല രാജ്യങ്ങളും ഇതിന് സമാനമായ ധനകാര്യ സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. പലതും ദ്വീപ് രാഷ്ട്രങ്ങളാണ്. മൊറേഷ്യസാണ് ഇതില്‍ ഒരു പ്രധാന ദ്വീപ്. മധ്യ അമേരിക്കയിലെ പനാമ ദ്വീപുകള്‍, കേ മെന്‍ ദ്വീപുകള്‍ തുടങ്ങിയവയില്‍ ഇത്തരം ധനകാര്യ സ്ഥാപനങ്ങള്‍ ഒട്ടേറേ ഉണ്ട്. ഇന്ത്യയുടെ അയല്‍ ദ്വീപായ ശ്രീലങ്കയിലും ഇത്തരം ബാങ്കുകള്‍ ഉണ്ടത്രെ.
നിക്ഷേപം തുടങ്ങാന്‍ കോടീശ്വരനാവണ്ട
വിദേശ ബാങ്കിലെ അക്കൗണ്ടുകള്‍ പൊതുവേ കരുതുന്നതുപോലെ കള്ളന്മാരും അഴിമതിക്കാരുമായുള്ള കോടീശ്വരന്മാര്ക്ക് മാത്രം ഉള്ളതല്ല. സാധാരണക്കാരനും ആവാം. പക്ഷേ നിശ്ചിത തുക നിക്ഷേപിയ്ക്കണമെന്ന് മാത്രം. പല സ്വിസ് ബാങ്കുകളിലും ഈ നിബന്ധനയും ഇല്ല. രാഷ്ട്രീയ സാമൂഹിക അനിശ്ചിതത്ത്വം ഉള്ള പല രാജ്യങ്ങളില്‍ ജീവിയ്ക്കുകയും ജോലി നോക്കുകയും ചെയ്യുന്ന പലരും സ്വന്തം നിക്ഷേപം സ്വിസ് ബാങ്കിലാക്കുക പതിവാണ്. പണത്തിന് സുരക്ഷിതത്ത്വം കിട്ടാനാണ് ഈ വഴി സ്വീകരിയ്ക്കുന്നത്. പഴയ കുവൈറ്റ് ഇറാക്ക് യുദ്ധകാലത്ത് കുവൈറ്റില്‍ ജോലി ചെയ്തിരുന്ന മലയാളികള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് ഓര്‍മയുണ്ടാവുമല്ലോ.
അടുത്ത പേജില്‍
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications