Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വിസ്സ് ബാങ്കില്‍ സ്വകാര്യത തന്നെ മുഖ്യം

Schweizerische Nationalbank Bern
സ്വിസ് ബാങ്കുകളിലെ അക്കൗണ്ടുകള്‍ നല്‍കുന്ന സ്വകാര്യത ഏതൊരു കോടീശ്വരനേയും ആകര്‍ഷിയ്ക്കുന്നതാണ്. നിങ്ങള്‍ ഡോക്ടറോടോ വക്കീലിനോടോ ഒരു രഹസ്യം പറഞ്ഞാല്‍ അവര്‍ അത് പരസ്യപ്പെടുത്തില്ലല്ലോ. അതുപോലെ തന്നെയാണ് സ്വിസ്സ് ബാങ്കും. സ്വിറ്റ്സര്‍ലണ്ടിലെ നിയമം അനുസരിച്ച് ബാങ്ക് അധികൃതര്‍ അക്കൗണ്ട് ഉടമയെക്കുറിച്ച് പരസ്യപ്പെടുത്തിയാല്‍ തടവ് ശിക്ഷ വരെ ലഭിച്ചേയ്ക്കും. എന്നാല്‍ ഈ പണം കൊണ്ട് ക്രിമിനല്‍ കാര്യങ്ങള്‍ ചെയ്താല്‍ ഉടമയെക്കുറിച്ച് ബാങ്കിന് വെളിപ്പെടുത്താം.

നിങ്ങളുടെ പണം നഷ്ടപ്പെടാനുള്ള സാദ്ധ്യത സ്വിസ് ബാങ്കില്‍ വളരെ കുറവാണ്. നിങ്ങള്‍ ഒരു ക്രിമിനല്‍ അല്ലെങ്കില്‍ പണം ഒരു സ്വിസ് ബാങ്കിലുണ്ടെന്ന കാര്യം ആരും അറിയാനും പോകുന്നില്ല. ഈ സ്വകാര്യത സ്വിറ്റ്സര്‍ലണ്ട് എന്ന് രാജ്യത്തിന് നല്‍കുന്ന സുരക്ഷിതത്ത്വം ചെറുതല്ല. ലോകത്തെമ്പാടുമുള്ള പണമാണ് സ്വിറ്റ്സര്‍ലണ്ടിലുള്ളത്. അതുകൊണ്ട് ആരാജ്യത്തിന്റെ സമ്പത് ഘടന മികച്ചതാണ്. രാജ്യത്ത് മികച്ച സൗകര്യങ്ങളുണ്ട്. മാത്രമല്ല കഴിഞ്ഞ 1505 വര്‍ഷത്തിനിടയില്‍ ഈ രാജ്യം ഒരു യുദ്ധത്തിലും കക്ഷിയുമായിരുന്നില്ല. എന്ത് മനോഹരം.

പലതും സ്വകാര്യ ബാങ്കുകള്‍

സ്വിറ്റ്സര്‍ലണ്ടില്‍ പലതും സ്വകാര്യ ബാങ്കുകളാണ്. അതായത് നമുക്ക് നേരിട്ട് ചെന്ന് നിക്ഷേപം തുടങ്ങാനാവില്ലെന്ന് ചുരുക്കം. ഇത്തരം ബാങ്കുകളില്‍ നിക്ഷേപം തുടങ്ങണമെങ്കില്‍ അവിടെ നിക്ഷേപം തുടങ്ങുന്ന ആരെങ്കിലും നിര്‍ദ്ദേശിയ്ക്കേണ്ടി വരും. മാത്രമല്ല കുറഞ്ഞത് 10 ലക്ഷം ഡോളറെങ്കിലും ഇല്ലാതെ ഇത്തരം സ്വകാര്യ ബാങ്കുകളില്‍ നിക്ഷേപം തുടങ്ങാനാവില്ല.

പക്ഷേ ഇത്തരം ബാങ്കുകള്‍ നിക്ഷേപകര്‍ക്ക് ചെയ്യുന്ന സേവനം മികച്ചതാണ്. ഓരോ നിക്ഷേപകനും വളരെ മികച്ച ശ്രദ്ധയും സേവനവും ലഭിയ്ക്കുന്നതുകൊണ്ടാണ് ഇവയെ സ്വകാര്യ ബാങ്ക് എന്ന് പറയുന്നത് തന്നെ. അതായത് വ്യക്തി ഗത സേവനം കിട്ടുമെന്ന് അര്‍ത്ഥം. നിക്ഷേപിച്ച ധനം എങ്ങനെ ഇരട്ടിപ്പിയ്ക്കണം, നികുതി പ്രശ്നങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ക്ക് ഇവര്‍ പരിഹാരം നിര്‍ദ്ദേശിയ്ക്കും.

ആദ്യ പേജില്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+