ജലബോംബിന്റെ ഭീതിയില്‍ കേരളം

സമൂഹത്തെ നോക്കിയാല്‍ പെട്ടന്നത് മനസ്സിലാവില്ല, കാരണം വരാനിരിക്കുന്ന ഭീഷണിയെക്കുറിച്ചുള്ള സാധാരണക്കാരില്‍ പലരിലേയ്ക്കും എത്തിയിട്ടില്ല. പറഞ്ഞുവരുന്നത് മറ്റൊന്നിനെക്കുറിച്ചുമല്ല, മുല്ലപ്പെരിയാര്‍ അണക്കെട്ടിനെക്കുറിച്ചുതന്നെ.
അടിയ്ക്കടിയായുണ്ടാകുന്ന ഭൂചലനങ്ങളെക്കുറിച്ചും അതുമൂലം 116 വര്‍ഷം പഴക്കമുള്ള അണക്കെട്ടില്‍ വീണിരിക്കുന്ന വിള്ളലുകളെക്കുറിച്ചും ഓര്‍ക്കാനും അതിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തെക്കുറിച്ച് ചിന്തിക്കാനും സര്‍ക്കാറിനോ മറ്റ് അധികൃതര്‍ക്കോ സമയമില്ലെന്നപോലെയാണ് കാര്യങ്ങള്‍. ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്‌നം പരിഹരിക്കേണ്ട കേന്ദ്രസര്‍ക്കാറും സുപ്രീം കോടതിയുമാണെങ്കില്‍ ഇതൊന്നുമറിയുന്ന മട്ടുകാണിക്കുന്നുമില്ല.
ഇങ്ങനെയൊരവസരത്തിലാണ് നമ്മുടെ ഓണ്‍ലൈന്‍ സമൂഹം ക്രിയാത്മകമാകുന്നത്. സോഷ്യല്‍ നെറ്റ് വര്‍ക്കുകളും ബ്ലോഗുകളുമെല്ലാം ഇക്കാര്യത്തില്‍ ഒരു അവബോധമുണ്ടാക്കാനുള്ള തീവ്രശ്രമത്തിലാണ്. ജലബോംബ് എന്ന് ഏറ്റവും വലിയൊരു ഭീഷണിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉയര്‍ത്തുന്നത്. നിര്‍ഭാഗ്യവശാല്‍ അണക്കെട്ട് പൊട്ടുന്നൊരു അവസ്ഥയുണ്ടായാല്‍ കേരളത്തിലെ മൂന്നു ജില്ലകളും സര്‍വ്വജീവജാലങ്ങളുമായി കടലില്‍ച്ചേരുമെന്നകാര്യത്തില്‍ സംശയമില്ല.
അടുത്തപേജില്‍












Click it and Unblock the Notifications