തമിഴന് വെള്ളം നമുക്ക് ജീവന്‍

ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാണ്. ട്വിറ്ററില്‍ ഏറ്റവും ഹോട്ട് ട്രന്റില്‍ രണ്ടാമത്തെ വാക്കാണ് മുല്ലപ്പെരിയാര്‍. ഫേസ്ബുക്കില്‍ അണക്കെട്ടുകള്‍ പൊട്ടിയാലുണ്ടാകുന്ന ഭീകരാവസ്ഥകള്‍ കാണിക്കുന്ന വീഡിയോകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. പലകാലങ്ങളായി ഈ വിഷയത്തില്‍ പഠനം നടത്തുന്ന ഒട്ടേറെപ്പേര്‍ തങ്ങളുടെ ബ്ലോഗുകളിലൂടെ ആവുംവിധത്തില്‍ കാര്യങ്ങള്‍ ആളുകളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ശ്രമിക്കുകയാണ്. ഒരു തരത്തില്‍പ്പറഞ്ഞാല്‍ മാധ്യമധര്‍മ്മമാണ് ഇക്കാര്യത്തില്‍ ഇവര്‍ ഏറ്റെടുത്തിരിക്കുന്നത്.
ട്വിറ്റര്‍ ഫേസ്ബുക്ക് കാംപെയിനില്‍ സംവിധായകന്‍ ആഷിക് അബു, നടി റിമ കല്ലിങ്കല്‍, മലയാളി റോക്ക് ബാന്റ് അവിയല്‍ എന്നിവരെല്ലാം സജീവമാണ്. എല്ലാവരും മുല്ലപ്പെരിയാറിലെ പുതിയ അണക്കെട്ടിന് വേണ്ടിയാണ് ശബ്ദമുയര്‍ത്തുന്നത്. മലയാളചലച്ചിത്രലോകവും ഈ ബോധവല്‍ക്കരണപരിപാടിയില്‍ അണിചേരുകയാണ്. അണക്കെട്ട് ദുരന്തത്തെക്കുറിച്ചുള്ള ഒരു മിനിറ്റ് വീഡിയോ പുതിയ ചിത്രങ്ങള്‍ക്കൊപ്പം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാനാണ് ചലച്ചിത്രപ്രവര്‍ത്തകരുടെ തീരുമാനം.
രാഷ്ട്രീയലോകത്തിന് മുന്നില്‍ ഇപ്പോഴുള്ള നീറുന്ന പ്രശ്‌നം പിറവം ഉപതിരഞ്ഞെടുപ്പാണ്. ഇത് കേരളത്തിന്റെ പ്രശ്‌നം തന്നെ എങ്കിലും ഭൂചലനത്തില്‍ ഇടക്കിടെയിളകി കണ്ണുതുറക്കൂ എന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന മുല്ലപ്പെരിയാറിനേക്കാള്‍ വലിയ പ്രശ്‌നമല്ല ഇത് എന്ന് ഉറപ്പിച്ചുതന്നെ പറയാം. ചാനല്‍ ചര്‍ച്ചകളില്‍ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്നതിന് പകരം ഉത്തരവാദിത്തപ്പെട്ടവരുടെ കണ്ണുതുറപ്പിക്കാന്‍ അധികൃതര്‍ എന്തെങ്കിലുമൊന്ന് ചെയ്താല്‍ ഒട്ടനേകം പേരുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടും.
ആദ്യപേജില്‍












Click it and Unblock the Notifications