Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയില്‍ കേരളത്തിന്റെ സ്ഥാനം എന്താണ്?

Mullapperiyar Dam
ഇത്രദിവസമായിട്ടും മുല്ലപ്പെരിയാറിലെത്താന്‍ മുഖ്യമന്ത്രി താല്‍പര്യം കാണിക്കാത്തത് തെറ്റായിപ്പോയെന്ന് കെകെ രാമചന്ദ്രന്‍ മാസ്റ്റര്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. വാഗ്ദാനം ഇത്തിരി കടന്നുപോയെങ്കിലും പ്രായത്തെ കണക്കാക്കാതെ ഇവിടെ എത്തിയ വിഎസിന് ഇക്കാര്യത്തില്‍ ഫുള്‍ മാര്‍ക്ക് കൊടുക്കാതിരിക്കാന്‍ തരമില്ല.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രസ്താവനകള്‍ക്കും ഐക്യദാര്‍ഢ്യള്‍ക്കുമൊന്നും രാഷ്ട്രീയലോകത്ത് പഞ്ഞമില്ല. ഓരോകക്ഷി നേതാക്കളും പ്രസ്താവനകളിറക്കുന്നുണ്ട്. പലരും അടുത്ത ദിവസങ്ങളിലായി അണക്കെട്ട് കാണാനെത്തുന്നുമുണ്ട്. പക്ഷേ ഇവരെല്ലാം ഇതിനുമുമ്പേ ഈ ഉത്സാഹം കാണിച്ചിരുന്നെങ്കില്‍ എത്രയോ നന്നായിരുന്നു.

പിന്നെ നമ്മള്‍ തിരഞ്ഞെടുത്ത് കേന്ദ്രത്തിലേയ്ക്ക് അയച്ചവരുടെ കാര്യങ്ങള്‍, അത് എകെ ആന്റണിയായാലും ശരി, വയലാര്‍ രവിയായാലും ശരി അവര്‍ കേരളത്തില്‍ നിന്നും പോയവര്‍ തന്നെയല്ലേയെന്ന് തിരിച്ചറിയാന്‍ തന്നെ പ്രയാസം. ഇവരൊക്കെ നന്നായിരുന്നെങ്കില്‍ കാര്യമിത്രയും വഷളാകുമോയെന്ന് കുട്ടികള്‍പോലും ചോദിച്ചു തുടങ്ങിയതില്‍ അതിശയപ്പെടാനില്ല.

ഇക്കാര്യത്തിലാണ് തമിഴ്‌നാടിന്റെ ശക്തി അവിടത്തെ കേന്ദ്രമന്ത്രിമാരും എംപിമാരുമെല്ലാം മുല്ലപ്പെരിയാറിനെ ഒരു വികാരമായി എടുത്ത് ഒന്നിച്ച് പൊരുതുകയാണ്. ഇവരുടെ നിലപാട് ശരിയാണോ തെറ്റാണോയെന്ന തര്‍ക്കമുപേക്ഷിച്ചാല്‍ സ്വന്തം സംസ്ഥാനത്തിനായി അവര്‍ പ്രവര്‍ത്തിക്കുന്നത്് നമുക്ക് അസൂയയോടെ നോക്കിനില്‍ക്കാം.

ഇനി തമിഴ്‌നാടിന്റെകാര്യം മുല്ലപ്പെരിയാര്‍ എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ അവര്‍ക്ക് പെരുവിരലില്‍ നിന്നും തരുത്തുകയറും, മുല്ലപ്പെരിയാറിന്റെ കാര്യം പറയുന്നത് ഒരു മലയാളിയാണെങ്കില്‍ ഒട്ടു പറയാനുമില്ല. കേരളം മുങ്ങിയാലും ഞങ്ങള്‍ക്ക് വെള്ളം വേണമെന്നതാണ് അവരുടെ ഭാവം. അണക്കെട്ടിന് കുഴപ്പമേതുമില്ലെന്നും എല്ലാം കേരളം പറയുന്ന കള്ളങ്ങളാണെന്നും മുഖ്യമന്ത്രി ജയലളിതയുള്‍പ്പെടെയുള്ളവര്‍ പറയുന്നു.

116വര്‍ഷം മുമ്പുണ്ടാക്കിയ അണക്കെട്ടിന് നിര്‍മ്മാണവേളയില്‍ 50വര്‍ഷത്തെ ആയുസ്സാണ് കണക്കാക്കിയത്. അത് 116വര്‍ഷം പിന്നിടുമ്പോള്‍ ഒരു കുഴപ്പവുമില്ലെന്ന് പറയുന്നെങ്കില്‍ പറയുന്നവരുടെ തലയ്ക്ക് വല്ല കാര്യമായ കുഴപ്പവുമുണ്ടായിരിക്കണം.

വെള്ളം നല്‍കാം വെള്ളം നല്‍കാമെന്ന് നിത്യേന കേരളത്തിലെ മന്ത്രിമാര്‍ പറയുമ്പോഴും തമിഴ്‌നാടിന് അനക്കമില്ല. എന്തുവന്നാലും പുതിയ അണക്കെട്ട് പാടില്ലെന്ന ഒരൊറ്റനിലപാടാണ്. അണക്കെട്ടില്‍ ജലനിരപ്പുയരുകയും ചോര്‍ച്ച കൂടുകയും ചെയ്യുന്നതൊന്നും കാണാന്‍ അവര്‍ക്ക് കണ്ണുകളില്ല. ഇതെല്ലാം കാണിച്ച് വേണ്ടപ്പെട്ടവരെ ബോധ്യപ്പെടുത്താനാണെങ്കില്‍ നമുക്ക് പ്രാപ്തിയുമില്ല. വേണ്ടപ്പെട്ടവര്‍ക്കാണെങ്കില്‍ ഇതുകാണാനും കേള്‍ക്കാനും കണ്ണും കാതുമില്ല.

അപ്പോള്‍പ്പിന്നെ ഇടുക്കിയിലും, ആലപ്പുഴയിലും കോട്ടയത്തും എറണാകുളത്തുമുള്ള 35ലക്ഷത്തോളം വരുന്ന ആളുകള്‍ക്ക് ചെറുഭാണ്ഡങ്ങള്‍ മുറുക്കിവെയ്ക്കാം, അണപൊട്ടിവരുന്ന വെള്ളത്തില്‍ ഒലിച്ചുപോകാത്തവര്‍ക്ക് ജീവിക്കാം.

ഇത്രയും പേരുടെ ജീവനാപത്താകുന്ന ഒരു അണക്കെട്ട് പൊളിച്ചുമാറ്റാന്‍ അത് സ്ഥിതിചെയ്യുന്ന സംസ്ഥാനത്ത് അധികാരമില്ലാത്ത നാട്ടില്‍ ജനാധിപത്യമെന്ന വാക്കിനര്‍ത്ഥമെന്താണ്. ഇന്ത്യന്‍ ജനാധിപത്യത്തില്‍ കേരളത്തിന്റെ അവസ്ഥയും സ്ഥാനവുമെന്താണ്.?

ആദ്യപേജില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+