സഭയുടെ 'രാജ്യദ്രോഹ ഭരണസംവിധാനം'

വത്തിക്കാന്‍ രാഷ്ട്രത്തിന്റെ നിയമസംഹിതയായ കാനോന്‍ നിയമമാണ് കത്തോലിക്കാ സഭയുടെ ഭരണഘടന. ഇതനുസരിച്ച് സഭാവക സ്വത്തുക്കളെല്ലാം മാര്‍പ്പാപ്പയുടെ അംബാസിഡര്‍മാരായ മെത്രാന്മാരുടെ പേരിലാണ്. അതായത് നമ്മുടെ രാജ്യത്തെ സഭാവക സ്വത്തുക്കള്‍ മാര്‍പ്പാപ്പയുടെയും വത്തിക്കാന്റെയും അധീനതയിലാണെന്ന് സാരം.
വത്തിക്കാന്‍ രാഷ്ട്രത്തിന്റെ ഭരണഘടന അനുശാസിക്കുന്ന വിധത്തിലുള്ള സഭാ കോടതിയും നിയമസംവിധാനങ്ങളുമാണ് മെത്രാന്മാരും വൈദികരും കത്തോലിക്കാ മതവിശ്വാസികളെ ഭരിക്കാന്‍ എടുത്തുപയോഗിക്കുന്നത്. ഇതിന്റെ സാമ്പിളാണ് മുകളില്‍ വായിച്ച ഇടയലേഖനത്തിന്റെ രത്‌നച്ചുരുക്കം. സഭാവിശ്വാസികള്‍ക്ക് വിവാഹമോചനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ രാജ്യത്തെ സിവില്‍ കോടതികളുടെ വിധി സഭയും സഭാ കോടതിയും സഭാധികാരികളും ഒരിക്കലും അംഗീകരിച്ചുകൊടുക്കില്ല.
ഉദാഹരണത്തിന് സഭ വിവാഹമോചനത്തെ അംഗീകരിക്കുന്നേയില്ല. പങ്കാളി അവിശ്വസ്തത കാട്ടിയെന്ന് തെളിഞ്ഞാല്‍പോലും വിവാഹമോചനമില്ല. ഭ്രാന്ത് പോലെയുള്ള അസുഖങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം വര്‍ഷങ്ങള്‍ നീണ്ട നടപടിക്രമങ്ങളിലൂടെ വിവാഹമോചനം അനുവദിച്ചുകൊടുക്കും. സഭ അനുശാസിക്കുന്ന വിധത്തിലല്ലാതെ വിവാഹമോചനം നേടിയ ഒരാള്‍ക്ക് പിന്നീട് കത്തോലിക്കാ വിശ്വാസിയായി നിന്നുകൊണ്ട് പുനര്‍വിവാഹം അനുവദനീയമല്ല. അയാള്‍ പള്ളിക്ക് പുറത്താണ്.
മറ്റു പേജുകളില്‍ വായിക്കുക












Click it and Unblock the Notifications