സഭയില്‍ വിശ്വാസിക്ക് കച്ചിത്തുരുമ്പിന്റെ വില

ഇത്തരം ജനാധിപത്യവിരുദ്ധവും രാജ്യദ്രോഹപരവുമായ ഒട്ടേറെ നിയമങ്ങളുടെ ചട്ടങ്ങളും വിശ്വാസികള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയാണ് നൂറ്റാണ്ടുകളായി കത്തോലിക്കാ സഭ. കേരളത്തില്‍ വൈദേശിക സഭാ നേതൃത്വത്തിനെതിരെ വിശ്വാസികള്‍ നടത്തിയ വിപ്ലവമായിരുന്നു കൂനന്‍കുരിശ് സത്യം എന്ന പേരില്‍ അറിയപ്പെടുന്ന ചരിത്രസംഭവം. അഞ്ച് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന ആ സ്വാതന്ത്ര്യപ്രഖ്യാപനത്തെ കത്തോലിക്കാ സഭ തന്നെ വളച്ചൊടിച്ചിട്ടുണ്ട്.
സഭയുടെ രാജ്യവിരുദ്ധമായ നടപടികള്‍ക്കെതിരെ സഭാവിശ്വാസികളില്‍ ചിലര്‍ പല കോടതികളെയും സമീപിച്ചിരുന്നെങ്കിലും ഇത് സംബന്ധിച്ച് കൃത്യമായൊരു വിധിപ്രസ്താവം നീണ്ടുനീണ്ട് പോവുകയാണ്. ജസ്റ്റീസ് വി ആര്‍ കൃഷ്ണയ്യര്‍ ചെയര്‍മാനായ ഭരണപരിഷ്‌കരണ കമ്മീഷനും സഭയുടെ സ്വത്തുവകകള്‍ വിശ്വാസികളുടെ അവകാശമാക്കി മാറ്റണമെന്ന തരത്തിലുള്ള നിയമഭേദഗതി സര്‍ക്കാരിന് സമര്‍പ്പിച്ചെങ്കിലും അത് ചര്‍ച്ചയാവുകയോ വെളിച്ചം കാണുകയോ ചെയ്തിട്ടില്ല.
മറ്റു പേജുകളില്‍ വായിക്കുക












Click it and Unblock the Notifications