കേസരിയുടെ ലിറ്റ്മസ് ടെസ്റ്റ് എന്തിനാണ്?

നായരീഴവ ഐക്യത്തിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ എന്തുതന്നെയായാലും അപ്പോഴത്തെ സ്ഥിതിയില്‍ സി പി എമ്മും ഇടതുമുന്നണിയും തന്നെയാണ്. നായന്മാരും ഈഴവരും ബി ജെ പിക്ക് വോട്ടു ചെയ്യുമെന്ന് ബി ജെ പിക്കാര്‍ പോലും കരുതുന്നുണ്ടാവില്ല. നായരീഴവ ഐക്യത്തെ സി പി എമ്മിന്റെ ആലയിലേക്ക് കയറ്റിക്കെട്ടാനാണ് ബി ജെ പി പോലും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ആര്‍ എസ് എസിന്റെ മുഖപത്രമെന്ന് വിശേഷിപ്പിക്കാവുന്ന കേസരി വാരികയില്‍ വന്ന ലേഖനം ഒരു ലിറ്റ്മസ് ടെസ്റ്റായിരുന്നു. സി പി എം-ബി ജെ പി കൂട്ടുകെട്ടിനെ സംബന്ധിച്ച് കേരള ജനതയുടെ പ്രതികരണം അറിയുക മാത്രമായിരുന്നു ഇതിന്റെ ലക്ഷ്യം. ലക്ഷ്യം ഏതാണ്ട് വിജയത്തിലെത്തി. ബി ജെ പി-സി പി എം കൂട്ടുകെട്ടുണ്ടാവുക ആകാശം ഇടിഞ്ഞുവീഴുന്ന ഞെട്ടിപ്പിക്കല്‍ സംഭവമൊന്നുമല്ലെന്ന തരത്തിലാണ് സ്ഥിരം പ്രതികരണത്തൊഴിലാളികള്‍ പോലും ശബ്ദമുയര്‍ത്തിയത്.
കേരളം വളരെ ചെറിയ ഒരു സംസ്ഥാനമാണെങ്കിലും കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളെ തെക്കും വടക്കുമായി തിരിച്ചുതന്നെ വേണം വിലയിരുത്താന്‍. കാരണം രണ്ട് മേഖലയിലെയും ജനങ്ങളുടെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സാമുദായിക ബോധത്തില്‍ വലിയ അന്തരങ്ങളുണ്ട്. വടക്കന്‍ കേരളത്തിലെ ബോധനിലവാരത്തിന്റെ അളവുകോലെടുത്താണ് ബി ജെ പി സി പി എമ്മുമായി അടുക്കാനുള്ള ഒരുക്കങ്ങള്‍ക്ക് കോപ്പുകൂട്ടുന്നത്.












Click it and Unblock the Notifications