വര്‍ഗ്ഗീയതയെ ഊട്ടിവളര്‍ത്തിയ സിപിഎം

നാദാപുരത്തും തളിപ്പറമ്പിലും തലശേരിയിലും ചെറുവത്തൂരിലും കാസര്‍കോട്ടും ഇപ്പോള്‍ ഇതാണ് നടക്കുന്നത്. രാഷ്ട്രീയസംഘര്‍ഷങ്ങള്‍ മതത്തിന്റെയും സമുദായത്തിന്റെയും പേരില്‍ ചേരിതിരിഞ്ഞതിന് പിന്നിലുള്ള രസതന്ത്രത്തെക്കുറിച്ച് ചികയുമ്പോഴാണ് സി പി എം-ബി ജെ പി കൂട്ടുകെട്ടും ലീഗ്-എന്‍ ഡി എഫ് പരസ്പരസഹകരണവും പുറത്തുവരുന്നത്.
2001ല്‍ കണ്ണൂരിലുണ്ടായ സി പി എം-ബി ജെ പി സംഘര്‍ഷവും കൂട്ടക്കൊലക്കും ശേഷം പയ്യോളി മനോജ് വധം പോലെ ഒറ്റപ്പെട്ടതും പ്രാദേശിക തലത്തിലുള്ള കുടിപ്പകകള്‍ മൂലവുമുണ്ടാകുന്ന സംഘര്‍ഷങ്ങളും കൊലപാതകങ്ങളും മാത്രമേ കേരളത്തിലുണ്ടായിട്ടുള്ളൂ. ഇപ്പോള്‍ സംഘര്‍ഷത്തിന്റെ ഒരറ്റത്ത് എന്‍ ഡി എഫോ മുസ്ലീം ലീഗോ നിശ്ചയമായും ഉണ്ടായിരിക്കും. മറ്റേവശത്ത് ബി ജെ പിയോ സി പി എമ്മോ ഒരാളാകും ഉണ്ടാവുക.
ഭൂരിപക്ഷം കേരളീയരും സെക്കുലറിസ്റ്റ് മുഖംമൂടിയണിഞ്ഞിരിക്കുന്നതിനാലും വര്‍ഗീയത എന്നു കേട്ടാല്തന്നെ ചെവിപൊത്തുന്നതിനാലും കേരള സമൂഹത്തിന്റെ ഇടയില്‍ ശക്തിപ്രാപിക്കുന്ന വര്‍ഗീയ-സാമുദായിക താല്പര്യങ്ങളെ കണ്ടില്ലെന്ന് നടിക്കുകയോ ഇങ്ങനെയൊന്നില്ലെന്ന് ഭാവിക്കുകയോ ആണ് ചെയ്യുക. ഭൂരിപക്ഷം സാംസ്്കാരിക പ്രവര്‍ത്തകരും ബുദ്ധിജീവികളും കേരളീയ സമൂഹത്തില്‍ വര്‍ഗീയതയ്ക്ക് ഇടമില്ലെന്ന് തന്നെ കരുതുന്നവരുമാണ്.
സാമുദായികതയ്ക്കും വര്‍ഗീയതയ്ക്കും ജാതീയതയ്ക്കും എതിരെ സര്‍വ്വശക്തിയും ഉപയോഗിച്ച് പടപൊരുതുന്നുവെന്ന് ഉള്ളിലും പുറത്തും വിശ്വസിപ്പിക്കാന്‍ മിടുക്കുള്ള സി പി എം കോണ്‍ഗ്രസിനൊപ്പമോ കോണ്‍ഗ്രസിനെക്കാള്‍ അധികമോ ആയി ജാതീയതെയും സാമുദായികതയെയും വര്‍ഗീയതയെയും പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നത് വസ്തുത തന്നെയാണ്. സി പി എം-ബി ജെ പി കൂട്ടുകെട്ടുണ്ടാകേണ്ടതിനെക്കുറിച്ചുള്ള ലേഖനം പുറത്തുവന്നപ്പോള്‍ സി പി എം നേതാക്കളുടെ പ്രതികരണം മാത്രം മതി അവരുടെ ബി ജെ പി വിരുദ്ധതയിലെ ആത്മാര്‍ത്ഥ വെളിപ്പെടാന്‍.
മുന്‍ പേജില്‍
-
‘കമ്മ്യൂണിസ്റ്റുകളുടെ പിന്തുണയിൽ സർക്കാർ വേണ്ട’- ഈ വാശി മൂലം ജയിച്ചിട്ടും ‘എംഎൽഎ’ ആകാൻ കഴിയാഞ്ഞവർ -
ക്രിസ്ത്യൻസ് ‘ഔട്ട് ഓഫ് റീച്ച്’;അച്ഛൻ-മകൻ കോംബോ ബിജെപിയെ അസ്വസ്ഥമാക്കുമ്പോൾ... -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
ഇറാന് വന്‍ വിജയം; 10000 കോടി ഡോളര്‍ കൈയ്യിലെത്തും, അമേരിക്ക വിട്ടുവീഴ്ച ചെയ്തെന്ന് റിപ്പോര്‍ട്ട് -
"രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി" -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
നിലവിലുള്ള ജോലിയില്‍ തുടരാന്‍ പറ്റില്ല, വീട് പണി തടസ്സപ്പെടും, ശത്രുക്കളുടെ എണ്ണം വര്‍ദ്ധിക്കും, നാൾഫലം -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ?










Click it and Unblock the Notifications