Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരിച്ചറിയുക,സിപിഎമ്മിന്റെ റോള്‍അവസാനിക്കുകയാണ്

Cpm Picket
സിപിഎമ്മിനെതിരെയുള്ള വിമര്‍ശനങ്ങള്‍ അതിരൂക്ഷമായ ഈ കാലത്ത് ദുര്‍ബലമായെങ്കിലും പാര്‍ട്ടിയും പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും പ്രതികരിക്കാന്‍ പ്രധാനമായും ഉപയോഗിച്ചത് പാര്‍ട്ടി കേരളത്തില്‍ നടത്തിയ സാമൂഹിക-മാനവിക ഇടപെടലുകളും അതുമൂലം അടിസ്ഥാന വര്‍ഗങ്ങള്‍ ഉള്‍പ്പെടെയുളള ജനവിഭാഗങ്ങള്‍ നേടിയെടുത്ത സാമൂഹിക നീതിയുമൊക്കെ ഉയര്‍ത്തിക്കാട്ടിയാണ്.

കേരളം ഇന്നത്തെ നിലയിലെത്തിയതിന് കാരണക്കാര്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അതിന്റെ തുടര്‍ച്ചയായി സി പി എമ്മും നടത്തിയ ഇടപെടലുകളാണ് സാമൂഹിക-സാമ്പത്തിക-സാംസ്‌കാരിക മേഖലകളില്‍ കേരളത്തിനുണ്ടായ വളര്‍ച്ചയ്ക്ക് കാരണമെന്നാണ് ഇക്കൂട്ടരുടെ വാദം. ഫ്യൂഡല്‍-ജന്മി വര്‍ഗത്തിന്റെ കയ്യില്‍ നിന്ന് കേരളത്തിലെ സാധാരണക്കാരനെയും കര്‍ഷകനെയും കര്‍ഷകത്തൊഴിലാളിയെയും അടിസ്ഥാനവര്‍ഗത്തെയും രക്ഷിച്ച് അവരുടെ ജീവിതാവസ്ഥ ഉയര്‍ത്തിയെടുക്കുകയും ചെയ്തതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നിര്‍ണായകമായ പങ്കുണ്ടെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല.

എന്നാല്‍ ഏതൊരു സാമൂഹ്യവ്യവസ്ഥയും ജീര്‍ണാവസ്ഥയിലെത്തുമ്പോഴാണ് നവീകരണമുന്നേറ്റങ്ങളും വിപ്ലവപ്രസ്ഥാനങ്ങളും ജനകീയപ്രക്ഷോഭങ്ങളും ഉണ്ടാകുന്നതെന്നതില്‍ സി പി എമ്മുകാര്‍ക്ക് പോലും വിയോജിപ്പുണ്ടാകില്ല. കാരണം ഇന്ത്യയിലും കേരളത്തിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉയര്‍ന്നുവന്നത് ഇത്തരമൊരു സാഹചര്യം മുതലെടുത്താണ്. അന്നത്തെ സാമൂഹിക വ്യവസ്ഥിതിയിലെ പുഴുക്കുത്തുകള്‍ മാറ്റിയെടുക്കാനുള്ള ദൗത്യവുമായാണ് കമ്മ്യൂണിസം ശക്തിപ്പെട്ടത്. ഇന്ന് ആ പുഴുക്കുത്തുകള്‍ കമ്മ്യൂണിസത്തില്‍ തന്നെയാണ്. അവയാണ് പുതിയകാലത്ത് പാര്‍ട്ടിയെ നോക്കി പല്ലിളിക്കുന്നത്.

ഇന്ത്യയിലെ ദേശീയ പ്രസ്ഥാനത്തിന്റെയും അതിന്റെ തുടര്‍ച്ചയെന്ന് അവകാശപ്പെടുന്ന ഇപ്പോഴത്തെ കോണ്‍ഗ്രസ്പാര്‍ട്ടിയുടെയും ചരിത്രവും നാള്‍വഴികളും അതിന്റെ അപചയവും പരിശോധിക്കുന്ന ആള്‍ക്ക് സി പി എമ്മിന്റെ കാര്യത്തിലും സമാനമായ വിലയിരുത്തലുകളില്‍ എത്തേണ്ടിവരും. സി പി എമ്മും കോണ്‍ഗ്രസും തമ്മിലുള്ള വ്യത്യാസമെന്തെന്ന് സംശയിക്കുന്ന ആള്‍ക്ക് ഇപ്പോള്‍ വലിയ വൈജാത്യങ്ങളൊന്നും കണ്ടെത്താനാവില്ല എന്ന് ചുരുക്കം.

അടുത്ത പേജില്‍ വായിക്കുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+