സിപിഎം കോണ്‍ഗ്രസിന് പഠിക്കുകയാണോ?

സി പി എം കോണ്‍ഗ്രസിന് പഠിക്കുകയാണ് അഥവാ കോണ്‍ഗ്രസ് ആകാന്‍ ശ്രമിക്കുകയാണ്. വിമര്‍ശകരെ കയ്യൂക്ക് കൊണ്ട് നേരിടുക എന്നതാണ് ഇത്തരം ജീര്‍ണസ്ഥാപനങ്ങളുടെ, അത് മതമായാലും രാഷ്ട്രമായാലും പാര്‍ട്ടിയായാലും ചെയ്യുക. അതുതന്നെയാണ് സി പി എമ്മും ചെയ്യുന്നത്. ചന്ദ്രശേഖരന്റെയും ഷുക്കൂറിന്റെയും ഫസലിന്റെയും അതുപോലെ നൂറുനൂറുപേരുടെ ചോര മണ്ണില്‍ വീഴ്ത്താന്‍ സി പി എം മടിക്കാത്തത് അതുകൊണ്ടാണ്.
പട്ടികജാതി-പട്ടികവര്‍ഗങ്ങളും പിന്നോക്കക്കാരും അവരുടെ രക്ഷകരെന്ന് കരുതിയ പാര്‍ട്ടി എത്ര വേഗത്തിലാണ് മുതലാളിമാരുടെയും ഇടത്തട്ടുകാരുടെയും ദല്ലാളന്മാരുടെയും അഴിമതിക്കാരുടെയും ബ്യൂറോക്രസിയുടെയും സ്വന്തക്കാരായി മാറിയത്. എന്തിനാണ് അടിസ്ഥാന വര്‍ഗവും അവരുടെ തീരാത്ത പ്രശ്‌നങ്ങളുമെന്നാണ് സി പി എമ്മും ഇപ്പോള്‍ ചിന്തിക്കുന്നത്.
മതങ്ങളും സാമൂഹികപ്രസ്ഥാനങ്ങളും രാഷ്ട്രീയ കക്ഷികളുമൊക്കെ ഉയര്‍ന്നുവന്ന കാലത്തെ മൂല്യങ്ങളെ നിലനില്‍പ്പിനായി ഇപ്പോഴും ആവശ്യാനുസരണം എടുത്ത് പ്രയോഗിക്കുന്നുണ്ട്. ആ മൂല്യങ്ങളും സങ്കല്‍പ്പങ്ങളുമൊക്കെയാണ് വിശ്വാസികളെയും അംഗങ്ങളെയും അണികളെയും പിടിച്ചുനിര്‍ത്താന്‍ അവര്‍ ഉപയോഗിക്കുന്നതും. നിയമങ്ങളും ചട്ടങ്ങളും വിലക്കുകളും എവിടെ ശക്തമാകുന്നുവോ അപ്പോള്‍ കരുതണം അവിടം ജീര്‍ണ്ണിക്കുകയാണെന്ന്. ഈ ജീര്‍ണതയില്‍ നിന്ന് വളം സ്വീകരിച്ചാണ് പുതിയ പ്രസ്ഥാനങ്ങളും മുന്നേറ്റങ്ങളും രൂപപ്പെടുന്നത്.
അതെ, കേരളത്തിലെ പട്ടിണിപ്പാവങ്ങള്‍ക്കും അടിസ്ഥാനവര്‍ഗങ്ങള്‍ക്കും വേണ്ടി നിലകൊണ്ട പാര്‍ട്ടി ഏറെ വളര്‍ന്നുകഴിഞ്ഞു. വളരുമ്പോള്‍ വളര്‍ച്ചയ്ക്ക് അനുസരിച്ചുള്ള സ്വഭാവമാണ് പാര്‍ട്ടി കാണിക്കുന്നത്. ഉപ്പൂപ്പയ്ക്ക് ആനയുണ്ടായിരുന്നുവെന്ന് പറയുന്നതുപോലെ കേരളീയന്റെ സാമൂഹിക മുന്നേറ്റത്തിന്റെ മുഴുവന്‍ ക്രെഡിറ്റും അവകാശപ്പെടുന്നതില്‍ തെറ്റ് പറയാനാകില്ല, എന്നാല്‍ സത്യത്തെ മറക്കരുതെന്ന് മാത്രം.മുന്‍ പേജില്‍ വായിക്കുക












Click it and Unblock the Notifications