ചാരക്കേസ്: മുരളിയുടെ ചാട്ടൂളി എങ്ങോട്ട്?

ചാരക്കേസിലൂടെ കെ കരുണാകരന്റെ മുഖ്യമന്ത്രി സ്ഥാനം തെറിപ്പിക്കുകയും പിന്നീട് ഉയര്‍ന്നുവരാനാകാത്തവിധം അദ്ദേഹത്തെ രാഷ്ട്രീയമായും വ്യക്തിപരമായും തറപറ്റിക്കുകയും ചെയ്ത ഗൂഢതന്ത്രങ്ങള്‍ കരുനീക്കിയത് എ ഗ്രൂപ്പിനെ നയിച്ച ഉമ്മന്‍ ചാണ്ടിയായിരുന്നുവെന്ന് പകല്‍പോലെ വ്യക്തമാണ്. എ കെ ആന്റണിയെ മുന്നില്‍ നിര്‍ത്തി ഗ്രൂപ്പിനെ നയിക്കുകയും കരുണാകരവിരുദ്ധ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും കരുണാകരനൊപ്പം നിന്ന വിശ്വസ്തരെ അടര്‍ത്തി മാറ്റുകയും ചെയ്ത രാഷ്ട്രീയ നീക്കങ്ങള്‍ക്കെല്ലാം പിന്നില്‍ എ ഗ്രൂപ്പിന്റെ കമാന്ററായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ പങ്ക് പ്രസിദ്ധം തന്നെയാണ്. കെ കരുണാകരന്‍ കൈപിടിച്ച് ഉയര്‍ത്തിക്കൊണ്ടുവരികയും സ്ഥാനവും മാനവും നല്‍കി വളര്‍ത്തിവലുതാക്കുകയും ചെയ്ത രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവരും ആപത്ത് കാലത്ത് ലീഡറെ തള്ളിപ്പറഞ്ഞ് തങ്ങളുടെ സ്ഥാനം സുരക്ഷിതമാക്കി.
ഇപ്പോഴും കെ മുരളീധരനെയും കരുണാകരന്റെ അവസാനകാലത്തെ വിശ്വസ്തരെയും പാര്‍ട്ടിയുടെയും ഭരണത്തിന്റെയും നാലയലത്ത് അടുപ്പിക്കാതിരിക്കാന്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അതീവശ്രദ്ധയാണ് പുലര്‍ത്തുന്നത്. കേന്ദ്രത്തിലും കെ മുരളീധരന്‍ വട്ടപ്പൂജ്യമാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും കെ മുരളീധരനെ സംബന്ധിച്ചിടത്തോളം അക്ഷരാര്‍ത്ഥത്തില്‍ അപ്രാപ്യര്‍ തന്നെയാണ്.












Click it and Unblock the Notifications