പ്രസ്താവനകള്‍ക്കു പിറകിലെ ചേതോവികാരം

സംസ്ഥാന കോണ്‍ഗ്രസില്‍ യുവരാജാവായി വാണിരുന്ന കെ മുരളീധരന് കെ കരുണാകരന്റെ പതനത്തോടെ കാലിടറിത്തുടങ്ങിയിരുന്നു. കെ മുരളീധരനെയും പിന്നീട് പത്മജയെയും അധികാരത്തിന്റെ ഉന്നതങ്ങളില്‍ അരിയിട്ടുവാഴിക്കാനുള്ള കെ കരുണാകരന്റെ ശ്രമങ്ങള്‍ക്കെതിരെ എ ഗ്രൂപ്പ് മാത്രമല്ല കരുണാകരനൊപ്പമുണ്ടായിരുന്നവരും എതിര്‍പ്പുയര്‍ത്തി. ഇതിനിടെയാണ് ചാരക്കേസ് വീണുകിട്ടുന്നത്. കോണ്‍ഗ്രസിലെ കരുണാകരവിരുദ്ധര്‍ ഗ്രൂപ്പുമറന്ന് അദ്ദേഹത്തിനെതിരെ പടയൊരുക്കി.
കരുണാകരന്റെ സ്വാധീനവും സാമര്‍ത്ഥ്യവും അപകടമായിക്കണ്ട കോണ്‍ഗ്രസ് കേന്ദ്രനേതൃത്വവും അന്നത്തെ പ്രധാനമന്ത്രി പി വി നരസിംഹറാവുവും ഇവര്‍ക്ക് പിന്തുണ നല്കി. കരുണാകരന്റെ മുഖ്യമന്ത്രിസ്ഥാനം തെറിച്ചു. എ കെ ആന്റണിയെ മുന്നില്‍ നിര്‍ത്തി പിന്നീട് കളിച്ചത് ഉമ്മന്‍ ചാണ്ടി തന്നെയായിരുന്നു. തുടര്‍ന്ന് കെ പി സി സി പ്രസിഡന്റായിരുന്ന കെ മുരളീധരനെയും ഉമ്മന്‍ ചാണ്ടിയടക്കമുള്ള കരുണാകരവിരുദ്ധര്‍ വാരിക്കുഴിയൊരുക്കി വീഴിച്ചു.
ആന്റണി മന്ത്രിസഭയിലേക്ക് കെ പി സി സി പ്രസിഡന്റ് സ്ഥാനം രാജിവപ്പിച്ച് കൊണ്ടുവന്നിരുത്തി ഉപതെരഞ്ഞെടുപ്പില്‍ തറപറ്റിച്ചു. പിന്നീട് എവുന്നേല്ക്കാനാവാത്ത വീഴ്ചകളുടെ ഘോഷയാത്രതന്നെയായിരുന്നു കെ കരുണാകരനും മുരളീധരനും നേരിട്ടത്. ഡി ഐ സിയുണ്ടാക്കി കോണ്‍ഗ്രസിന് പുറത്തുപോയി. ഡി ഐ സിയെ എല്‍ ഡി എഫ് തള്ളിപ്പറഞ്ഞപ്പോള്‍ എന്‍ സി പിയായി. അവിടെയും മോക്ഷം കിട്ടാതെ വീണ്ടും കോണ്‍ഗ്രസില്‍ നാലണ മെമ്പര്‍ഷിപ്പ് കിട്ടാന്‍ കാത്തുകെട്ടിക്കിടന്നു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications