Get Updates
Get notified of breaking news, exclusive insights, and must-see stories!

ആസൂത്രിത ഗൂഡാലോചനയെന്ന് എംഎല്‍എമാര്‍

പ്രാദേശികവികസനഫണ്ടിന്റെ പേരില്‍ വ്യക്തിപരമായി ക്രൂശിക്കാന്‍ നടത്തുന്ന ശ്രമം ആസൂത്രിത ഗൂഡാലോചനയാണ്. വികസനഫണ്ട് വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ല. ഉപയോഗിച്ചില്ലെങ്കിലും ഈ ഫണ്ട് ലാപ്‌സാവുകയും ഇല്ല.

മണ്ഡലത്തിന് ഗുണകരമാകുന്ന വിധത്തില്‍ വലിയ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഈ ഫണ്ട് ഉപയോഗിക്കാം. പ്രദേശത്തിന്റെ വികസനത്തിനായി ധാരാളം പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ആരോപണ വിധേയരായ മഞ്ചേശ്വരം എംഎല്‍എ പിബി അബ്ദുര്‍റസാഖും കാസര്‍ക്കോട് എംഎല്‍എ എന്‍എ നെല്ലിക്കുന്നും പറഞ്ഞു.

എല്ലാം സര്‍ക്കാറിന്റെ പരിഗണനയിലാണ്. അത് പ്രാവര്‍ത്തികമാകുന്നതോടെ ഈ മണ്ഡലങ്ങളില്‍ വികസനകുതിച്ചുകയറ്റമുണ്ടാവും. ഇപ്പോള്‍ ഞങ്ങളെ കുറ്റം പറയുന്നവര്‍ക്ക് അപ്പോള്‍ തിരുത്തി പറയേണ്ടതായി വരും.

എംഎല്‍എമാര്‍ വികസനഫണ്ട് ചെലവഴിച്ചില്ല എന്ന പ്രചാരണം ശരിയല്ല. കുടിവെള്ളക്ഷാമം പരിഹരിക്കാനും വിദ്യാഭ്യാസമേഖല പരിഷ്‌കരിക്കുന്നതിനും റോഡുകള്‍ ഗതാഗത യോഗ്യമാക്കുന്നതിനും ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിനു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെ രാഷ്ട്രീയ പകപോക്കലിനാണ് ചിലര്‍ ശ്രമിക്കുന്നത്. ഞങ്ങളെ എന്‍ആര്‍ഐ എംഎല്‍എമാര്‍ എന്നു ബിജെപിക്കാര്‍ വിശേഷിപ്പിച്ചത് രാഷ്ട്രീയതന്ത്രമാണ്. തിരഞ്ഞെടുപ്പിനു മുമ്പ് ഗള്‍ഫ് നാടുകളുമായി ബന്ധമുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഭൂരിഭാഗം സമയവും മണ്ഡലത്തില്‍ തന്നെയാണ് ചെലവഴിക്കുന്നത്. ഒരു ടണ്‍ നന്മ ചെയ്താല്‍ അതുകാണാനോ അംഗീകരിക്കാനോ ഉള്ള സുമനസ്സ് പലര്‍ക്കുമില്ല. അവര്‍ ചെയ്യാത്ത കാര്യങ്ങളെ കരുതികൂട്ടി പര്‍വതീകരിക്കുകയാണ്.

യുഡിഎഫിനെയും ജനപ്രതിനിധികളെയും അപമാനിക്കാനുള്ള നീക്കത്തെ എന്തുവിലകൊടുത്തും ഞങ്ങള്‍ തടയുക തന്നെ ചെയ്യും. എന്നും ജനങ്ങള്‍ക്കൊപ്പം നിന്ന പാരമ്പര്യമാണ് മുസ്ലീം ലീഗിനുള്ളത്.

മുന്‍ പേജില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+