Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫണ്ട് ലാപ്‌സ് അഥവാ ലീഗ് പിടിച്ച പുലിവാല്

League Leaders
അടുത്തകാലത്തൊന്നും മുസ്ലീംലീഗുകാര്‍ ഈ വിധത്തില്‍ പുലിവാല് പിടിച്ചിട്ടില്ല. വിദ്യാഭ്യാസവകുപ്പിലെയും വ്യവസായ വകുപ്പിലെയും വിവാദങ്ങള്‍, എല്ലാം പച്ചപുതപ്പിക്കുകയാണെന്ന ആക്ഷേപമുയര്‍ത്തുന്ന സ്വന്തം മുന്നണിക്കാര്‍, എല്ലാവരെയും ഒന്ന് ഒതുക്കി തീര്‍ത്ത് സമാധാനമാക്കുമ്പോഴേക്കും അടുത്ത വെടിപൊട്ടി. ഇക്കുറി അത് വടക്കെ അറ്റത്തുനിന്നാണ്.

മണ്ഡലവികസനത്തിനായി സര്‍ക്കാര്‍ നീക്കിവെച്ച ഫണ്ടില്‍ ഒരു രൂപ ചെലവാക്കാന്‍ പോലും കാസര്‍ക്കോട്ടെ രണ്ട് ലീഗ് എംഎല്‍എമാര്‍ക്ക് നേരം കിട്ടിയിട്ടില്ല. സംഭവമാകെ ചോര്‍ന്നു. വാര്‍ത്തയായി. മുഖം രക്ഷിക്കാനുള്ള പെടാപാടുമായി എംഎല്‍എമാര്‍. ഒപ്പം ഹരിത പതാകയുമേന്തി ഒന്നാന്തരം സാമുദായിക പാര്‍ട്ടിയും.

എംഎല്‍എമാര്‍ക്കെതിരേ ഉയര്‍ന്ന രൂക്ഷമായ ആരോപണങ്ങളെ പ്രതിരോധിക്കാനായി ലീഗ് നേതൃത്വം അരയും തലയും മുറുക്കി രംഗത്തെത്തുന്നുവെങ്കിലും സ്വന്തം പ്രവര്‍ത്തകരെ പോലും വിശ്വസിപ്പിക്കാനോ പ്രതിരോധമുയര്‍ത്തുവാനോ കഴിയാതെ വിഷമിക്കുകയാണ് ലീഗ് നേതൃത്വം.

ഫണ്ട് വിനിയോഗിച്ചെങ്കിലും അത് നഷ്ടമാവുകയില്ലെന്നും കുറെ കൂടി ഗുണകരമായ പദ്ധതികള്‍ക്കായി അത് മാറ്റിവെച്ചിരിക്കുകയാണെന്നും അത്തരത്തില്‍ പല പദ്ധതികളും ആസൂത്രണം ചെയ്തു കഴിഞ്ഞതായും എംഎല്‍എമാര്‍ വിശദീകരിക്കുന്നുണ്ടെങ്കിലും പ്രവര്‍ത്തകന്മാര്‍ പോലും അതു മുഖവിലക്കെടുക്കുന്നില്ല. പത്രസമ്മേളനം നടത്തി നയം വ്യക്തമാക്കാന്‍ ശ്രമിച്ചിട്ടും അതും വേണ്ടത്ര ഏശിയില്ല.

പൊതു ചര്‍ച്ച ഉയരുന്ന വേദികളില്‍ നിന്നെല്ലാം ഇരു ജനപ്രതിനിധികളും മാറിനില്‍ക്കുന്ന സ്ഥിതിയാണിപ്പോഴുള്ളത്. കഴിഞ്ഞദിവസം കാഞ്ഞങ്ങാട്ട് നടന്ന കാസര്‍ക്കോട് പാര്‍ലമെന്റ് മണ്ഡലത്തിന്റെ വികസന ശില്‍പ്പശാലയില്‍ രണ്ടു എംഎല്‍എമാരൊഴികെ ബാക്കിയെല്ലാ ജനപ്രതിനിധികളും പങ്കെടുത്തിരുന്നു. ഈ എംഎല്‍എമാരുടെ അസാന്നിധ്യം ഏറെ ചര്‍ച്ചയാവുകയും ചെയ്തു. പാഴാക്കിയ ഫണ്ടിനെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാനാണ് ജനപ്രതിനിധികള്‍ വേദിയിലെത്താതിരുന്നതെന്ന് വ്യക്തം.

സ്വന്തം എംഎല്‍എമാരുടെ ദയനീയ സ്ഥിതി മനസ്സിലാക്കി ചെര്‍ക്കളം അബ്ദുള്ള സാഹിബ് ഒരു മുഴം നീട്ടി ഒരു പ്രസ്താവനയിറക്കി. പാര്‍ലമെന്റ് മണ്ഡലം വികസനം സിപിഎംരാഷ്ട്രീയപരിപാടിയാക്കുന്നു.അതുകൊണ്ട് ഞങ്ങള്‍ വിട്ടുനില്‍ക്കുന്നു. ഈ പൊയ്‌വെടി പൊട്ടിച്ചിട്ടും എംഎല്‍എമാര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. നാടിന്റെ വികസനപദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ ജനപ്രതിനിധികള്‍ മാറിനിന്നത്ഗുരുതരമായ വീഴ്ച തന്നെയാണെന്ന് നിഷ്പക്ഷമതികള്‍ ചൂണ്ടികാണിച്ചതോടെ ഇറക്കാനും തുപ്പാനുമാകാത്ത വിഷമാവസ്ഥയിലാണ് ലീഗ് നേതൃത്വം ഇപ്പോള്‍.

അടുത്ത പേജില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+