Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാഭ്യാസമേഖലയിലെ വന്‍ തട്ടിപ്പ്

Sercretariate
സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പുറമെ വിദ്യാഭ്യാസ മേഖലയില്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാരും സര്‍ക്കാര്‍ ശമ്പളവും പെന്‍ഷനും വാങ്ങുന്നവരാണ്. വിവിധ സംഘടനകളും വ്യക്തികളും നടത്തുന്ന സ്ഥാപനങ്ങളില്‍ ലക്ഷങ്ങള്‍ കോഴ കൊടുത്ത് അധ്യാപകരായും പ്യൂണ്‍മാരായും ഓഫീസ് ജീവനക്കാരായും കയറുന്നവര്‍ക്ക് സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്ന ഏര്‍പ്പാട് ഈ ഭൂമി മലയാളത്തില്‍ കേരളത്തില്‍ മാത്രമേ കാണൂ.

എയ്ഡഡ് കോളെജുകളില്‍ ലക്ചററാകാന്‍ 20 മുതല്‍ 25 ലക്ഷം വരെ കോഴ കൊടുക്കണം. പ്ലസ്ടു അധ്യാപകര്‍ക്ക് കോഴ റേറ്റ് 15 മുതല്‍ 20 ലക്ഷം വരെയാണ്. ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് 10 മുതല്‍ 15 ലക്ഷം വരെയാണ് കോഴ കൊടുക്കേണ്ടത്. യു പി തലത്തില്‍ ആറുമുതല്‍ 10 ലക്ഷം വരെ, എല്‍പിയില്‍ നാലുമുതല്‍ ആറുവരെ. ഇതാണ് കേരളത്തിലെ എയ്ഡഡ് മേഖലയിലെ കോഴ റേറ്റ്. ഇതെക്കുറിച്ച് ലോകര്‍ക്കെല്ലാമറിയാം.

എന്നാല്‍ ഇങ്ങനെയൊരു അഴിമതിയെക്കുറിച്ച് നമ്മുടെ സര്‍ക്കാരിനും ഭരണസംവിധാനങ്ങള്‍ക്കും കോടതിക്കും പൊലീസിനും ഒന്നുമറിയില്ല. അതിനാല്‍ മാനേജ്മന്റുകള്‍ നിയമിക്കുന്ന യോഗ്യരായ ആളുകള്‍ക്ക് സര്‍ക്കാര്‍ ശമ്പളവും ആനുകൂല്യങ്ങളും പിന്നീട് പെന്‍ഷനും നല്‍കുകയാണ്. കേരളത്തില്‍ വിദ്യാഭ്യാസം സാര്‍വ്വത്രികമാക്കുന്നതിന്റെ ഭാഗമായി തുടങ്ങിയ എയ്ഡഡ് മേഖലയെന്ന തട്ടിപ്പ് സമ്പ്രദായം അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിട്ടും ഇപ്പോഴും മലപ്പുറത്തെ 36 സ്വകാര്യ സ്ഥാപനങ്ങള്‍ എയ്ഡഡ് ആക്കി മാറ്റി കോടികള്‍ പിരിച്ചെടുക്കാനുള്ള തട്ടിപ്പിന് കൂട്ടുനില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.

മറ്റു പേജുകളില്‍ വായിക്കുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+