Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തുകൊണ്ട് പങ്കാളിത്ത പെന്‍ഷന്‍ വേണം?

Pension
പുതുതായി സര്‍വ്വീസില്‍ കയറുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചതോടെ സര്‍വീസ് സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. കേരളത്തിന്റെ മൊത്തം വരുമാനത്തിന്റെ എണ്‍പത് ശതമാനവും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും കൊടുക്കാനാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ബാക്കി ഇരുപത് ശതമാനം മാത്രമാണ് നാടിന്റെ മൊത്തം വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കുന്നത്.

അതായത് റോഡ് പണിയാനും പാലം പണിയാനും ആശുപത്രിക്കും വിദ്യാഭ്യാസത്തിനും വിലക്കയറ്റം നിയന്ത്രിക്കാനുമൊക്കെ നൂറില്‍ ഇരുപത് രൂപ മാത്രമേ സര്‍ക്കാരിന് ചെലവഴിക്കാന്‍ കഴിയുന്നുള്ളൂ. ഈ ഇരുപതില്‍ നിന്ന് രാഷ്ട്രീയക്കാരും സര്‍ക്കാര്‍ ജീവനക്കാരും കോണ്‍ട്രാക്ടര്‍മാരും ഇടനിലക്കാരും കയ്യിട്ടുവാരിയതിന്റെ ബാക്കിയാണ് വികസനത്തിന് വേണ്ടി ചെലവഴിക്കാന്‍ ഉണ്ടാവുക. പിന്നെങ്ങനെയാണ് ഈ കേരളം വികസിക്കുക?

ശമ്പളവും പെന്‍ഷനും നല്‍കാന്‍ സര്‍ക്കാര്‍ നീക്കി വയ്ക്കുന്ന എണ്‍പത് ശതമാനം പണവും ഒരു നയാപ്പൈസ കുറയാതെ സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍ കണക്കുപറഞ്ഞ് വാങ്ങും. എന്തെങ്കിലും കുറഞ്ഞാല്‍ പിന്നെ സമരത്തിന്റെയും പണിമുടക്കിന്റെയും പൂരമായിരിക്കും. അഞ്ചര ലക്ഷം സര്‍ക്കാര്‍ ജീവനക്കാരും അത്രതന്നെ പെന്‍ഷന്‍കാരും സംസ്ഥാനത്തുണ്ട്. ഓരോ വര്‍ഷവും ഇരുപതിനായിരത്തോളം പേര്‍ വിരമിക്കുന്നുമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ ഭരിക്കുന്നത് തന്നെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും കൊടുക്കാനാണ്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൃത്യം ആറുമാസം കൂടുമ്പോള്‍ ഡി എ വര്‍ദ്ധിപ്പിക്കും. കൃത്യം അഞ്ചുവര്‍ഷം കൂടുമ്പോള്‍ ശമ്പള പരിഷ്‌കരണം നടത്തും. മാറിമാറി വരുന്ന ഓരോ സര്‍ക്കാരുകളും അഞ്ചുവര്‍ഷം ഭരിക്കുന്നതിനിടെ നല്ലൊരുസമയവും ചെലവഴിക്കുന്നത് ശമ്പളപരിഷ്‌കരണത്തിനുള്ള ഒരുക്കങ്ങള്‍ നടത്താനും അതിന് വേണ്ടി കമ്മീഷന്‍ രൂപീകരിക്കാനും സര്‍വീസ് സംഘടനകളുമായി ചര്‍ച്ചകള്‍ നടത്താനുമൊക്കെയാണ്.

മുന്‍ പേജില്‍ വായിക്കുക

അടുത്ത പേജില്‍ വായിക്കുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+