Get Updates
Get notified of breaking news, exclusive insights, and must-see stories!

പെന്‍ഷന്‍ തിന്നാനെത്തുന്ന നാണംകെട്ടവര്‍

Kerala Goverment
സര്‍ക്കാര്‍ സര്‍വീസ് എന്ന സംവിധാനത്തിന്റെ പരമപ്രധാനമായ ആകര്‍ഷണം പെന്‍ഷന്‍ എന്ന സമ്പ്രദായമാണ്. മരിക്കും വരെ നല്ലൊരു തുക കിട്ടും. മരിച്ചാല്‍ പലപ്പോഴും ആശ്രിതര്‍ക്കും കിട്ടും. ചിലര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിച്ചശേഷം അവധിയെടുത്ത് ഒറ്റ മുങ്ങുമുങ്ങും, വിദേശത്തേയ്ക്ക്. അഞ്ച് വര്‍ഷം കൂടുമ്പോള്‍ അവധി പുതുക്കിയെടുക്കും. വിദേശവാസം കഴിഞ്ഞ് സര്‍വീസ് തീരാറാകുന്ന കാലത്ത് തിരികെ സര്‍ക്കാര്‍ സര്‍വ്വീസ് നടത്താനെത്തും. വൈകാതെ വിരമിച്ച് ചിലപ്പോള്‍ വീണ്ടും വിദേശത്തേയ്ക്ക് വച്ചുപിടിക്കും. അല്ലെങ്കില്‍ കനത്ത സമ്പാദ്യവും അതിനൊപ്പം മേമ്പൊടിയായി പെന്‍ഷനും വാങ്ങി ശിഷ്ട ജീവിതം സുഖകരമാക്കും.

അധ്യാപകരും ഡോക്ടര്‍മാരും നഴ്‌സുമാരുമാണ് പ്രധാനമായും സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് അവധിയെടുത്ത് വിദേശവാസം അനുഷ്ഠിച്ച് തിരികെയെത്തി ആനുകൂല്യങ്ങള്‍ ആസ്വദിച്ച് ജീവിക്കുന്ന മിടുക്കര്‍. ഇവര്‍ രണ്ട് തരം ദ്രോഹമാണ് ചെയ്യുക. ഒന്ന് മറ്റൊരാളുടെ അവസരം ഇല്ലാതാക്കുന്നു. രണ്ടാമത്തത് പൊതുപ്പണം ദുരുപയോഗം ചെയ്യുന്നു. നമ്മെ ഭരിക്കുന്ന സര്‍ക്കാരിന് എവിടെ നിന്നാണ് പണം കിട്ടുന്നതെന്ന് അറിയാമെങ്കിലും അത് മനപ്പൂര്‍വ്വം മറന്നുകളയുന്നവരാണ് സര്‍ക്കാര്‍ ജീവനക്കാര്‍.

പൊതുജനത്തിന്റെ കുത്തിന് പിടിച്ച് പലതരം നികുതികളുടെ പേരിലാണ് സര്‍ക്കാര്‍ പൊതുഖജനാവിനെ നിറയ്ക്കുന്നത്. പോരാത്തത് കടവുമെടുക്കും. ജനത്തെ നന്നായി പരിപാലിച്ച് പോറ്റുന്നതിന് പകരമായാണ് നികുതി നല്‍കേണ്ടത് എന്നാണ് ജനാധിപത്യസംവിധാനത്തില്‍ പരക്കെയുള്ള വിശ്വാസം. എന്നാല്‍ നമ്മുടെ രാജ്യത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളവും പെ്ന്‍ഷനും കൊടുക്കാനും വന്‍കിട മുതലാളിമാര്‍ക്ക് വലിയ പദ്ധതികളൊരുക്കി കൊള്ള നടത്താനും രാഷ്ട്രീയക്കാര്‍ക്ക് അഴിമതി നടത്താനുമാണ് പൊതുജനം നികുതി കൊടുക്കുന്നത്.

മറ്റു പേജുകളില്‍ വായിക്കുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+