എന്തായിരിക്കണം ആണവ ബദല്‍?
ഇന്ത്യ ഗവണ്‍മെന്റിന്റെ ഊര്‍ജ്ജ നയമനുസരിച്ച് 2031ല്‍ 375 ബില്യണ്‍ യൂനിറ്റ് വൈദ്യുതി ആണവനിലയങ്ങളില്‍ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ. അന്നത്തെ ഊര്‍ജ്ജ ആവശ്യത്തിന്റെ 10 ശതമാനം മാത്രമാണിത്. അതായത് ഊര്‍ജ്ജ ആവശ്യത്തിന്റെ 90 ശതമാനത്തിന് മറ്റുമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടി വരുമെന്നു ചുരുക്കം.

അപ്പോള്‍ ആവശ്യമായ വൈദ്യുതി എങ്ങനെ കണ്ടെത്താം. സുരക്ഷിതമായ ബദല്‍മാര്‍ഗ്ഗങ്ങള്‍ വികസിപ്പിക്കാന്‍ കഴിയുന്നുവെന്നാണ് വികസിത ലോക രാഷ്ട്രങ്ങളിലെ ശാസ്ത്രജ്ഞന്മാര്‍ ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്. വന്‍കിട ജലവൈദ്യുത പദ്ധതികള്‍ക്കു പകരം ചെറുകിട പദ്ധതികള്‍ വികസിപ്പിക്കുക. കല്‍ക്കരി, എണ്ണ, ഗ്യാസ് എന്നിവ ഉപയോഗിച്ചുള്ള ഉദ്പാദത്തിന് ആണവ നിലയങ്ങളെ അപേക്ഷിച്ച് പാരിസ്ഥിതിക വിഷമതകള്‍ കുറവാണ്.
സൗരോര്‍ജ്ജം പവനോര്‍ജ്ജം(വിന്‍ഡ് എനര്‍ജി) എന്നിവ ചെലവ് കുറച്ചും എന്നാല്‍ ഗുണകരമായും ഉപയോഗിക്കാമെന്ന് വന്‍കിട രാഷ്ട്രങ്ങള്‍ തെളിയിച്ചു കഴിഞ്ഞു. സൂര്യപ്രകാശവും കാറ്റും ഏറെ സുലഭമായി ലഭിക്കുന്ന നമ്മുടെ രാജ്യത്തിന് ഏറെ പ്രയോജനകരമാണ് ഈ കണ്ടെത്തല്‍. ഇന്ത്യയേക്കാളും എത്രയോ കുറവ് സൂര്യപ്രകാശം ലഭിക്കുന്ന ജര്‍മ്മനിയില്‍ ഒട്ടേറെ സൗരോര്‍ജ്ജ നിലയങ്ങള്‍ ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു.
അതില്‍ നിന്ന് 29000 മെഗാവാട്ട് വൈദ്യുതി ഇന്ന് ജര്‍മനി ഉത്പാദിപ്പിക്കുന്നുണ്ട്. പരിസ്ഥിതിക്ക് ദോഷം വരാതെയും ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാതെയും വിപുലമായ സൗരോര്‍ജ നിലയങ്ങള്‍ നമുക്കും പ്രാവര്‍ത്തികമാക്കാന്‍ കഴിയും. പക്ഷേ, നമ്മുടെ ഭരണാധികാരികള്‍ ഇപ്പോഴും അതിനോട് വേണ്ടത്ര താത്പര്യം കാണിക്കുന്നില്ല. അതെന്തു കൊണ്ട് എന്ന ചോദ്യമാണ് പൊതുസമൂഹം ഉയര്‍ത്തേണ്ടത്.
മുന്‍ പേജുകളില്‍ വായിക്കുക












Click it and Unblock the Notifications