കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആണവനിലയങ്ങളല്ല, ബദലുകളാണ് പരിഹാരം

Google Oneindia Malayalam News

കോഴിക്കോട്: പുതിയ ആണവനിലയങ്ങള്‍ക്കായി കേരളത്തിലെ പെരിങ്ങോമും തമിഴ്‌നാട്ടിലെ കൂടംകുളവുമാണ് സര്‍ക്കാര്‍ തിരഞ്ഞെടുത്തത്. എന്നാല്‍ അതിശക്തമായ ജനകീയ പ്രതിരോധം ഉയര്‍ന്നതിനാല്‍ പെരിങ്ങോം പദ്ധതി സര്‍ക്കാറിന് ഉപേക്ഷിക്കേണ്ടി വന്നു. എതിര്‍പ്പുകള്‍ അവഗണിച്ചും കൂടംകുളം പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയായിരുന്നു.

KT Radhakrishnan

ഫുകോഷിമ ആണവ ദുരന്തത്തിന്റെ ഭീതിതാവസ്ഥകള്‍ക്കു ശേഷം ലോകത്തെമ്പാടുമുള്ള വന്‍കിട രാഷ്ട്രങ്ങള്‍ പോലും ആണവനിലയങ്ങള്‍ക്കു പകരം ബദല്‍ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയാണ്. അതേസമയം നമ്മുടെ രാജ്യമാകട്ടെ, കാലഹരണപ്പെട്ടതും അപകടകരവുമായ സാങ്കേതികവിദ്യയെ പുകഴ്ത്തുകയും സ്വന്തം ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയുമാണ്.

പിറന്ന നാടിന്റെ സുരക്ഷിതത്വത്തെക്കാളും വലുത് ബഹുരാഷ്ട്ര കുത്തകകളുമായുള്ള ആഗോള വാണിജ്യകരാറുകളും അതുവഴി ലഭിക്കുന്ന കോടികളുടെ കമ്മീഷനും ആണെന്നു കരുതുന്ന ഭരണാധികാരികളും ശാസ്ത്രജ്ഞരുമാണ് ഇവിടെയുള്ളത്. ആ മുഷ്‌കിന് കീഴടങ്ങാന്‍ തയ്യാറല്ലെന്ന ഉജ്ജ്വല പ്രഖ്യാപനമാണ് കൂടംകുളത്ത് നിന്നും ഉയരുന്നത്. അതുകൊണ്ട് തന്നെ ആ നിസ്സഹായര്‍ക്കൊപ്പം ഐക്യദാര്‍ഡ്യവുമായി പരിഷത്തും ഉറച്ചുനില്‍ക്കുന്നു-ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് കെടി രാധാകൃഷ്ണന്‍ വണ്‍ ഇന്ത്യയോട് പറഞ്ഞു.

കൂടംകുളം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന പ്രചാരണ ജാഥ 28 ന് കൂടംകുളത്ത് സമാപിക്കും. പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. എ. അച്യുതന്‍ ജാഥ ഉദ്ഘാടനം ചെയ്തത്. പ്രൊഫ. പി കെ രവീന്ദ്രനാണ് ജാഥയ്ക്ക് നേതൃത്വം നല്‍കുന്നത്.

അടുത്ത പേജുകളില്‍ വായിക്കുക

പണം ചെലവാക്കിയെന്ന വാദം ശാസ്ത്രീയമല്ലപണം ചെലവാക്കിയെന്ന വാദം ശാസ്ത്രീയമല്ല

എന്തായിരിക്കണം ആണവ ബദല്‍?എന്തായിരിക്കണം ആണവ ബദല്‍?

English summary
Kerala Sasthra Sahithya Parishad (KSSP) will organise a five-day campaign, announcing its support to the ongoing protest against the Kudankulam nuclear power plant, from September 24 to 28
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X