വി എസ് ബന്ധുവിന് ഭൂമി കൊടുത്തിട്ടുണ്ടോ?

വ്യക്തമായ വിവരങ്ങള്‍ അറിയാവുന്നവര്‍ അക്കാര്യം പലവിധ കാരണങ്ങളാലും മറച്ചുവയ്ക്കുക കൂടിയാണ്. അപൂര്‍വ്വം ചില വാര്‍ത്താചാനലുകള്‍ ഭൂമിദാനക്കേസിന്റെ പിന്നാമ്പുറം പുറത്തുകൊണ്ടുവന്നിരുന്നെങ്കിലും അതൊന്നും ജനം കണ്ട് ബോധ്യപ്പെട്ടിട്ടുമില്ല. വി എസ് അച്യുതാനന്ദനോടോ ബന്ധുവായ വി കെ സോമനോടോ കേസുണ്ടായെന്ന് പറയുന്ന കാലത്തെ റവന്യൂമന്ത്രി കെ പി രാജേന്ദ്രനോടോ ഏതെങ്കിലും മാധ്യമങ്ങള്‍ ഇതിന്റെ നിജസ്ഥിതി അന്വേഷിച്ച് യഥാര്‍ത്ഥ വസ്തുത ബോധ്യപ്പെടത്തക്ക വിധത്തില്‍ വാര്‍ത്ത നല്‍കിയിട്ടുണ്ടോ എന്ന സംശയമാണ്.
വി എസിന്റെ ബന്ധുവായ വി കെ സോമന് സൈനിക സേവനം നടത്തുന്നതിനിടെയാണ് 1976ല്‍ മിച്ചഭൂമിക്കായി അപേക്ഷ നല്‍കുന്നത്. അക്കാലത്ത് ഇന്ത്യയിലെമ്പാടും സൈനികര്‍ക്കും സേവനം നിര്‍ത്തിപ്പോരുന്ന സൈനികര്‍ക്കും ഭൂമി പതിച്ചുനല്കുക പതിവുണ്ടായിരുന്നു. പത്തനംതിട്ട, ഇടുക്കി, കാസര്‍കോട്, വയനാട് എന്നിവിടങ്ങളില്‍ ഇത്തരത്തില്‍ നൂറുകണക്കിന് സൈനികര്‍ക്കും വിമുക്ത സൈനികര്‍ക്കും ഭൂമി ലഭിച്ചിട്ടുണ്ട്. ഈ ഭൂമിയില്‍ വീടുവച്ച് താമസിക്കുകയും കൃഷി ചെയ്യുകയും ചെയ്യുന്നവരുമുണ്ട്.
ഇത്തരത്തില്‍ പതിച്ചുകിട്ടുന്ന ഭൂമി 25 കൊല്ലത്തേയ്ക്ക് കൈമാറ്റം ചെയ്യരുതെന്ന നിബന്ധനയുമുണ്ട്. വി എസിന്റെ ബന്ധു വി കെ സോമന് കാസര്‍കോട്ട് ഭൂമി ലഭിക്കുന്നത് 1977ലാണ്. എന്നാല്‍ ചില നിയമപ്രശ്നങ്ങള്‍ മൂലം 33 വര്‍ഷത്തിന് ശേഷമാണ് 2.33 ഏക്കര്‍ ഭൂമി വി കെ സോമന്റെ കൈവശത്തിലെത്തുന്നത്. ഇതുവരെയുള്ള നടപടിക്രമങ്ങള്‍ കിറുകൃത്യമാണ്. സര്‍ക്കാര്‍ കാര്യമായതിനാല്‍ നടന്നുവരാന്‍ കാലം കുറെയെടുക്കുമെന്നത് വി കെ സോമന്റെ കാര്യത്തിലും അച്ചട്ടായി.
എന്നാല്‍ വിവാദമായ ഭൂമിദാനം അരങ്ങേറുന്നത് ഇതിന് ശേഷമാണ്. ഏതാണ്ട് 2010 ഓടെ വി കെ സോമന് കൈവശം ലഭിച്ച ഭൂമിയുടെ വില്‍പ്പനാവകാശ സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കാനുള്ള ശ്രമങ്ങളാണ് ഭൂമിദാനമായി ചിത്രീകരിച്ച് വി എസിനെതിരെയുള്ള ഗൂഢാലോചനകള്‍ ഉണ്ടാക്കാന്‍ ഇടയാക്കിയത്. 1977ല്‍ തനിക്ക് അനുവദിച്ച ഭൂമി 2010ലാണ് കൈവശത്തിലെത്തിയതെങ്കിലും 1977ല്‍ അനുവദിക്കപ്പെട്ടത് കണക്കിലെടുത്ത് വില്പ്പനാവകാശം നല്‍കണമെന്നായിരുന്നു വി കെ സോമന്റെ ആവശ്യം.
വി കെ സോമന് വി എസ് അച്യുതാനന്റെ ബന്ധുവാകയാല്‍ ഉദ്യോഗസ്ഥ തലത്തിലും റവന്യൂമന്ത്രിയുടെ ഓഫീസിലും വി കെ സോമന് പരിഗണ കിട്ടിയിട്ടുണ്ടെന്നത് വ്യക്തമാണ്. എന്നാല്‍ റവന്യൂ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ വി കെ സോമന്റെ അവകാശവാദത്തെ എതിര്‍പ്പുന്നയിച്ചതോടെയാണ് ഇത് വാര്‍ത്തയാകുന്നത്. ഭൂമി കൈവശം കിട്ടിയ കാലം മുതല്‍ 25 വര്‍ഷം വരെ ഭൂമി വില്‍പ്പന നടത്താനാവില്ലെന്നായിരുന്നു ഇവരുടെ വാദം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെയും റവന്യൂമന്ത്രിയുടെയും ഓഫീസുകളിലേക്ക് ഇത് സംബന്ധിച്ച ഫയലുകളും അടിക്കടി നീങ്ങിയിട്ടുണ്ട്.
അടുത്ത പേജില്‍
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം












Click it and Unblock the Notifications