ഭൂമിദാനമല്ല, വില്‍പ്പനാവകാശമാണ് തര്‍ക്കവിഷയം

വി എസിന്റെ പോരാട്ടങ്ങളില്‍ പ്രതിസ്ഥാനത്ത്് നിന്നിരുന്ന കെ കരുണാകരന് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് വി എസ് അച്യുതാനന്ദന്റെ ബന്ധു വി കെ സോമന് ഭൂമി പതിച്ചുകിട്ടിയതെന്നാണ് വസ്തുത. ഈ വാര്‍ത്ത ആദ്യം പുറത്തുവിട്ട മലയാള മനോരമ ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ വില്പ്പനാവകാശത്തിന് പകരം ഭൂമിദാനമെന്നാണ് വി എസിന്റെ ഇടപെടലിനെ വിശേഷിപ്പിച്ചത്.
ഒരു പതിറ്റാണ്ടിലേറെക്കാലമായി വി എസ് പിന്നാലെ നടന്ന് വേട്ടയാടിയ പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവര്‍ വി എസിനെ കെണിയില്‍പ്പെടുത്താന്‍ തക്കം പാര്ത്തുനടക്കുമ്പോഴാണ് ഭൂമിദാനം വീണുകിട്ടുന്നത്. വി എസിന്റെ മകന് അരുണ്‍കുമാറിനെതിരെയുള്ള നീക്കങ്ങളിലൂടെ വി എസിനെ തറപറ്റിക്കാന്‍ ശ്രമങ്ങളുണ്ടായെങ്കിലും അതില്‍ വിജയം കാണാതിരുന്നതോടെയാണ് ഭൂമിദാനക്കേസും വിജിലന്‍സ് അന്വേഷണവും ഒക്കെയുണ്ടാകുന്നത്.
സത്യത്തില്‍ ഈ കേസ് കോടതിയില്‍ തള്ളിപ്പോകുമെന്ന് ഉമ്മന്‍ ചാണ്ടിക്കും പി കെ കുഞ്ഞാലിക്കുട്ടിക്കും നിയമവകുപ്പിനുമൊക്കെ നൂറ് ശതമാനം വ്യക്തമായിരുന്നു. കോടതി നടപടികളില്‍ തീര്‍പ്പുണ്ടാകാന്‍ കാലം കുറെയെടുക്കുമെന്നും അതുവരെ ഭൂമിദാനമെന്ന അഴിമതിക്കഥയില്‍ വി എസിനെ കുടുക്കി നാറ്റിക്കാമെന്നും മാത്രമേ ഇവരും കരുതിയിട്ടുള്ളൂ.
താല്‍ക്കാലിക രാഷ്ട്രീയനേട്ടമുണ്ടാക്കി മുഖം രക്ഷിക്കാണ് ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയുമൊക്കെ ശ്രമിച്ചത്. ഇതിനിടെ ഭൂമിദാനക്കേസിനെ കൊഴുപ്പിക്കാനായി വിവരാവകാശ കമ്മിഷണര്‍ കെ നടരാജന് നടത്തിയ ശുഷ്കാന്തിയും വലിയ കോളിളക്കങ്ങളുണ്ടാക്കി. വി എസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നായിരുന്നു പിന്നീടുള്ള പ്രചാരണം.
വി എസ് അച്യുതാനന്ദന് അഴിമതിവിരുദ്ധ പോരാട്ടത്തിന്റെ അപ്പസ്തൊലനാണോ എന്ന കാര്യത്തില്‍ യോജിപ്പും വിയോജിപ്പും ഉണ്ടാകാം. പ്രഖ്യാപിത എതിരാളികളെ പുറകെ നടന്ന് വേട്ടയാടുന്ന വി എസ് അച്യുതാനന്ദന്റെ ഇടപെടലുകള്‍ക്ക് കേരളത്തിലെ അഴിമതിയും പെണ്‍വാണിഭവും ഭൂമികയ്യേറ്റവും ഇല്ലാതാക്കാനായോ എന്ന വാദത്തിനും യോജിപ്പും എതിര്‍പ്പുമുണ്ട്. എന്നാല്‍ വി എസിനെ കുറ്റക്കാരനാക്കാന്‍ ഉമ്മന്‍ ചാണ്ടിക്കും പി കെ കുഞ്ഞാലിക്കുട്ടിക്കും എന്ത് അര്‍ഹത എന്ന ചോദ്യത്തിനാണ് പ്രസക്തി.
ആദ്യ പേജില്‍
-
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി












Click it and Unblock the Notifications