റിബല്‍ ഭീതിയില്‍ യുഡിഎഫ് നേതൃത്വം

12 സീറ്റ് വേണമെന്നാണ് ലീഗുകാര്‍ ഇത്തവണ ആവശ്യപ്പെട്ടത്. പക്ഷേ, ലഭിച്ചതാകട്ടെ അഞ്ച് സീറ്റും. ഇതോടെ ലീഗിനുള്ളിലും കലാപമാരംഭിച്ചു. പേരിനു പോലും പ്രവര്‍ത്തകരില്ലാത്ത സിഎംപിക്ക് രണ്ട് സീറ്റ് ലഭിച്ചപ്പോള്‍ ലീഗിന് വെറും അഞ്ച് സീറ്റ് ലഭിച്ചത് ലീഗ് നേതൃത്വത്തിന്റെ പിടിപ്പുകേടാണ്. തങ്ങള്‍ക്ക് വിജയസാധ്യതയുള്ള സീറ്റുകള്‍ സ്വന്തമാക്കി ലീഗ് നേതാക്കള്‍ കോണ്‍ഗ്രസിന് കീഴടങ്ങുകയായിരുന്നു. ഈ വിധം ആരോപണമുയര്‍ത്തിയാണ് ലീഗ് പ്രവര്‍ത്തകര്‍ നേതാക്കള്‍ക്കെതിരേ കലാപക്കൊടി ഉയര്‍ത്തിയത്. പലയിടങ്ങളിലും അവര്‍ റിബല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയും സജീവപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
യുഡിഎഫ് പ്രതീക്ഷ പുലര്‍ത്തുന്ന ആണിക്കരി വാര്‍ഡില്‍ റിബല്‍ വിഷയം ശക്തമായി ഉയര്‍ന്നിട്ടുണ്ട്. മുസ്ലീംലീഗുകാര്‍ ആവശ്യമുന്നയിക്കുകയും പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്ത ആണിക്കരി വാര്‍ഡ് ഒടുവില്‍ ലഭിച്ചത് ലീഗിനല്ല, സിഎംപിക്കായിരുന്നു. ഇതിനെതിരേ ലീഗ് പ്രവര്‍ത്തകര്‍ മുന്നോട്ടുന്നു. നജ്മ ടീച്ചറെ സ്വതന്ത്ര്യസ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു. റിബല്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ യുഡിഎഫ് നേതൃത്വം നടത്തിയ നീക്കങ്ങളെല്ലാം പരാജയപ്പെട്ടു.
അതുപോലെ മരുതായി വാര്‍ഡ് ആദ്യം പറഞ്ഞിരുന്നത് കോണ്‍ഗ്രസിനായിരുന്നു. പക്ഷേ, ലഭിച്ച് ആര്‍എസ്പി(ബി)ക്കാണ്. ഇതില്‍ പ്രതിഷേധിച്ച് വിമത പ്രവര്‍ത്തനവുമായി കോണ്‍ഗ്രസുകാര്‍ രംഗത്തിറങ്ങിയതിനെ തടയാന്‍ യുഡിഎഫ് നേതൃത്വത്തിന് കഴിഞ്ഞില്ല. ഇത്തരത്തിലുള്ള ആഭ്യന്തരസംഘര്‍ഷങ്ങളും അടിയൊഴുക്കുകളും തിരഞ്ഞെടുപ്പെടുപ്പിനെ ഏത് വിധത്തില്‍ സ്വാധീനിക്കുമെന്ന ആശങ്കയിലാണ് യുഡിഎഫ് നേതൃത്വം.
ആദ്യ പേജില്‍












Click it and Unblock the Notifications