മടന്നൂരില്‍ അടിപതറുന്നത് ആര്‍ക്കായിരിക്കും?

എന്നാല്‍ തെല്ലൊരാശങ്കയോടെയാണ് എല്‍ഡിഎഫ് നേതൃത്വം ഇക്കുറി തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. ഭരണം നഷ്ടപ്പെടാനുള്ള സാധ്യത തീരെയില്ലെങ്കിലും പഴയ പെര്‍ഫോമന്‍സ് നിലനിര്‍ത്താന്‍ കഴിയുമോ എന്ന ചിന്തയാണ് അവരെ കുഴക്കുന്നത്. കാരണം അടുത്തകാലത്തായി സിപിഎം നേതൃത്വത്തിനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ ഏറ്റവും ശക്തമായി ബാധിക്കുന്ന മേഖലയാണ് മട്ടന്നൂര്‍. ടിപി ചന്ദ്രശേഖരന് വധവും ഷുക്കൂര്‍ വധവും അതില്‍ സിപിഎം നേതാക്കള്‍ക്കെതിരേ ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ തിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തവണ മൊത്തമുള്ള 31 സീറ്റില്‍ ആറ് സീറ്റ് മാത്രമേ എല്‍ഡിഎഫിന് നഷ്ടമായിട്ടുള്ളൂ. ആ മൃഗീയ ഭൂരിപക്ഷവും ഇക്കുറി നിലനിര്‍ത്താന്‍ കഴിയുമോ? നിലവിലുള്ള അവസ്ഥ മെച്ചപ്പെടുത്താന്‍ പ്രതിപക്ഷത്തിനു കഴിയുമോ? ആശങ്കകള്‍ ശക്തമായി നിലനില്‍ക്കുന്നുണ്ട്. മട്ടന്നൂരിലെ ഈ ജനഹിത പരിശോധന ഏറെ ശ്രദ്ധേയമാകുന്നതും ഈ സാഹചര്യത്തിലാണ്.
അതേസമയം, സംസ്ഥാന രാഷ്ട്രീയസംഭവവികാസങ്ങളേക്കാള് പ്രാദേശികവിഷയങ്ങളാണ് മട്ടന്നൂരില്‍ ഇപ്പോള്‍ സജീവ ചര്‍ച്ചവിഷയമായി നിലനില്‍ക്കുന്നത്. ഏറെ കാലം കുത്തകയാക്കി ഭരിച്ചിട്ടും കാര്യമായ വികസനപ്രവര്‍ത്തനങ്ങള്‍ നട്തതാന്‍ കഴിഞ്ഞിട്ടില്ലെന്ന് ് എല്‍ഡിഎഫിനെതിരേ യുഡിഎഫ് കക്ഷികള്‍ ശക്തമായ ആരോപണമഴിച്ച് വിട്ടിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടപ്പാക്കിയ വാര്‍ഡ് വിഭജനം വഴി 31 സീറ്റ് 34 ആയി ഉയര്‍ന്നിട്ടുണ്ട്. പലവാര്‍ഡുകളും മുറിച്ച് ഒതുക്കിയത് യുഡിഎഫിന് ഗുണകരമാകുന്ന വിധത്തിലാണ്. ഒപ്പം സിപിഎം നേതൃത്വത്തിനെതിരേ പൊതുവേ ഉയര്‍ന്നിരിക്കുന്ന ജനവികാരവും തങ്ങള്‍ക്ക് അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ് നേതാക്കള്‍.
എന്നാല്‍ സീറ്റ് ചര്‍ച്ചയെ തുടര്‍ന്ന് യുഡിഎഫിനുള്ളിലെ അനൈക്യം ശക്തമായി ഇപ്പോഴും തുടരുന്നുണ്ടെന്നും ജനപക്ഷത്ത് നിന്നു നടത്തുന്ന ജനകീയരാഷ്ട്രീയ പ്രവര്‍ത്തനത്തിന് പൊതു സമൂഹത്തിന്റെ പിന്തുണ ലഭിക്കുമെന്നുള്ള കണക്കുകൂട്ടലിലാണ് എല്‍ഡിഎഫ് നേതൃത്വം. എന്തു തന്നെയായാലും ആസന്നമായ നഗരസഭാതിരഞ്ഞെടുപ്പ് കേരളീയരാഷ്ട്രീയാന്തരീക്ഷത്തില് സജീവമായ അടിയൊഴുക്കുകള്‍ക്ക് വഴിവെക്കുമെന്നുറപ്പാണ്.
അടുത്ത പേജില്‍
-
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
ഗ്യാസ് ക്ഷാമത്തെ തോല്പിക്കാന് ബെംഗളൂരുവിന്റെ കിടിലന്‍ ഐഡിയ; ഗ്യാസ് സ്വന്തം നിലയില്‍ ഉല്പാദിപ്പിക്കും -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വജ്രായുധവുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാം..പക്ഷെ ഒരേയൊരു ഡിമാൻ്റ്..യുഎസ് പെടും?;കുറിപ്പ്












Click it and Unblock the Notifications