മട്ടന്നൂര്‍ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത എന്താണ്?

1991ല്‍ കെ കരുണാകരന്‍ മുഖ്യമന്ത്രിയായപ്പോള്‍ മട്ടന്നൂരിനെ പഞ്ചായത്താക്കി മാറ്റി. ഇതോടെ വിവാദം ശക്തമാവുകയും നിയമപോരാട്ടമുണ്ടാവുകയും ചെയ്തു. 91-95 വരെയുള്ള കാലയളവ് മട്ടന്നൂര്‍, പഞ്ചായത്തും മുന്‍സിപ്പാലിറ്റിയുമല്ലാത്ത നിലയില്‍ തുടര്‍ന്നു. ഈ കാലയളവിനെ പഞ്ചാലിറ്റി എന്ന പേരിലും അറിയപ്പെട്ടിരുന്നു. കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഒരു ഉപദേശകസമിതി രൂപീകരിക്കുകയും മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍ മുകുന്ദന്‍ മാസ്റ്റര്‍ ചെയര്‍മാന്‍ സ്ഥാനം സ്വീകരിക്കുകയും ചെയ്തു.
1996ല്‍ ഇകെ നായനാര്‍ മുഖ്യമന്ത്രിയായതോടെ മട്ടന്നൂര്‍ ഭരണം സംബന്ധിച്ച രേഖകള്‍ ഊര്‍ജ്ജിതമായി നീങ്ങി. അങ്ങനെ മുന്‍സിപ്പാലിറ്റിയായി മട്ടന്നൂര്‍ മാറുകയും തിരഞ്ഞെടുപ്പ് നടക്കുകയും ചെയ്തു. അന്ന് എല്‍ഡിഎഫ് മൃഗീയഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് അധികാരത്തിലേറുകയും ചെയ്തു.
പക്ഷേ, 1995ല്‍ തന്നെ മറ്റു നഗരസഭകളിലെ തിരഞ്ഞെടുപ്പ് നടന്നുകഴിഞ്ഞിരുന്നു. തിരഞ്ഞെടുപ്പുകള്‍ തമ്മിലുള്ള കാലയളവിനെ വ്യതിയാനം ഇപ്പോഴും തുടരുന്നു.
പ്രത്യേക നിയമം കൊണ്ടുവന്നാല്‍ മാത്രമേ മട്ടന്നൂരിലെ തിരഞ്ഞെടുപ്പും ഇതര തിരഞ്ഞെടുപ്പുകള്‍ക്കൊപ്പം നടത്താന്‍ കഴിയുകയുള്ളൂ. നഗരസഭാ എന്ന ആശയവുമായി ഇകെ നായനാര്‍ രംഗത്ത് വന്നപ്പോള്‍ അതിനെ ശക്തിയുക്തം എതിര്‍ത്തവരാണ് ഇപ്പോള്‍ നഗരസഭാ തിരഞ്ഞെടുപ്പില്‍ സജീവമായി നിലയുറപ്പിച്ചിരിക്കുന്നതും. നഗരസഭാ നവീകരണത്തെക്കുറിച്ച് ആവേശം കൊള്ളുന്നുവെന്നതാണ് കൗതുകകരമായ പിന്നാമ്പുറം.
അടുത്ത പേജില്‍












Click it and Unblock the Notifications