ചാണ്ടി ഉദിച്ചുയര്‍ന്നത് ചാരക്കേസില്‍ നിന്ന്

ചാരക്കേസിനെത്തുടര്‍ന്ന് കെ കരുണാകരനുണ്ടായ അപചയവും അധികാരക്ഷയവും ദുഷ്കീര്‍ത്തിയും മാത്രമല്ല ഐ ഗ്രൂപ്പിലുണ്ടായ അന്തച്ഛിദ്രങ്ങളും പിന്നീട് ആ ഗ്രൂപ്പ് തന്നെ ഇല്ലാതായതിനും പിന്നില്‍ പ്രവര്‍ത്തിച്ച ബുദ്ധി ഉമ്മന്‍ ചാണ്ടിയുടേത് തന്നെയായിരുന്നുവെന്ന് കോണ്‍ഗ്രസുകാര്‍ക്കെങ്കിലും തര്‍ക്കമുണ്ടാകില്ല. അടിയന്തരാവസ്ഥയ്ക്കും അതിന് ശേഷവും കേരളത്തിലെ കോണ്‍ഗ്രസിനെയും യു ഡി എഫ് രാഷ്ട്രീയത്തെയും കയ്യിലിട്ട് അമ്മാനമാടിയ കെ കരുണാകരന് എന്ന രാഷ്ട്രീയക്കാരന്റെ പതനവും അവസാനകാലത്തെ അവഗണനയും അദ്ദേഹത്തിന്റെ രാഷ്ട്രീയശത്രുക്കള്‍ പോലും പ്രതീക്ഷിച്ചതല്ല. ഇന്ത്യാ മഹാരാജ്യത്തിന്റെ പ്രധാനമന്ത്രിയെ വരെ നിശ്ചയിക്കാനും വാഴിക്കാനും കെല്‍പ്പുള്ള കെ കരുണാകരനെ കെണിയില്‍ വീഴ്ത്താന്‍ രാജ്യദ്രോഹത്തിന്റെ ചേരുവയുള്ള ചാരക്കേസ് തന്നെ കരുവാക്കി തറപറ്റിക്കാനും കരുക്കളൊരുക്കിയത് ശത്രുക്കളായിരുന്നില്ല, മറിച്ച് അദ്ദേഹത്തിന്റെ പാര്ട്ടിക്കാര് തന്നെയായിരുന്നു എന്നത് പകല്‍പോലെ വ്യക്തമാണ്.
സംസ്ഥാനത്തെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും അധികാരരാഷ്ട്രീയത്തിലും ഉമ്മന്‍ ചാണ്ടിയുടെ മേധാവിത്വം തുടരുന്ന കാലത്തോളം തനിക്കും കൂടെയുള്ളവര്‍ക്കും അച്ഛന്റെ വിശ്വസ്തര്‍ക്കും ഗതിയുണ്ടാകില്ലെന്ന ബോധ്യം കെ മുരളീധരനുണ്ട്. കെ കരുണാകരന്റെ രാഷ്ട്രീയവീഴ്ചകളാണ് കെ മുരളീധരനെന്ന ഉദിച്ചുയര്‍ന്ന താരത്തിന്റെ ശോഭ കെടുത്തിയത്. മക്കള്‍ രാഷ്ടീയത്തിന്റെ പേരില്‍ അക്ഷരാര്‍ത്ഥത്തില്‍ എ ഗ്രൂപ്പ് നേതാക്കള്‍ ഐ ഗ്രൂപ്പിനെയും കെ കരുണാകരനെയും കെ മുരളീധരനെയും വേട്ടയാടുക തന്നെയായിരുന്നു. യു ഡി എഫിലെ പ്രമുഖ ഇതര ഘടകകക്ഷികളെയും എ ഗ്രൂപ്പ് തങ്ങള്‍ക്ക് പിന്നില്‍ അണിനിരത്തി. എ ഗ്രൂപ്പ് എ കെ ആന്റണിയുടെ ഗ്രൂപ്പാണെങ്കിലും ഗ്രൂപ്പിന് കെട്ടുറപ്പുണ്ടാക്കി നയിച്ചത് ഉമ്മന്‍ ചാണ്ടി തന്നെയായിരുന്നു. തന്ത്രങ്ങള്‍ മെനഞ്ഞതും ആക്രമണങ്ങള്‍ അഴിച്ചുവിട്ടതും പ്രതിരോധങ്ങള്‍ തീര്‍ത്തതും ഉമ്മന്‍ ചാണ്ടിയാണ്. ഗ്രൂപ്പ് ആന്റണിയുടെ പേരിലാണെങ്കിലും ഗുണഭോക്താവും നടത്തിപ്പുകാരനും എക്കാലത്തും ഉമ്മന്‍ ചാണ്ടി തന്നെയാണ്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications