മക്കള്‍ രാഷ്ട്രീയത്തിന്റെ പേരില്‍ കരുണാകരന്റെ വിശ്വസ്തരും പ്രഗത്ഭരുമായ ഒട്ടേറെ നേതാക്കളെ ഐ ഗ്രൂപ്പില്‍ നിന്ന് അടര്‍ത്തിയതിന് പിന്നിലും എ ഗ്രൂപ്പിന്റെയും ഉമ്മന്‍ ചാണ്ടിയുടെയും ബുദ്ധിയുണ്ട്. ചാരക്കേസ് മൂലം കെ കരുണാകരനെ താഴെയിറക്കി എ കെ ആന്റണി മുഖ്യമന്ത്രിയായതിനെത്തുടര്‍ന്ന് കെ മുരളീധരന്‍ ഗ്രൂപ്പ് പങ്കുവയ്ക്കലിന്റെ പേരില്‍ കെ പി സി സി പ്രസിഡന്റായി. ആന്റണിയുടെ ഒന്നരവര്‍ഷത്തെ ഭരണത്തിന് ശേഷം കോണ്‍ഗ്രസ് പ്രതിപക്ഷത്തിരുന്ന കാലത്ത് പാര്‍ട്ടിയെ അത്യുഗ്രമായി നയിക്കുകയും കെ ആന്റണിയുടെ പോലും സ്വീകാര്യത നേടാനും കെ മുരളീധരന് കഴിഞ്ഞിരുന്നു. ആന്റണിക്ക് ശേഷം മുഖ്യമന്ത്രിക്കസേരയില്‍ എത്തേണ്ടയാള്‍ എന്ന നിലയിലാണ് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയും അംഗങ്ങളും നേതാക്കളും കെ മുരളീധരനെ പരിഗണിച്ചത്.
എന്നാല്‍ വീണ്ടും കോണ്‍ഗ്രസ് അധികാരത്തിലേത്തുകയും എ കെ ആന്റണി മന്ത്രിയാവുകയും ചെയ്തതിനെത്തുടര്‍ന്ന് തന്ത്രപരമായാണ് കെ മുരളീധരനെ കെ പി സി സി പ്രസിഡന്റ് കസേരയില്‍ നിന്ന് വലിച്ചിറക്കി മന്ത്രിസഭയില്‍ എത്തിച്ചത്. തുടര്‍ന്ന് കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയായ വടക്കാഞ്ചേരിയില്‍ മത്സരിപ്പിച്ച് ഭംഗിയായി തോല്‍പ്പിച്ച് നാണം കെടുത്തിയതും അതുവഴി കോണ്‍ഗ്രസിന് പുറത്തേയ്ക്ക് വഴിതുറന്നുകൊടുത്തതും എ കെ ആന്റണി ഒഴികെയുള്ള എ ഗ്രൂപ്പുകാരും മുന്‍ ഐ ഗ്രൂപ്പുകാരുമാണ്.
ആദ്യം കരുണാകരനെ ചാരക്കേസിലും മക്കള്‍രാഷ്ട്രീയത്തിലും ഒതുക്കി ഐ ഗ്രൂപ്പിനെ കണ്ടംതുണ്ടമാക്കി. അവസാനം കെ മുരളീധരന്റെയും പണിതീര്‍ത്തു. ഇതിന് പിന്നിലെ സമര്‍ത്ഥമായ ബുദ്ധി ഉമ്മന്‍ ചാണ്ടിയുടേത് തന്നെയായിരുന്നുവെന്ന് വൈകാതെയുണ്ടായ എകെ ആന്റണിയുടെ രാജി തെളിയിച്ചു. എ കെ ആന്റണിയുടെ പിന്‍ഗാമിയായി കേരളം ഭരിക്കുമെന്ന് കരുതിയ കെ മുരളീധരനെ ഒതുക്കേണ്ടതിന്റെ ആവശ്യകത ഉമ്മന്‍ ചാണ്ടിക്കാണെന്ന് വ്യക്തമാക്കുന്നതായിരുന്നല്ലോ ആന്റണിയുടെ രാജിക്ക് ശേഷമുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങള്‍.
Stepping up pressure on Kerala government to take action against the policemen who initiated ISRO spy case, Congress leader K Muraleedharan today said he would go to any extent to prove the "innocence" of his late father K Karunakaran, who was removed as Chief Minister in the backdrop of the espionage scandal
Latest Updates
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.