ചെന്നിത്തലയെ കൂട്ടുപിടിച്ചതിനു പിന്നിലെ യുക്തി

ഈ ദീര്‍ഘവീക്ഷണമാണ് ഇപ്പോഴും ഉമ്മന്‍ ചാണ്ടിയെ പാര്‍ട്ടിയിലും ഗ്രൂപ്പിലും എതിരാളികളില്ലാതാക്കിയത്. ഉമ്മന്‍ ചാണ്ടിയുടെ മന്ത്രിസഭയില്‍ തന്നെ ഗ്രൂപ്പ് പ്രാതിനിധ്യത്തിന്റെ പേരില്‍ മന്ത്രിസ്ഥാനത്തിരിക്കുന്നവരില് എത്ര യഥാര്‍ത്ഥ ഐ ഗ്രൂപ്പുകാരുണ്ട്. ഐ ഗ്രൂപ്പിന്റെ പേരില്‍ മന്ത്രിമാരായവര്‍ ഏത് സമയത്തും എ ഗ്രൂപ്പുകാരാകാന് സന്നദ്ധരായവരാണ്. അതിനര്‍ത്ഥം ഉമ്മന്‍ ചാണ്ടിക്ക് ഭീഷണിയാകുന്ന ഒരു ഐ ഗ്രൂപ്പുകാരനെപ്പോലും അദ്ദേഹം വച്ചുപൊറുപ്പിക്കില്ല. കെ കെ രാമചന്ദ്രന് മാസ്റ്ററുടെ രാഷ്ട്രീയ ജീവിതം തന്നെ ഇതിന് ഉദാഹരണം.
മക്കള്‍ രാഷ്ട്രീയത്തിന്റെ പേരില്‍ കരുണാകരനെയും കുടുംബത്തെയും വേട്ടയാടിയ ഉമ്മന്‍ ചാണ്ടിയും എ ഗ്രൂപ്പും ഇപ്പോള്‍ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ജയ് വിളിക്കുകയും സോണിയയുടെ മരുമകന് റോബര്‍ട്ട് വധേരയ്ക്ക് വേണ്ടി വാദിക്കുകയും ചെയ്യുന്ന കാഴ്ച കേരളീയര്‍ ഇപ്പോള്‍ കാണുകയാണ്. മക്കള്‍ രാഷ്ട്രീയം മാത്രമല്ല, മരുമക്കള്‍ രാഷ്ട്രീയം കൂടി കൊണ്ടുനടക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന് കീഴില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുകയാണ് ഉമ്മന്‍ ചാണ്ടിയും കൂട്ടരും.
ചാരക്കേസ് വീണ്ടും കുത്തിപ്പൊക്കുന്നത് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്കും നാമമാത്ര ഭൂരിപക്ഷത്തില്‍ ഭരണത്തിലിരിക്കുന്ന യു ഡി എഫ് മന്ത്രിസഭയ്ക്കും അപകടമാണെന്ന് വരുത്താനും എ കെ ആന്റണിയെക്കൂടി ഇതിലേക്ക് വലിച്ചിഴച്ച് സോണിയാഗാന്ധിയുടെ ഇടപെടല്‍ സാധ്യമാക്കാനും മുരളീധരന്റെ വായടപ്പിക്കാനും ഉമ്മന്‍ ചാണ്ടിയോട് അടുത്തവര്‍ ശ്രമിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.
കെ മുരളീധരന്റെ ലക്ഷ്യം ഉമ്മന്‍ ചാണ്ടിയാണെന്നതിനാലാണ്. ചാരക്കേസിലൂടെ കെ കരുണാകരനെയും കുടുംബത്തെയും ഐ ഗ്രൂപ്പിനെയും തകര്‍ത്ത ഉമ്മന്‍ ചാണ്ടിക്കെതിരെ അതേ ചാരക്കേസ് തന്നെ കെ മുരളീധരന് ആയുധമാക്കുകയാണ്. തന്റെ പിതാവിന് നീതി ലഭിക്കണമെന്നും ചാരക്കേസ് കെട്ടിച്ചമച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചന അന്വേഷിക്കണമെന്നും ആവശ്യപ്പെടുന്നത് ചാരക്കേസിലെ മൊത്തം ഗൂഢാലോചനകള്‍ മൊത്തം പുറത്തുകൊണ്ടുവരിക എന്നതല്ല, മറിച്ച് ഇത് വലിയൊരു ചര്ച്ചാക്കുകകയും ഉമ്മന്‍ ചാണ്ടിയെ നാറ്റിക്കുകയുമാണ് മുരളീധരന്റെ ലക്ഷ്യം.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications