ലീഗും എസ്ഡിപിഐയും കൊമ്പുകോര്‍ക്കുന്നു
ഒരുകാലത്ത് മുസ്ലീം ലീഗിന്റെ ബൈ ടീം എന്നൊരു ദുഷ്‌പേര് എന്‍ഡിഎഫിന് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തപ്പോഴായാലും കാസര്‍ക്കോട്ട് ലീഗണികള്‍ കലാപം അഴിച്ചുവിട്ടപ്പോഴായാലും എന്‍ഡിഎഫുകാര്‍ നുഴഞ്ഞുകയറി കുഴപ്പമുണ്ടാക്കിയെന്നാണ് ഒരു വിഭാഗം ലീഗ് നേതാക്കള്‍ വരെ പരസ്യമായി പ്രതികരിച്ചിരുന്നത്.

എന്നാല്‍ ലീഗ് രാഷ്ട്രീയവുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്നാണ് എന്‍ഡിഎഫ് നേതാക്കള്‍ നയം വ്യക്തമാക്കിയിരുന്നത്. അന്നും കുഞ്ഞാലിക്കുട്ടിയടക്കമുള്ള ഒരു വിഭാഗം ലീഗ് നേതാക്കള്‍ എന്‍ഡിഎഫിനോട് അനുഭാവ സമീപനം തന്നെയാണ് പുലര്‍ത്തിയിരുന്നത്. ഇത് ലീഗിനുള്ളില്‍ തന്നെ ചേരിതിരിവ് ഉണ്ടാക്കിയിരുന്നുവെന്നതും ചരിത്രം.
മുസ്ലീം സാമൂദായിക അന്തരീക്ഷത്തില്‍ ഒരു അഡ്ജസ്റ്റ്‌മെന്റില്‍ കഴിഞ്ഞിരുന്ന എന്‍ഡിഎഫും മുസ്ലീം ലീഗും തമ്മില്‍ ഇപ്പോള്‍ കീരിയും പാമ്പും പോലെ പൊതുവേദിയില്‍ പരസ്യമായി ഏറ്റുമുട്ടുന്നു. എന്താണിതിനു കാരണം? എന്‍ഡിഎഫ് രൂപവും ഭാവവും മാറി പോപ്പുലര്‍ഫ്രണ്ടായി. പോപ്പുലര്‍ഫ്രണ്ടിന്റെ രാഷ്ട്രീയമുഖമായി എസ്ഡിപിഐ കടന്നുവരികയും ചെയ്തു. അതോടെ ലീഗിനുള്ളില്‍ അമിട്ടുകള്‍പൊട്ടാനും തുടങ്ങി.
സമുദായത്തിന്റെ കുത്തകാവകാശം തങ്ങള്‍ക്കാണെന്ന് മേനി നടിച്ചിരുന്നവര്‍ക്ക് കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നത് തിരിച്ചറിയേണ്ടി വന്നു. ദേശീയപാര്‍ട്ടിയാണെന്ന് പറയുന്നുവെങ്കിലും കേരളം വിട്ടുകഴിഞ്ഞാല്‍ ലീഗിന്റെ കാര്യം കഷ്ടമാണു താനും. എന്നാല്‍ കര്‍ണാടക, തമിഴ്‌നാട്, രാജസ്ഥാന്‍, ഗോവ തുടങ്ങി 20ഓളം സംസ്ഥാനങ്ങളില്‍ എസ്ഡിപിഐക്ക് സാമാന്യം ശക്തി തെളിയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇവിടെ ഇവര്‍ക്ക് പങ്കാളിത്തവുമുണ്ട്. കേരളത്തിലാവട്ടെ മോശമല്ലാത്ത വേരോട്ടവുമുണ്ട്. സാമൂദായിക സ്‌പേസിലേക്കുള്ള ഈ കടന്നു വരവ് തിരിച്ചറിഞ്ഞ് തന്നെയാണ് എസ്ഡിപിഐക്കെതിരേ ശക്തമായ പ്രചാരണവുമായി മുസ്ലീം ലീഗും യുവജനസംഘടനയായ യൂത്ത് ലീഗും രംഗത്തെത്തിയിരിക്കുന്നത്. അതിനെ പ്രതിരോധിക്കാനുള്ള മറുതന്ത്രങ്ങള്‍ എസ്ഡിപിഐയും പയറ്റുന്നതോടെ അങ്കം കൊഴുക്കുന്നു. സിപിഎം നേതൃത്വത്തോട് ലീഗ് അയഞ്ഞ സമീപനം സ്വീകരിക്കുന്നുവെന്നാണ് അവരുടെ ഏറ്റവും പുതിയ ആരോപണം.
അടുത്ത പേജുകളില്‍ വായിക്കുക












Click it and Unblock the Notifications