ശുക്കൂറിന്റെ വധം ഏറ്റവും നല്ല തെളിവ്: നാസറുദ്ദീന്‍
കണ്ണൂരിലെ ലീഗ് പ്രവര്‍ത്തകന്‍ ശുക്കൂര്‍ കൊല്ലപ്പെട്ട സംഭവത്തോട് ലീഗ് നേതൃത്വം കൈകൊണ്ട സമീപനം അതിനുള്ള ഏറ്റവും നല്ല ഉദാഹരണമായി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം ചൂണ്ടിക്കാണിക്കുന്നു.

ശുക്കൂര്‍ കൊലചെയ്യപ്പെട്ടപ്പോള്‍ അതിനെതിരേ ചെറുവിരല്‍ അനക്കാന്‍ പോലും ലീഗ് നേതാക്കള്‍ക്ക് കഴിഞ്ഞില്ല. സിപിഎം നേതാക്കളെ സംരക്ഷിക്കാനുള്ള പ്രത്യുപകാര രാഷ്ട്രീയമാണ് അവര്‍ നടത്തിയത്. പ്രസംഗവേദികളില്‍ പരസ്പരം പോരടിക്കുമെങ്കിലും ചില രാഷ്ട്രീയ കക്ഷികള്‍ തമ്മില്‍ രജിസ്റ്റര്‍ ചെയ്യാത്ത പരസ്പരസഹായസംഘം നിലനില്‍ക്കുന്നുണ്ട്. സാമ്പത്തികമാണിതിന്റെ അടിത്തട്ട്. ഇതു വ്യക്തമാകാന്‍ റിയല്‍ എസ്റ്റേറ്റ് ലോബികളിലും ബിനാമി വ്യാപാരങ്ങളിലും രാഷ്ട്രീയ നേതാക്കളുടെ പങ്ക് വിശകലനം ചെയ്താല്‍ മാത്രം മതി . കൊലപാതക സംഭവങ്ങളില്‍ സിപിഎം നേതാക്കള്‍ അകത്തുപോകാതിരിക്കാന്‍ സിപിഎം അണികളേക്കാള്‍ താല്‍പ്പര്യം ലീഗ് നേതാക്കള്‍ക്കാണ്.
നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ പല ഉന്നത ലീഗ് നേതാക്കളെയും ജയിലില്‍ പോകാതെ രക്ഷപ്പെടുത്തിയതിനുള്ള പ്രത്യുപകാരങ്ങളാണിതെല്ലാം-എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് വണ്‍ഇന്ത്യയോട് പറഞ്ഞു. ടിപി ചന്ദ്രശേഖരന്റെ വധത്തെ തുടര്‍ന്ന് ശുക്കൂര്‍ വധവും ചര്‍ച്ചയായപ്പോള്‍ മാത്രമാണ് ലീഗുകാര്‍ സ്വന്തം സഹപ്രവര്‍ത്തകന്റെ വിഷയത്തില്‍ ഇടപ്പെട്ടത്.
അഞ്ചാം മന്ത്രിക്കുവേണ്ടി പാണക്കാട്ടേക്ക് പ്രതിഷേധപ്രകടനം നടത്തിയവര്‍ സഹപ്രവര്‍ത്തകന്റെ കൊലയാളിയെ കണ്ടുപിടിക്കാന്‍ പാണക്കാട്ടേക്ക് ഒരു മൗനജാഥ പോലും നടത്താത്തത് എന്തുകൊണ്ടാണ്? ഈ സാഹചര്യത്തിലാണ് ശുക്കൂര്‍ വധത്തിനു പിന്നിലെ രാഷ്ട്രീയം തുറന്നുകാട്ടി ഞങ്ങള്‍ രംഗത്തുവന്നത്. ശുക്കൂര്‍ വധത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആദ്യമായി ആവശ്യപ്പെട്ടതും എസ്ഡിപിഐയാണ്.
മുന്‍ പേജില്‍ വായിക്കുക
അടുത്ത പേജില്‍ വായിക്കുക












Click it and Unblock the Notifications