വര്‍ഗ്ഗീയവത്കരിക്കാന്‍ അനുവദിക്കില്ല: സാദിഖലി
ചെറുതീപ്പൊരി പോലും കാട്ടുതീയാകുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. അതുകൊണ്ടു തന്നെ അതീവ സൂക്ഷ്മതയോടെയും പക്വതയോടെയും മാത്രമേ രാഷ്ട്രീയസംഭവവികാസങ്ങളില്‍ സമീപനം കൈകൊള്ളാന്‍ പാടുള്ളൂ. ഞങ്ങളുടെ സഹപ്രവര്‍ത്തകന്‍ ശുക്കൂറിന്റെ കൊലയാളികളെ കണ്ടെത്തുന്നതില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഞങ്ങളില്ല. ആ നിഷ്ഠൂര കൊലപാതക്കെ രാഷ്ട്രീയമായാണ് ഞങ്ങള്‍ നേരിടുന്നത്.

എന്നാല്‍ എന്‍ഡിഎഫുകാര്‍ അതിനെ സാമൂദായികവത്കരിച്ച് വര്‍ഗ്ഗീയ വിദ്വേഷം വളര്‍ത്താനാണ് ശ്രമിക്കുന്നത്. ഇതൊരിക്കലും ഞങ്ങള്‍ അനുവദിക്കില്ല-മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പിഎം സാദിഖലി വണ്‍ഇന്ത്യയോട് പറഞ്ഞു.
കൊലപാതകത്തെ വര്‍ഗ്ഗീയ വത്കരിച്ച് അതില്‍ നിന്നും സ്വകാര്യനേട്ടം കൊയ്യാനും യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷപ്പെടുത്താനും അവസരം നല്‍കുന്നത് ആപത്കരമാണ്. ഈ തന്ത്രമാണ് സിപിഎം നടത്തികൊണ്ടിരിക്കുന്നത്. തലശ്ശേരിയില്‍ ഫസല്‍ കൊല്ലപ്പെട്ടപ്പോള്‍ അത് ആര്‍എസ്എസ് ആണെന്നു പറഞ്ഞു. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ അത് മുസ്ലീം തീവ്രവാദികളാണെന്നു പറഞ്ഞു. രണ്ടിലും കൊലയാളികള്‍ സിപിഎം തന്നെയെന്ന് വ്യക്തമാണ്. ഈ വിധത്തിലുള്ള വര്‍ഗ്ഗീയ നീക്കം നാടിനാപത്താണ്.
എന്‍ഡിഎഫിന്റെ അതേ തന്ത്രം തന്നെ സിപിഎമ്മും ഇപ്പോള്‍ പയറ്റുന്നത് മതേതരവാദികളെ ഞെട്ടിച്ചിരിക്കുകയാണ്. മത-വര്‍ഗ്ഗീയ വത്കരണത്തിനെതിരേ ഒരു കാലത്ത് ഏറ്റവും ശക്തമായ പ്രതികരിച്ചിരുന്ന യുവജനവിഭാഗം ഡിവൈഎഫ്‌ഐ ആണ്. എന്നാല്‍ ഇപ്പോള്‍ അവര്‍ നിശ്ശബ്ദരാണ്.
ചന്ദ്രശേഖരനെ പോലൊരു കമ്യൂണിസ്റ്റ് നേതാവിനെ കൊത്തി നുറുക്കിയ സംഭവത്തില്‍ ഡിവൈഎഫ്‌ഐ ഇന്നേവരെ ഒരക്ഷരം മിണ്ടിയിട്ടില്ല. മാതൃസംഘടനാ നേതാക്കളുടെ ശരീരഭാഷയും പ്രസംഗ ശൈലിയുമൊക്കെ അനുകരിച്ച് നേതാക്കളുടെ പ്രീതി പിടിച്ചുപറ്റാന്‍ ഈ യുവജനനേതാക്കള്‍ മത്സരിക്കുകയാണ്. ഇവര്‍ പുലര്‍ത്തുന്ന ഈ മൗനം ആപത്കരമാണ്. മത തീവ്രവാദികള്‍ക്കെതിരേ അന്നും ഇന്നും കടുത്ത നിലപാടാണ് മുസ്ലീം ലീഗ് സ്വീകരിച്ചിട്ടുള്ളത്.
മുന്‍ പേജുകളില്‍ വായിക്കുക












Click it and Unblock the Notifications