കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷേത്രത്തിലെ നിധി എന്ത് ചെയ്യണം?

  • By ഷിബു ടി ജോസഫ്‌
Google Oneindia Malayalam News

ക്ഷേത്രത്തിലെ നിധി പൊതുസ്വത്തല്ലെന്ന കാര്യത്തില്‍ തര്‍ക്കത്തിന് മുതിരുന്നവര്‍ സ്വയം ഇളിഭ്യരാകുകയേ ഉള്ളൂ. കാരണം ഈ കോടാനുകോടികളുടെ സ്വത്ത് ഈ നാടിന്റെ സമ്പത്ത് തലമുറകളായി സമാഹരിച്ചത് തന്നെയാണ്. ഈ ജാതി-മത-വര്‍ഗ-വര്‍ണ വ്യത്യാസമില്ലാതെ ഈ നാട്ടിലെ ജനങ്ങളുടെ വിയര്‍പ്പും ജീവനുമാണ് ഈ സ്വത്തില്‍ അടങ്ങിയിരിക്കുന്നത്.

Padmanabha Temple

ഇന്ന് രാഷ്ട്രീയക്കാര്‍ പൊതുസ്വത്ത് ദുരുപയോഗം ചെയ്യുകയും അഴിമതിക്ക് കൂട്ടുനില്‍ക്കുകയും തലമുറ തലമുറകള്‍ക്കായി സ്വത്ത് കുന്നുകൂട്ടുകയും ചെയ്തതിന്റെ മുന്‍കാല മാതൃകയാണ് തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ നിധിശേഖരത്തിനും പറയാനുള്ളത്. ഈ സ്വത്ത് പൊതുമുതലായിക്കണ്ട് നാടിന്റെയും ഇവിടുത്തെ ജനങ്ങളുടെയും നന്മയ്ക്ക് ഉപയോഗിക്കണമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ രാജാക്കന്മാരെക്കാള്‍ വലിയ വീരന്മാരായ നമ്മുടെ ഭരണാധികാരികളും ഉദ്യോഗസ്ഥരും ഇത് ഒരു മണി അവശേഷിക്കാതെ അടിച്ചുമാറ്റി തങ്ങളുടെ സ്വകാര്യനിലവറകള്‍ സമ്പന്നമാക്കുമെന്നതില്‍ തര്‍ക്കമില്ല.

എന്തൊക്കെയായാലും നമ്മുടെ നാടിന്റെ സമ്പന്നമായ ഒരു കാലഘട്ടത്തിന്റെ അമൂല്യമായ അവശേഷിപ്പുകളാണ് ഇവ. ഇപ്പോഴത്തെ ഭരണകര്‍ത്താക്കളും ഉദ്യോഗസ്ഥരും ചേര്‍ന്ന് അവ കൊള്ളടയിക്കാന്‍ ഒരുതരത്തിലും അനുവദിച്ചുകൂടാ. അമൂല്യരത്‌നങ്ങളുടെയും ആഭരണങ്ങളുടെയും സ്വര്‍ണനാണയങ്ങളുടെയും ശേഖരമടങ്ങിയ ഒരു ലോകോത്തര മ്യൂസിയം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ തന്നെ ഒരുക്കി അത് സര്‍ക്കാരും രാജകുടുംബവും ചേര്‍ന്ന് വരും തലമുറയെ കാട്ടിക്കൊടുക്കണം. ബാക്കി വരുന്ന റിസര്‍വ്വ് ബാങ്ക് പോലെ ഉത്തരവാദിത്വപ്പെട്ട സംവിധാനത്തെ ഏല്‍പ്പിച്ച അതിഭദ്രമായി സൂക്ഷിക്കുകയും ഇതില്‍ നിന്നുള്ള വരുമാനം നാടിനും നാട്ടുകാര്‍ക്കും പ്രയോജനകരമായ രീതിയില്‍ ഉപയോഗപ്പെടുത്താനും പ്രത്യേക സംവിധാനമൊരുക്കുകയും വേണം. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സമ്പത്ത് ഹിന്ദുക്കളുടെ ഉന്നമനത്തിന് മാത്രം ചെലവഴിച്ചാല്‍ മതിയെന്നൊക്കെ വാദമുന്നയിക്കുന്നവരുടെ ഉദ്ദേശ്യശുദ്ധി തന്നെ സംശയിക്കപ്പെടേണ്ടതാണ്. പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്ത് കാര്യമെന്തെന്ന് ചോദിക്കും പോലെ സി പി എം കാര്‍ക്കും ആര്‍ എസ് എസിനും ഹിന്ദു ഐക്യവേദിക്കാര്‍ക്കും പത്മനാഭസ്വാമി ക്ഷേത്രനിധിയിലെന്ത് കാര്യം!

ഒളിച്ചുവയ്ക്കപ്പെട്ട ഈ മഹാനിധി പുറത്തുകൊണ്ടുവരാന്‍ ഒരായുസ്സ് മുഴുവന്‍ ചെലവഴിച്ച് ജീവന്‍ വെടിഞ്ഞ ഒരു മഹാസാത്വികനായ മനുഷ്യനെ എല്ലാവരും മറന്നുപോയി. ടി പി സുന്ദരരാജന്‍ എന്ന മുന്‍ ഐ പി എസ് ഓഫീസര്‍ കൂടിയായ അഭിഭാഷകനാണ് നിധി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ അടക്കം കേസിന് പോയത്. ക്ഷേത്രത്തിന് സമീപത്ത് താമസിച്ചിരുന്ന, രാജകുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന സുന്ദര്‍രാജന്റെ ദീര്‍ഘമായ കോടതി നടപടികളാണ് നിധി ഏറെക്കുറെ തിട്ടപ്പെടുത്തുന്നതില്‍ വരെ കാര്യങ്ങള്‍ എത്തിച്ചത്. എന്നാല്‍ നിധി തുറക്കുന്നതിന്റെ ആദ്യനാളുകളില്‍ തന്നെ സുന്ദര്‍രാജന്‍ മരണത്തിന് കീഴടങ്ങി. വലിയൊരു ചരിത്രസംഭവത്തിന് കാരണക്കാരനായ ഈ മനുഷ്യന്‍ ഏറെ അവഹേളനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയായാണ് മരിച്ചത്. എന്നിരുന്നാലും നീതിയുടെ തുലാസില്‍ തന്റെ ഭാഗം വിജയിക്കുന്നത് കണ്ട ചാരിതാര്‍ത്ഥ്യത്തോടെയാണ് ആ മനുഷ്യന്‍ തന്റെ ജീവിതയാത്ര അവസാനിപ്പിച്ചത്.

ആദ്യ പേജില്‍

പത്മനാഭ ക്ഷേത്രത്തിലെ നിധി ആരുടേതാണ്? പത്മനാഭ ക്ഷേത്രത്തിലെ നിധി ആരുടേതാണ്?

English summary
The wealth now in possession of the Padmanabhaswamy temple includes offerings of various types given by the devotees and also the precious items which were seized when the erstwhile kings of Travancore. Public debate to be initiated to find out what needs to be done?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X